Wednesday, 11 July 2012

[www.keralites.net] Mar Baselios Hospital Nurses' Strike -- latest news

 

ഗുണ്ടകളെവിട്ട് ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിലേക്ക് കല്ലെറിയിച്ചത് സെക്രട്ടറിയാണ്. സംഭവത്തതിനുപിന്നില്‍ സെക്രട്ടറിയാണെന്ന് മനസിലായിട്ടും ഇയാളെ അറസ്റ്റ്ചെയ്തിട്ടില്ല. നേഴ്സുമാരുടെ സമരപ്പന്തല്‍ സെക്രട്ടറിയും ഗുണ്ടകളും ചേര്‍ന്ന് തല്ലിത്തകര്‍ക്കുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ നേഴ്സിന്റെ കൈ ഒടിഞ്ഞു. ഇതിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ല.
വ്യക്തിപരമായ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ നേഴ്സുമാരുടെ സമരത്തെ അടിച്ചമര്‍ത്താനാണ് സെക്രട്ടറി ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും തൊഴില്‍വകുപ്പിന്റെയും ഭാഗത്തുനിന്ന് സമരം ഒത്തുതീര്‍ക്കാന്‍ നടപടി ഉണ്ടാകുന്നില്ലെന്നും അവര്‍ പറഞ്ഞു. അഖിലേന്ത്യാ സെക്രട്ടറി പ്രജിത് കൃഷ്ണന്‍കുട്ടി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിഹാബ്, യൂണിറ്റ് വൈസ്പ്രസിഡന്റ് ലിന്‍സി, യൂണിറ്റ് അംഗം ആന്‍ സക്കറിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment