Monday 28 January 2013

[www.keralites.net] ഭീമാകാരനായ പ്രേതത്തിന്റെ ചിത്രം ക്യാമറയില്‍ പതിഞ്ഞു

 

ജിദ്ദ: ഭീമാകാരനായ പ്രേതത്തിന്റെ ചിത്രം തന്റെ ക്യാമറയില്‍ പതിഞ്ഞതായി അവകാശപ്പെട്ട് വിദ്യാര്‍ത്ഥിനി രംഗത്ത്. തെളിവായി പ്രേതത്തിന്റെ ചിത്രവും വിദ്യാര്‍ത്ഥി പുറത്തുവിട്ടു. സൗദി അറേബ്യയിലെ ജിദ്ദയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി ഇബ്രാഹീം ബിന്‍ അബ്ദുല്ല അല്‍ ഐനിയാണ് പ്രേതത്തിന്റെ ചിത്രമെടുത്തത്. ജിദ്ദയിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയായ ഇബ്രാഹീം രാത്രി കടല്‍തീരത്തുകൂടി നടക്കവേ ചന്ദ്രന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ചന്ദ്രന്റെ രണ്ട് മൂന്ന് ചിത്രങ്ങള്‍ എടുത്തശേഷം പെട്ടെന്ന് ആകാശത്ത് ഭീമാകാരനായ പ്രേത രൂപം പ്രത്യക്ഷപ്പെടുകയായിരുന്നു. മിന്നല്‍ വേഗതയില്‍ ഇബ്രാഹീം ഈ ചിത്രവും തന്റെ ക്യാമറയില്‍ പകര്‍ത്തി.


മറ്റു രാജ്യങ്ങളില്‍ ഭീമാകാരനായ പ്രേതത്തെ കണ്ടുവെന്ന് പലരും അറിയിച്ചുവെങ്കിലും ഇതാദ്യമായാണ് ഇതിന്റെ ചിത്രം ക്യാമറയില്‍ പതിയുന്നതെന്ന് ഇബ്രാഹീം പറഞ്ഞു. ഈ ചിത്രത്തിന് ഗിന്നസ് ബുക്കില്‍ ഇടം നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇബ്രാഹീം. സബ്ഖ് ദിനപത്രമാണ് ഫോട്ടോയും റിപോര്‍ട്ടും പുറത്തുവിട്ടത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment