Monday, 12 November 2012

[www.keralites.net] റോഡപകടങ്ങള്‍ക്ക് കാരണം കാമുകിമാരും സെല്‍ഫോണുമെന്ന് രമണ്‍സിങ്

 

റോഡപകടങ്ങള്‍ക്ക് കാരണം കാമുകിമാരും സെല്‍ഫോണുമെന്ന് രമണ്‍സിങ്


Fun & Info @ Keralites.netറായ്പുര്‍: ഛത്തീസ്ഗഢില്‍ റോഡപകടങ്ങള്‍ പെരുകുന്നതിന് കാരണക്കാര്‍ കാമുകിമാരും മൊബൈല്‍ ഫോണുകളും ബൈക്കുകളുമാണെന്ന് മുഖ്യമന്ത്രി രമണ്‍സിങ്. ഈ പ്രസ്താവനയ്‌ക്കെതിരെ യുവജനസംഘടനകള്‍ രംഗത്തെത്തി. റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് മറച്ചുവെക്കാനാണ് വിവാദപരാമര്‍ശമെന്ന് മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. റോഡ് സുരക്ഷ സംബന്ധിച്ച ഒരു സെമിനാറിലാണ് ബി.ജെ.പി. മുഖ്യമന്ത്രിയായ രമണ്‍സിങ്, യുവാക്കള്‍ റോഡപകടങ്ങളില്‍ മരിക്കുന്നത് പെരുകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചത്. 
Mathrubhumi

M.Nandakumar

'നല്ലൊരു മോട്ടോര്‍ സൈക്കിളും നല്ലൊരു മൊബൈല്‍ ഫോണും നല്ലൊരു കാമുകിയുമുണ്ടെങ്കില്‍ അപകടസാധ്യതയേറുകയാണ്. ചെറുപ്പക്കാര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബൈക്കില്‍ സഞ്ചരിക്കുന്നത് പതിവായിട്ടുണ്ട്. പതിനായിരങ്ങള്‍ കൊടുത്ത് ബൈക്ക് വാങ്ങുന്നവര്‍ക്ക് അഞ്ഞൂറു രൂപ കൊടുത്ത് ഹെല്‍മെറ്റ് വാങ്ങാന്‍ മടിയാണ്'-രമണ്‍സിങ് കുറ്റപ്പെടുത്തി. എന്നാല്‍ സംസ്ഥാനത്തെ മോശം റോഡുകളും ഗതാഗതവകുപ്പിലെ അഴിമതിയുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന് പ്രതിപക്ഷനേതാവ് രവീന്ദ്ര ചൗബെ കുറ്റപ്പെടുത്തി
.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment