Thursday, 15 November 2012

[www.keralites.net] ഒടുവില്‍ മണിയശാനും സുഗമില്ല . ഇവരൊക്കെ കമ്മ്യുണിസ്റ്റ് നേതാകന്മാരാണോ

 

എം.എം.മണി നുണപരിശോധനയ്ക്ക് തയ്യാറല്ല.

ബിനില്‍.
കൊച്ചി: കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ നുണപരിശോധനയ്ക്ക് വിധേയനാവാന്‍ താന്‍ തയ്യാറല്ലെന്ന് സി.പി.എം. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി പ്രത്യേക പൊലീസ് അന്വേഷണ സംഘത്തെ അറിയിച്ചു. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ക്രൈം ഡിറ്റാച്‌മെന്റ് ഡി.വൈ.എസ്.പി. എ.യു. സന്തോഷ് കുമാറിന് രജിസ്‌ട്രേഡ് തപാലില്‍ അയച്ച കത്തിലാണ് നുണപരിശോധനയ്ക്ക് താന്‍ തയ്യാറല്ലെന്ന കാര്യം മണി വ്യക്തമാക്കിയത്.

കത്തിന്റെ പ്രധാന ഉള്ളടക്കം: തനിക്ക് 69 വയസ്സായി. പത്തു വര്‍ഷത്തോളമായി പലവിധ രോഗങ്ങള്‍ക്കും ചികിത്സയിലാണ്. ശ്വാസകോശത്തിന് ഗുരുതരമായ അസുഖമുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ നുണപരിശോധനയ്ക്ക് വിധേയനാവാന്‍ കഴിയില്ല. നുണപരിശോധന ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊലീസിനോട് ഇക്കാര്യത്തില്‍ സഹകരിക്കാനാവില്ല. ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസിന്റെ ഈ നടപടി കീഴ്‌ക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും.

മുന്‍ അഡ്വക്കറ്റ് ജനറലും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ എം.കെ. ദാമോദരനുമായി കൊച്ചിയിലുള്ള വീട്ടില്‍ ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എം.എം. മണി നുണപരിശോധനയക്ക് തയ്യാറല്ലെന്ന കാര്യം വ്യക്തമാക്കി പൊലീസിന് കത്തു നല്‍കാന്‍ തീരുമാനം എടുത്തത്.

ചൊവ്വാഴ്ച രാവിലെയാണ് ഇടുക്കി കുഞ്ചിത്തണ്ണിയിലെ എം.എം.മണിയുടെ വീട്ടില്‍ നേരിട്ടെത്തി പ്രത്യേക അന്വേഷണസംഘത്തിന്റെ ദൂതന്‍ നോട്ടീസ് കൈമാറിയത്. നിയമവിദഗ്ദ്ധനുമായി ആലോചിച്ച് നോട്ടീസിന് മറുപടി നല്‍കുമെന്ന് മണി പറഞ്ഞിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് നോട്ടീസിലുണ്ടായിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment