ഇന്ന് ഞായറാഴ്ച ,,,വുഡ് വര്‍ക്ക് ഷോപ്പ് ഇന്ന് ലീവ് ആയതിനാല്‍
കുറച്ചു കൂടി ഉറങ്ങാം എന്ന് കരുതി ..
പക്ഷെ ഒരു പാട് പണിയുണ്ട് ചെയ്യാന്‍ ..
വീട് പണി നടക്കുന്നിടത് പോയി എല്ലാം നനക്കണം ...
ഫേസ്ബുക്കില്‍ കേറി ഒക്കെ ഒന്ന് കണ്ണോടിക്കണം ,,,
ഒക്കുമെനിക്ല്‍ ഒരു പോസ്റ്റ് പോസ്ടണം ...(ഇതായിരുന്നില്ല അത് )
പിന്നെ നാട്ടില്‍ ഒരു കല്യാണം ഉണ്ട് ...വേറെ എന്തൊക്കെ മുടങ്ങിയാലും
ആ ബിരിയാണി മുടങ്ങരുത് ...
എന്നും രാവിലെ പെട്ടിയില്‍ മീനും തലയില്‍ വെച്ച് വരുന്ന
സൈതലവി കാക്കയുടെ അടുത്ത് നിന്ന്
ഇന്നും മുപ്പതു രൂപയുടെ മാന്ത ഉമ്മ വാങ്ങിയതിനാല്‍ ..
ആ പണി മാത്രം ചെയ്യേണ്ട ...
ഉമ്മക്കും എന്റെ ബീവിക്കും രാവിലെ തന്നെ കറി വെക്കാനുള്ള സാധനം കിട്ടണം
രാവിലെ തന്നെ , ചായ പരിപാടിക്കൊപ്പം ,
ഉച്ചയിലേക്കുള്ള ചോറും കറിയും
രാത്രി യിലേക്കുള്ളതും കൂടി നേരത്തെ ഉണ്ടാക്കി വെക്കുന്ന പതിവാണ് .
ജോലി ഭാരം കുറയാന്‍ വേണ്ടിയാണു ഇങ്ങിനെ ചെയ്യുന്നത്
ഒറ്റ ട്രിപ്പില്‍ അടുക്കള പണി എല്ലാം കഴിഞ്ഞാല്‍ ..
വേഗം
വീട്ടിലെ തുടക്കലും ,അലക്കലും എല്ലാം തീര്‍ത്താല്‍
അല്പം സ്വസ്ഥം ആകാം എന്ന് കരുതി ഇരിക്കുംമ്പോഴാണ്
ആരെങ്കിലും വിരുന്നു വരിക ...ഞായറാഴ്ച എന്തായാലും ആരെങ്കിലും വരും
വരണം ..അതില്ല എങ്കില്‍ ഒരു രസവും ഇല്ല ..അത് വേറെ കാര്യം
വീട്ടിലെ സ്ത്രീകളെ പണി തുടരുന്നു
പിന്നെ അവര്‍ക്കുള്ള ചായ , പലഹാരം , കുറച്ചു സംസാരം
അവരെ യാത്ര അയക്കുമ്പോഴേക്കും വൈകുന്നേരം ആവും...
സ്ക്കൂള്‍ ഇല്ലാത്ത ദിവസം ആയാല്‍ പിന്നെ വീട്ടിലെ സ്ത്രീകളെ
പണി അല്പം കൂടി കൂടും...
സത്യത്തില്‍ സ്കൂള്‍ ഉള്ള ദിവസം അതിലേറെ പണിയാണ് എന്നാണു എന്റെ
അഭിപ്രായം....
ഇതൊക്കെ കഴിഞ്ഞു ഒന്ന് നെടു വീര്‍പ്പിടുമ്പോഴാണ് ..
രാത്രി ചപ്പാത്തി മതി എന്ന ..ആരോഗ്യ ഡോക്ടറുടെ നിര്‍ദ്ദേശം
വീട്ടിലെ ആണുങ്ങള്‍ ഓര്‍മിപ്പിക്കുക ...
ഒരാള്‍ക്കായി ചപ്പാത്തി ഉണ്ടാക്കാന്‍ പറ്റുമോ ...
അതിനിടക്ക് സ്വാഭാവികമായും അവരുടെതായ കുളിയും ജപവു മൊക്കെ
കൃത്യ സമയത്ത് തന്നെ നിര്‍വഹിച്ചു പോരണമെങ്കില്‍
സ്കൂളിലെ ടൈംടേബിളിനേക്കാള്‍ സൂക്ഷമത വേണ്ടി വരും...
ഏറ്റവും തിരക്ക് ഉള്ള മത്രിമാര്‍ വരെ .മുന്‍ കൂട്ടി നിശ്ചയിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത് .
വീട്ടിലെ സ്ത്രീകള്‍ രാവിലെ ഉറക്ക മുണര്‍ന്നു എണീക്കുന്ന സമയത്ത് ഉണ്ടാക്കുന്ന
ടൈം ടേബിള്‍ മുടക്കാന്‍ എന്നും ഉണ്ടാകും ഓരോ അപ്രതീക്ഷിത പരിപാടികള്‍ ..
എന്നാലും അവര്‍ക്കൊരു പരിഭവവും ഇല്ല ...
നമ്മള്‍ ആണുങ്ങളുടെ
പകല്‍ എട്ടു മണിക്കൂര്‍ ചെയ്ത ജോലി ഭാരത്തിന്റെ (എബടെ )
കദന കഥയും അവര്‍ തന്നെ കേള്‍ക്കണം
പ്രവാസി ആണെങ്കില്‍ ത്യാഗത്തിന്റെയും കഷ്ട പാടിന്റെയും അളവ് കൂടും
എല്ലാം കഴിഞ്ഞു രാത്രി കുട്ടികളെ ഒക്കെ ഉറക്കി ..
കേട്ടിയോന്റെ അടുത്ത് മെല്ലെ ചെന്ന് ഒന്ന് തല ചായ്‌ക്കുമ്പോഴാണ്
പകലിലെ ജോലിയുടെ ക്ഷീണത്തില്‍ നേരത്തെ തന്നെ ഉറക്കം പിടിച്ച
ഭര്‍ത്താവിന്റെ കണ്ണ് മെല്ലെ പൊരിച്ച കോഴിയുടെ മണം കിട്ടിയ
പോലെ തുറക്കുക .....
കാച്ചിയ എണ്ണയുടെയും മുല്ലപൂവിന്റെയും കാര്യ മോര്‍ത്തു മൂപ്പിലാന്
പിന്നെ ഉറക്കമില്ല .....
അവിടെയും സന്തോഷത്തോടെ തന്റെ ഭാഗം കൃത്യമായി നിര്‍വഹിക്കുന്ന
പെണ്ണെന്ന മുത്തിനു ഏതു വേതനം കൊടുത്തു
മൂല്യം നിര്‍ണയിക്കും....നമ്മള്‍ ആണുങ്ങള്‍ ...
No comments:
Post a Comment