Tuesday, 1 January 2013

[www.keralites.net] മേരാ ഭാരത് മഹാന്‍

 

പരിഷ്‌കാരം പാളി; വെന്‍ഡിങ് മെഷീനില്‍ ഒരെണ്ണം ഒളിവില്‍

 





തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ വെന്‍ഡിങ് മെഷീന്‍ കണ്ടെത്താന്‍ വേണമെങ്കില്‍ മത്സരം നടത്താം. റെയില്‍വേ സ്റ്റേഷന്റെ മുക്കുംമൂലയും പരിശോധിച്ചാല്‍ മാത്രമേ മെഷീന്‍ കണ്ടെത്താന്‍ കഴിയുകയുള്ളൂ. യാത്രക്കാര്‍ക്ക് സ്വയം ടിക്കറ്റെടുക്കാന്‍വേണ്ടി ഏര്‍പ്പെടുത്തിയ പുതിയ സങ്കേതമാണ് റെയില്‍വേ അധികൃതര്‍ ഒളിപ്പിച്ചിട്ടുള്ളത്.

റിസര്‍വേഷന്‍ ഓഫീസിന് മുന്നിലൂടെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള കവാടത്തില്‍ പ്ലാറ്റ്‌ഫോം ഇന്‍സ്‌പെക്ടറുടെ ഓഫീസിന് മുന്നിലാണ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്. തൊട്ടടുത്തുള്ള ഐ.ആര്‍.സി.ടി.സിയുടെ ഓഫീസിന് മുന്നിലെത്തിയാല്‍ മാത്രമേ ഈ മെഷീന്‍ കണ്ണില്‍പ്പെടുകയുള്ളു. മെഷീന്റെ മുന്‍വശം അകത്തേയ്ക്ക് തിരിച്ചുവെച്ചിരിക്കുകയാണ്.

പുറമേ നിന്ന് നോക്കിയാല്‍ ഒരു കാരണവശാലും കണ്ണില്‍പ്പെടരുതെന്ന് നിര്‍ബന്ധമുള്ളതുപോലെ. ടിക്കറ്റെടുക്കേണ്ടവരാരും ഇങ്ങോട്ട് വരാറില്ല. രണ്ടു ലക്ഷത്തിലേറെ വിലയുള്ള മെഷീനാണ് ആര്‍ക്കും പ്രയോജനമില്ലാതെ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍ ഉള്ളതിനെക്കുറിച്ച് ഒരു ബോര്‍ഡ് പോലും റെയില്‍വേ സ്ഥാപിച്ചിട്ടില്ല.

Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment