Monday 28 January 2013

[www.keralites.net] വിശ്വരൂപത്തിന് ഇനിയാരെ പേടിക്കാന്‍.....

 

നിയിപ്പോ കമല്‍ഹാസന് ആരുടെയും സര്‍ട്ടിഫിക്കറ്റും അഭിനന്ദനങ്ങളും ലഭിച്ചില്ലെങ്കിലെന്ത്. സാക്ഷാല്‍ പിണറായി വിജയനല്യോ ഗുഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരിക്കുന്നത്. കമല്‍ഹാസന്‍ മതേതരമൂല്യങ്ങളുടെ കാവലാളാകുന്നു. അതുകൊണ്ട് അദ്ദേഹം സംവിധാനം ചെയ്ത സിനിമയെ സംരക്ഷിക്കാനുള്ള ചുമതല മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാരായ ഞങ്ങളിതാ, ഏറ്റെടുക്കുന്നു. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം എന്നു മാത്രം കമല്‍ പറഞ്ഞാല്‍ മതി. കേട്ടപാതി കേള്‍ക്കാത്ത പാതി ഡിവൈഎഫ്ക്കാര്‍ കൊടിയുമെടുത്ത് തിയേറ്ററുകള്‍ സംരക്ഷിക്കാന്‍ പാഞ്ഞു. ഇടയ്ക്കിടെ, വിശ്വരൂപം സിന്ദാബാദ്, വിപ്ലവം ജയിക്കട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവര്‍ വിളിക്കുന്നുണ്ടായിരുന്നു എന്നും ഇല്ലെന്നും രണ്ടഭിപ്രായമുണ്ട്. ഏതായാലും, വിശ്വരൂപം എന്ന സിനിമയെ സംരക്ഷിക്കാനും പ്രദര്‍ശനം തടസമില്ലാതെ നടക്കുന്നു എന്ന് ഉറപ്പു വരുത്താനും ഡിവൈഎഫ്ക്കാര്‍ ഇറങ്ങിത്തിരിച്ചു എന്നത് എകെജി സെന്റര്‍ പോലെ സത്യമാണ്.

പിള്ളാര് അവിടെ ചെന്നപ്പോഴാണ് കാണുന്നത്, ഗേറ്റ് കടക്കാന്‍ വയ്യാത്ത വിധം അവിടെ പോപ്പുലര്‍ ഫ്രണ്ടുകാരും പൊലീസുമാണ്. സിനിമ സംരക്ഷിക്കാന്‍ നേരത്തേ പുറപ്പെട്ട യുവമോര്‍ച്ചക്കാര്‍ പോലീസിന്റെയും പോപ്പുലര്‍ ഫ്രണ്ടുകാരുടെയും സൗഹൃദ സംഘര്‍ഷ മല്‍സരം കണ്ട് ഖിന്നരായി നില്‍പാണ്. ഇതിനിടയില്‍ എവിടെ നുഴഞ്ഞു കയറും എന്നറിയാതെ ആകെ വിഷമിച്ചുപോയി സഖാക്കള്‍. സഖാവ് പിണറായിയാണെങ്കിലോ കമലിനും സിനിമയ്്ക്കും സംരക്ഷണം ഉറപ്പു പറഞ്ഞിട്ട് എ കെ ജി സെന്ററില്‍ ഇരുന്ന് ടിവി കാണുന്നുണ്ടാകും. ലൈവ് സംപ്രേഷണത്തില്‍ നമ്മുടെ ഉശിര് കണ്ടില്ലെങ്കില്‍ കാര്യം കുഴപ്പമാകും.
Fun & Info @ Keralites.net
അപ്പോഴാണ്, വിശ്വരൂപത്തിന്റെയും പ്രതിഷേധ-സംരക്ഷണ യജ്ഞങ്ങളുടെയും സ്ഥിതി എന്തായി എന്നറിയാന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറകളും ആ വഴി വന്നത്. ഹാവൂ, ഭാഗ്യമെന്നേ പറയേണ്ടൂ. സംഘര്‍ഷമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലെന്താ, അതിന്റെ പശ്ചാത്തലത്തില്‍ ഘോരഘോരം നാലുവാക്ക് പറയാന്‍ സാധിച്ചല്ലോ. എന്തു വില കൊടുത്തും ഞങ്ങള്‍ വിശ്വരൂപത്തെ സംരക്ഷിക്കും എന്നു ശക്തമായ ഭാഷയില്‍ പറഞ്ഞു കഴിഞ്ഞപ്പോഴാണ് ടെന്‍ഷന്‍ തുടങ്ങിയത്. അത്രയ്ക്കു വേണ്ടിയിരുന്നോ. ഏതായാലും പറഞ്ഞുപോയി. ഇനിയിപ്പോ എത്രയും വേഗം ടിവിയുടെ മുന്നില്‍ പോയിരുന്ന് അത് നന്നായൊന്നു കാണണം.

ബാക്കി സമരമൊക്കെ പിന്നീട്.

Fun & Info @ Keralites.netഏതായാലും പിണറായി വിജയന്‍ പറഞ്ഞ ഒരു കാര്യം സമ്മതിക്കാതെ വയ്യ. വിശ്വരൂപം വേണ്ട എന്നു പറയുന്നവര്‍ അത് കണ്ടിരിക്കാന്‍ ഇടയില്ല. പക്ഷേ, പിണറായി പറഞ്ഞതില്‍ ഒരു വലിയ അബദ്ധമുണ്ട്. പ്രദര്‍ശനത്തിനെത്തുന്ന എല്ലാ ചിത്രങ്ങളും കാണുന്ന സെന്‍സര്‍ ബോര്‍ഡ് കണ്ട് അനുമതി നല്‍കിയ ചിത്രമാണ് ഇത് എന്ന വാദം.ആ ബോര്‍ഡില്‍ ഉള്ളവരെല്ലാം സിനിമയുടെ സ്വഭാവത്തെക്കുറിച്ച് അന്തിമ വാക്കാണോ എന്നതാണു മറുചോദ്യം.

വിശ്വരൂപത്തിനും കമല്‍ഹാസനും സംരക്ഷണ വലയം തീര്‍്ത്ത് ചാടിപ്പുറപ്പെട്ട പിണറായി സഖാവിന്റെ പാര്‍ട്ടി കേരളത്തിന്റെ സാംസ്‌കാരിക, രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇതുപോലെ നടത്തിയ ചാട്ടങ്ങള്‍ പലതും എല്ലാവരും മറന്നുപോയെന്നു വിചാരിക്കുന്നതും മണ്ടത്തരമായേക്കും. തങ്ങളുടെ വിശ്വാസങ്ങള്‍ക്കും പ്രവാചകനും എതിരായ ഉള്ളടക്കമുള്ള സിനിമയോടുള്ള പ്രതിഷേധം ജനാധിപത്യപരമായി പ്രകടിപ്പിക്കുകയാണ് മുസ്ലിം സംഘടനകള്‍ ചെയ്യുന്നത്. പക്ഷേ, സിപിഎമ്മിന്റെ രീതിയോ? ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്ന മട്ടില്‍ പിന്തുടര്‍ന്നു വേട്ടയാടുന്നതിലെ സിപിഎം വൈദഗ്ധ്യത്തിനു തുല്യതയുണ്ടോ ആവോ. പണ്ട് , കേരള സര്‍വകലാശാല വി സി ആയിരുന്ന വിളനിലത്തോടു കാണിച്ചതും പാവപ്പെട്ടൊരു സ്ത്രീയായ വിനീതാ കോട്ടായിയോടു കാട്ടിയതും പഴയ പത്രത്താളുകള്‍ പറഞ്ഞതരും. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും തടഞ്ഞുനിര്‍ത്തല്‍, പുലഭ്യം..

കൂടെ നിന്ന ടി പി ചന്ദ്രശേഖരന്‍ വിട്ടുപോയപ്പോള്‍ ജീവനെടുത്തു കളഞ്ഞില്ലേ, സഖാക്കളേ. അതോ, അത് ഞങ്ങളല്ല ചെയ്തതെന്ന് ഇനിയും പറഞ്ഞുകളയുമോ.
Best Regards,
Zameer Mavinakatta
Riyadh,
Kingdom Of Saudi Arabia

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment