Monday 28 January 2013

[www.keralites.net] യേശുവിന്‍െറ മാതൃഭാഷ സംരക്ഷിക്കാന്‍ തീവ്രശ്രമം

 

 

യേശുവിന്‍െറ മാതൃഭാഷ സംരക്ഷിക്കാന്‍ തീവ്രശ്രമം

P

ലണ്ടന്‍: യേശുക്രിസ്തുവിന്‍െറയും അനുയായികളുടെയും മാതൃഭാഷയെന്ന് കരുതപ്പെടുന്ന 'അരമായിക്കി'നെ സംരക്ഷിക്കാന്‍ ഭാഷാ ശാസ്ത്രജ്ഞരുടെ ഊര്‍ജിത ശ്രമം. 3000 വര്‍ഷം പഴക്കമുള്ള ഈ ഭാഷ ഒരുകാലത്ത് മധ്യപൗരസ്ത്യ മേഖലയില്‍ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നു. ഹീബ്രു, അറബിക് എന്നീ ഭാഷകളുടെ ഉല്‍പത്തി 'അരമായിക്' ആണെന്നാണ് നിഗമനം. എന്നാല്‍, അരമായിക് സംസാരിക്കുന്ന വ്യക്തികള്‍ ലോകത്ത് നന്നേ ചുരുക്കം. ഈ ഭാഷ എന്നെന്നേക്കുമായി 'മരിച്ചു'പോകാതിരിക്കാന്‍ ഈ ഭാഷ ഉപയോഗിക്കുന്നവരെ തിരഞ്ഞുപിടിച്ച് അവരുടെ മൊഴികള്‍ റെക്കോഡ് ചെയ്യുന്ന പദ്ധതിക്കാണ് ഭാഷാശാസ്ത്രജ്ഞര്‍ രൂപം നല്‍കിയത്. കേംബ്രിജ് വാഴ്സിറ്റിയിലെ പ്രഫ. ജോഫ്റി ഖാന്‍െറ നേതൃത്വത്തിലാണ് ഈ ഭാഷ സംരക്ഷണ പദ്ധതി നടപ്പാക്കുക.
'ഏലീ, ഏലീ ലെമാ ശബക്താനി' എന്ന ബൈബ്ളിലെ പ്രസിദ്ധമായ യേശുവിന്‍െറ വിലാപമൊഴി അരമായിക് ഭാഷയിലായിരുന്നു. ഇറാഖിലെ ഇര്‍ബില്‍ നിവാസിയായ ഒരു ജൂതവംശജന്‍െറ സംഭാഷണത്തില്‍നിന്നാണ് താന്‍ ഈ ഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതെന്ന് പ്രഫസര്‍ ജോഫ്റി ഖാന്‍ വ്യക്തമാക്കുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment