ലീഗ് മതേതരമാകാന്‍ സംഘപരിവാര്‍ സമ്മതിച്ചില്ല
മുസ്ലീംലീഗിന്റെ മതേതരമുഖം വ്യക്തമാക്കുന്നതിനായി സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര റാലി സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പ് മൂലം അലങ്കോലമായി. കോഴിക്കോട് നഗരമധ്യത്തിലെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലേക്ക് ഇന്നലെ നടത്താനിരുന്ന റാലി സംഘപരിവാര്‍ സംഘടനകളുടെ കടുത്ത എതിര്‍പ്പ് മൂലം അവസാനനിമിഷം ടൗണ്‍ഹാളിലേക്ക് നടത്തി മുഖം രക്ഷിക്കുകയായിരുന്നു ലീഗ് നേതാക്കള്‍. മുന്‍മന്ത്രി പി കെ കെ ബാവ, മുന്‍ എം എല്‍ എ യു സി രാമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിളംബര റാലി സംഘടിപ്പിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് മുസ്ലീം ലീഗിന്റെ പോഷകസംഘടനയായ ഇന്ത്യന്‍ യൂണിയന്‍ ദളിത് ലീഗ് കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടത്താന്‍ നിശ്ചയിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ സംഘടനയുടെ പ്രസിഡന്റും മുന്‍ എം എല്‍ എയുമായ യു സി രാമന്‍ രണ്ടുദിവസം മുമ്പ് പത്രസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ബി ജെ പിയും പോഷകസംഘടനകളും രംഗത്തെത്തി. ക്ഷേത്രത്തെ മുസ്ലീംലീഗിന്റെ രാഷ്ട്രീയക്കളിക്ക് വേദിയാക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചായിരുന്നു ഇവര്‍ രംഗത്തുവന്നത്. ഇതോടെ ജില്ലാ ഭരണകൂടവും പൊലീസ് മേധാവികളും അനുനയത്തിനുള്ള ശ്രമങ്ങളും തുടങ്ങി. കോഴിക്കോട് പട്ടണത്തിലെമ്പാടും ദളിത് ലീഗിന്റെ വിളംബര റാലിയുടെ പോസ്റ്ററുകളും ബാനറുകളും കമാനങ്ങളും ഉയര്‍ന്നിരുന്നു. വയനാട്ടില്‍ നിന്നടക്കമുള്ള ആദിവാസികളെയും പട്ടികജാതിക്കാരെയും വാഹനങ്ങളില്‍ കോഴിക്കോട്ടെത്തിക്കുകയും ചെയ്തിരുന്നു. വാദ്യമേളങ്ങളും കേരളീയ കലാരൂപങ്ങളും വിളംബരറാലിക്ക് കൊഴുപ്പ് കൂട്ടാന്‍ സംഘാടകര്‍ ഒരുക്കിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഘോഷയാത്ര തുടങ്ങുന്ന സ്റ്റേഡിയം പരിസരത്തും ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലേക്കുള്ള വഴിയിലും വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ദളിത് ലീഗുകാര്‍ ക്ഷേത്രത്തിലേക്ക് റാലി നടത്തുകയാണെങ്കില്‍ തടയാനായി നൂറുകണക്കിന് ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരും സംഘടിച്ചിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഒടുവില്‍ ദളിത് ലീഗുകാര്‍ ഘോഷയാത്ര ടൗണ്‍ ഹാളിലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഡിയം ജങ്്ഷനില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര രാജാജി റോഡിലൂടെ ബാങ്ക് റോഡ് വഴിയാണ് ടൗണ്‍ഹാളില്‍ പ്രവേശിച്ചത്. ഘോഷയാത്രയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് നേതാവ് പി കെ കെ ബാവ നിര്‍വഹിച്ചു. ക്ഷേത്ര പ്രവേശനം തടയുന്നതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ബാവ പറഞ്ഞു. ദളിത് ലീഗ് വര്‍ഷങ്ങളായി ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം ആഘോഷിക്കുന്നു. എന്നാല്‍ ചില ക്ഷുദ്രശക്തികള്‍ ഇതിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ക്ഷേത്രാങ്കണങ്ങള്‍ ഇസ്‌ലാമിക പാര്‍ട്ടികളുടെ അജന്‍ഡ നടപ്പാക്കാനുള്ള സ്ഥലമല്ലെന്ന് ബി ജെ പിയുടെ പോഷകസംഘടനയായ പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി കെ വേലായുധന്‍ ഇതിനോട് പ്രതികരിച്ചു. അമിതാധികാരത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാമെന്ന മുസ്ലീംലീഗിന്റെ വിചാരം കൊണ്ടാണ് ഘോഷയാത്ര ക്ഷേത്രത്തിലേക്ക് നിശ്ചയിച്ചത്. വിഗ്രഹാരാധനയില്‍ വിശ്വസിക്കാത്ത, നിലവിളക്ക് കൊളുത്തുന്നത് അനിസ്‌ലാമികമെന്ന് കരുതുന്ന മുസ്‌ലിംലീഗെന്ന മതസംഘടന മറ്റൊരു വേഷത്തില്‍ ക്ഷേത്രാങ്കണത്തില്‍ പരിപാടി നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും വേലായുധന്‍ പറഞ്ഞു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment