ന്യൂഡല്‍ഹി: ഒടുവില്‍ ജനബാഹുല്യത്തിന്റെ പ്രതിഷേധം കോണ്‍ഗ്രസിന്റെ മനസ്സാക്ഷിയേയും ഉണര്‍ത്തി. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്‌ചാത്തലത്തില്‍ ബലാല്‍സംഗകുറ്റത്തിന് കടുത്ത ശിക്ഷ നടപ്പാക്കുന്നതിനുള്ള കരട് ബില്ലിന് കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയുടെ അംഗീകാരം. ലൈംഗികശേഷി മരവിപ്പിക്കല്‍ , പരോള്‍ ഇല്ലാതെ 30 വര്‍ഷം തടവ് , 90 ദിവസങ്ങള്‍ക്കകം വിചാരണ പൂര്‍ത്തിയാക്കാനുള്ള അതിവേഗ കോടതികള്‍ സ്‌ഥാപിക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ .
കോണ്‍ഗ്രസിലെ കേന്ദ്രമന്ത്രിമാരും നിയമവിദഗ്‌ദരും ഉള്‍പ്പെട്ട സമിതിയാണ് തയ്യാറാക്കിയ നിര്‍ദ്ദേശം ജസ്‌റ്റീസ് ജെഎസ് വര്‍മ്മ കമ്മറ്റിക്ക് മുമ്പാകെ അഭിപ്രായമായി സമര്‍പ്പിക്കും. ബലാല്‍സംഗ കുറ്റത്തിന് വധശിക്ഷ പോലെയുള്ള ഭേദഗതികള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്‌റ്റീസ് ജെഎസ് വര്‍മ്മ. ഡിസംബര്‍ 24 ന് നിയോഗിച്ച കമ്മറ്റി ഇക്കാര്യത്തില്‍ ഉദ്ദേശിക്കുന്ന നിയമ ഭേദഗതികള്‍ ചര്‍ച്ച ചെയ്‌ത ശേഷം ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കും.
പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പായി പ്രത്യേക ഓര്‍ഡിനന്‍സായി പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും ആലോചിക്കുന്നുണ്ട്. ഡല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി മരണമടഞ്ഞ സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബലാല്‍സംഗത്തിന് കടുത്ത ശിക്ഷയെന്ന ആലോചനയിലേക്ക് പോകാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്.
No comments:
Post a Comment