Monday 28 January 2013

[www.keralites.net] മന്ത്രിമാര്‍ക്ക് വിദേശയാത്രാ ഭ്രമമെന്ന് റിപ്പോര്‍ട്ട്

 


മന്ത്രിമാര്‍ക്ക് വിദേശയാത്രാ ഭ്രമമെന്ന് റിപ്പോര്‍ട്ട്




തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാര്‍ക്ക് കടുത്ത വിദേശയാത്രാ ഭ്രമമെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം 84 തവണയാണ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്. ഇതില്‍ പകുതിയോളം സ്വകാര്യ യാത്രകളാണ്. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ രണ്ടു മാസത്തോളം വിദേശത്തിരുന്നാണ് ഭരണചക്രം തിരിച്ചത്. ഗള്‍ഫ്, യുറോപ്യന്‍ മേഖലകളിലെ 10 രാജ്യങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. മുസ്ലിം ലീഗ് മന്ത്രിമാരില്‍ പലരും വിദേശയാത്രകള്‍ നടത്തിയത് സ്വന്തം പണം ഉപയോഗിച്ചാണ്. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഏഴ് തവണ വിദേശയാത്ര നടത്തി. പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.കെ.മുനീര്‍ എന്നിവരും വിദേശയാത്രകളില്‍ പിന്നിലല്ല. ധനമന്ത്രി കെ.എം.മാണി സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. എന്നാല്‍ മന്ത്രിസഭയില്‍ മൂന്ന് മന്ത്രിമാര്‍ വിദേശയാത്ര നടത്തിയിട്ടേയില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ സി.എന്‍.ബാലകൃഷ്ണന്‍, പി.കെ.ജയലക്ഷ്മി എന്നിവരാണ് വിദേശയാത്ര നടത്താത്തത്.


Deepika


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment