ഡല്‍ഹിയില്‍ വീണ്ടും പീഡനം; രണ്ടു പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ബസിനുള്ളില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മരണം സജീവ ചര്‍ച്ചയായി തുടരുമ്പോഴും ഡല്‍ഹിയില്‍ പീഡനങ്ങള്‍ തുടരുന്നു. മയൂര്‍ ഹിവാറില്‍ പതിനഞ്ചുകാരിയാണ് ഇത്തവണ പീഡനത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത അയല്‍വാസി ഉള്‍പ്പെടെ രണ്ടു പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവരെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഒന്‍പതാം ക്‌ളാസുകാരിയെ അയല്‍വാസിയും മറ്റൊരാളും ചേര്‍ന്ന് വീടിനു പുറത്തേക്ക് വലിച്ചിഴച്ച ശേഷം പീഡിപ്പിക്്കടയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ കുട്ടി മാതാപിതാക്കളോട് വിവരം അറിയിക്കുകയായിരുന്നു ഇവരുടെ പരാതിയെ തുടര്‍ന്ന് പോലീസ് രണ്ടു പ്രതികളെയും ഞായറാഴ്ച പിടികൂടി. കൂടുതല്‍ അന്വേഷണം തുടര്‍ന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
അതിനിടെ, അലഹബാദില്‍ പീഡനം ചെറുത്ത പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. 80 ശതമാനം പൊള്ളലേറ്റ് അലഹബാദ് ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. ശങ്കരഘട്ട് സ്വദേശിയായ പതിനഞ്ചുകാരിക്കാണ് ഈ ദുര്‍വിധി. അയല്‍വാസിയായ ഗ്യാന്‍ പട്ടേല്‍ ആണ് പെണ്‍കുട്ടിയെ പീഡിപ്പികാന്‍ ശ്രമിച്ചത്. ഈ സമയം മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. സംഭവം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയ കുട്ടിയെ ഗ്യാനും മാതാപിതാക്കളും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയി.
ഉത്തര്‍പ്രദേശിലെ കനൗജിലും മാനഭംഗക്കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നന്ദേപൂര്‍വ്വയിലാണ് യുവതി കൂട്ടമാനഭംഗത്തിനിരയായത്. രണ്ടു പേര്‍ ചേര്‍ന്ന് ഇവരെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് എം.പി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണ് സംഭഛവം നടന്ന സ്ഥലം. അതേസമയം, പീഡനത്തിന് കേസെടുക്കാന്‍ വിസമ്മതിച്ച പോലീസ് യുവതിക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തു. മെഡിക്കല്‍ പരിശോധനാഫലം പുറത്തുവന്നശേഷമേ യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നോ എന്ന് ഉറപ്പിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പോലീസ്
No comments:
Post a Comment