ബഹുഭാര്യത്വം നിയന്ത്രിക്കുകയോ നിരോധിക്കുകയോ വേണം -കോടതി
വിവാഹത്തിന് കാര്‍മികത്വം വഹിച്ച ഖാദിക്ക് ജാമ്യമില്ല
ന്യൂദല്‍ഹി: ഖുര്‍ആന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലാത്തതിനാല്‍ രാജ്യത്ത് ബഹുഭാര്യത്വം നിയന്ത്രിക്കുകയോ നിരോധിക്കുകയോ വേണമെന്ന് ദല്‍ഹി കോടതി അഭിപ്രായപ്പെട്ടു. വിവാഹിതനായ ആള്‍ക്ക് ഒരു പെണ്‍കുട്ടിയെ സമ്മതമില്ലാതെ രണ്ടാം വിവാഹം ചെയ്തുകൊടുത്ത ഖാദിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാണ് ദല്‍ഹിയിലെ അഡീഷനല്‍ സെഷന്‍സ് കോടതി ഈ നിരീക്ഷണം നടത്തിയത്.
വിവാഹിതനായ ഒരാള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയെ അവളുടെ സമ്മതമില്ലാതെ രണ്ടാം വിവാഹം ചെയ്തുകൊടുത്ത ദല്‍ഹി അമന്‍വിഹാറിലെ മൗലവി മുസ്്തഫ രാജ ചെയ്തത് ഗൗരവമേറിയ ക്രിമിനല്‍ കുറ്റമാണെന്നും അതിനാല്‍ അയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോ വ്യക്തമാക്കി. നേരത്തേ മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ച നദീം ഖാന്‍ എന്നയാള്‍ക്ക് അവിവാഹിതയായ പെണ്‍കുട്ടിയെ ഖാദി കഴിഞ്ഞ വര്‍ഷം ബലമായി നികാഹ് ചെയ്തുകൊടുക്കുകയായിരുന്നുവെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ അവളുടെ മാതാപിതാക്കളുടെ അസാന്നിധ്യത്തിലാണ് ഖാദി നികാഹ് നടത്തിയത്. അതിനാല്‍, ഭര്‍ത്താവ്് എന്ന് അവകാശപ്പെടുന്ന നദീം ഖാന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചു. ആദ്യ ഭാര്യയില്‍ നദീമിന് മൂന്ന് മക്കളുണ്ട്. ആദ്യ ഭാര്യയുടെ സമ്മതം നദീം രണ്ടാം വിവാഹത്തിന് വാങ്ങിയിരുന്നില്ല. നദീമിന്‍െറ വീട്ടില്‍നിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കാര്‍മികത്വം വഹിച്ച ഖാദിയും 'ഭര്‍ത്താവും' കുരുക്കിലായത്.
ബഹുഭാര്യത്വത്തിന് അനുമതി നല്‍കുന്നുണ്ടെങ്കിലും ഖുര്‍ആന്‍ അത്തരമൊരു സ്വഭാവം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇസ്ലാമിക ശരീഅത്ത് നിയമവ്യവസ്ഥയായിട്ടുള്ള രാജ്യങ്ങളില്‍പോലും പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് രണ്ടാം വിവാഹം അനുവദിക്കുന്നത്. അനുവദിച്ച രാജ്യങ്ങളില്‍ വളരെ ചെറിയ ന്യൂനപക്ഷങ്ങള്‍ക്കിടയിലേ ഈ രീതിയുള്ളൂ. ഒരാള്‍ രണ്ടാമതൊരു ഭാര്യയെ വിവാഹം കഴിക്കുംമുമ്പ് നിലവിലുള്ള ഭാര്യയുടെ സമ്മതം വാങ്ങേണ്ടതുണ്ട്്. ഒന്നാം ഭാര്യ രോഗിയാകുകയോ അവള്‍ക്ക് കുട്ടികളെ പരിപാലിക്കാന്‍ കഴിയാതിരിക്കുയോ ചെയ്യുന്ന ഘട്ടങ്ങളിലൊക്കെയാണ് രണ്ടാം വിവാഹം അനുവദിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നാം ഭാര്യയുടെ അനുമതിയോടെ വിവാഹം നടത്തുകയെന്നതാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ബഹുഭാര്യത്വം. ഭര്‍ത്താവിന്‍െറ മരണത്തോടെ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീയെ വിവാഹിതനായ ഒരാള്‍ രണ്ടാം വിവാഹം കഴിക്കുന്നതും ബഹുഭാര്യത്വം അനുവദിക്കാവുന്ന സാഹചര്യമാണ്. ജീവകാരുണ്യം ലക്ഷ്യമിട്ടും അഗതികളുണ്ടാകുന്നത് തടയാനുമാണ് ഒരു മുസ്ലിമിന്‍െറ സാമൂഹിക ഉത്തരവാദിത്തമെന്ന നിലക്ക് ശരീഅത്ത് ബഹുഭാര്യത്വം അനുവദിക്കുന്നതെന്നും കോടതി വിശദീകരിച്ചു
No comments:
Post a Comment