Saturday, 21 July 2012

[www.keralites.net] മാധ്യമപ്രവര്‍ത്തകരെ മൊത്തത്തില്‍ തളര്‍ത്താന്‍ നോക്കേണ്ട-

 

മാധ്യമപ്രവര്‍ത്തകരെ മൊത്തത്തില്‍ തളര്‍ത്താന്‍ നോക്കേണ്ട-

വിമര്‍ശനങ്ങളും വെളിപ്പെടുത്തലുകളും ജോലിയുടെ ഭാഗം, അസൂയാലുക്കള്‍ ആകേണ്ട.

കഴിഞ്ഞ കുറച്ച് ദിവസമായി മാധ്യമപ്രവര്‍ത്തകരെ മൊത്തത്തില്‍ അധിക്ഷേപിച്ചുകൊണ്ട് ചില സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും മറ്റുചില പ്രസിദ്ധീകരണങ്ങളിലും കുപ്രചരണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ആരാണ് ഇതിന് പിന്നിലെന്ന് പകല്‍പോലെ വെളിച്ചമാണ്. ചില അപ്രീയസത്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ എഴുത്തിലൂടെയും ക്യാമറ കണ്ണുകളിലൂടെയും ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നു അഥവാ കൊണ്ടുവരുന്നു. അതു ചിലര്‍ക്ക് അരോചകമായി മാറി. മറ്റുചിലര്‍ക്ക് അവരുടെ ഉറക്കവും കെടുത്തി. വേറെ ചിലര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലും ജനങ്ങളുടെ മുന്നിലും തലകുനിച്ച് മുട്ട് മടക്കേണ്ടിയും വന്നു. വേദന സംഹാരികള്‍ പലതും കഴിച്ചിട്ടും ആശ്വാസം കിട്ടാത്ത ഇവരുടെ വാലാട്ടി പക്ഷികള്‍ നടത്തുന്ന ഈ കുപ്രചരണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മൊത്തത്തില്‍ തളര്‍ന്നുപോകുമെന്ന് കരുതേണ്ട. മാധ്യമപ്രവര്‍ത്തകര്‍, അവരുടെ തൊഴിയില്‍ ചെയ്യുന്നു. തൊഴിലില്‍ ഇനിയും ആത്മാര്‍ഥത തുടരുക തന്നെ ചെയ്യും. ആരാണ് മാധ്യമപ്രവര്‍ത്തകരെ ഭയക്കുന്നതെന്നും എന്തിനാണ് ഭയക്കുന്നതെന്ന് കേരളജനത ഇതിനകം തന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതേസമയം, ആക്ഷേപകര്‍ക്കൊപ്പം കയറികൂടി സഹപ്രവര്‍ത്തകര്‍ക്ക്് നേരെ വിരല്‍ ചൂണ്ടുന്നവര്‍ ഓര്‍ക്കുക- ഒരു വിരല്‍ നിങ്ങള്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരല്‍ നിങ്ങള്‍ക്ക് നേരെ ചുണ്ടുകയാണ്.

എന്തിനാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇത്രയും വലിയ കോലാഹലങ്ങള്‍ നടത്തുന്നതെന്ന് മനസിലാകുന്നില്ല. തലസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക്്് വായ്പ പ്രകാരം സര്‍ക്കാര്‍ ഫ്ളാറ്റുകള്‍ നല്‍കി. ഇതില്‍ കുറച്ചുപേര്‍ വായ്പാ തിരിച്ചടവ് കൃത്യമായി അടച്ചു. കുറച്ച്് പേര്‍ വീഴ്ചവരുത്തി. വായ്പാ തിരിച്ചടവില്‍ മുടക്കം വരുന്നതും തിരിച്ചടവിന് സമയം ചോദിക്കുന്നതും സ്വാഭാവികം. ലോകത്തില്‍ ആര്‍ക്കും സംഭവിക്കാവുന്ന കാര്യം. എന്തേ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം കൊമ്പുണ്ടോ വായ്പാ തിരിച്ചടവില്‍ മുടക്കം വരുത്തിയതില്‍. ഒരു കാര്യം മനസിലാക്കുക- മാധ്യമപ്രവര്‍ത്തകര്‍ മാലാഖമാരല്ല, അവരും മനുഷ്യര്‍ തന്നെയാണ്. എന്നാലിവിടെ വായ്പാതിരിച്ചടവില്‍ മുടക്കം വന്നതിലുള്ള കാരണവും തിരിച്ചടവില്‍ ഇളവും സമയപരിധിയും ചോദിച്ചുകൊണ്ടുള്ള മറുപടി വായ്പാ എടുത്തവര്‍ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഫ്ളാറ്റുകളുടെ വില നിശ്ചയവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ സര്‍ക്കാര്‍ വായ്പാ ഇളവിനും തിരിച്ചടവിനും സമയം നല്‍കിയിരിക്കുകയാണ്.

കാള പെറ്റെന്ന് കേട്ട്് കയറ് എടുക്കുന്നവരാണല്ലോ ഇവിടെ ഒരു കൂട്ടര്‍. പിന്നെ, ചാടി കളിയടാ കൊച്ചുരാമ എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടനെ ചാടി കളിക്കാന്‍ ഇവിടെ കുറെ കൊച്ചുരാമന്‍മാരും. എന്തൊക്കെയാം എഴുതി വിടുന്നേ! വായ്പ എഴുതി തള്ളാന്‍ മന്ത്രിമാരെ ഭീഷണിപിടുത്തി, അവരുടെ കാലുപിടിച്ചു,ചില രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ചു. ഇവരാണ് മാറിമാറി വന്നിരുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്് എന്തൊക്കെയായിരുന്നു ബഹളം. അവസാനം പവനാഴി ശവമായി-എന്നു പറഞ്ഞതുപോലെയായി.

ഒരു കാര്യം തിരിച്ച്ചോദിക്കട്ടെ, മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം കൊമ്പുണ്ടോ! ചിലര്‍ വിചാരിക്കുന്നതുപോലെ മാധ്യപ്രവര്‍ത്തകര്‍ എല്ലാവരും മുകേഷ്-അനില്‍ അംബാനികളല്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ നൂറില്‍ എഴുപത്തിയഞ്ച് ശതമാനവും സാധാരണക്കാരാണ്. എല്ലാ ജോലിക്കും അതിന്റേതായ കഷ്്ടപാടും ബുദ്ധിമുട്ടുമുണ്ട്. മാധ്യമപ്രവര്‍ത്തനം അത്ര എളുപ്പമുള്ള പണിയല്ല. സമൂഹത്തിന്റെ ഭാഗമെന്നനിലയില്‍ ജീവിതത്തിലും ജോലിയിലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഭീഷണികളും ഉണ്ടാകാറുണ്ട്. ഇവര്‍ അനുഭവിക്കുന്ന ദുഖങ്ങളും ദുരിതങ്ങളും പീഢനങ്ങളുമൊന്നും മറ്റുള്ളവര്‍ക്ക് അറിയേണ്ടതില്ല. പുറത്ത് നിന്നും കാണുമ്പോള്‍ വൈറ്റ്കോളര്‍ ജോലി, ശരീരം അനങ്ങേണ്ട, എപ്പോഴും വെല്‍ ഡ്രെസ്സിംഗ്, വാഹനം, സാമൂഹ്യ-സാംസ്്കാരിക-രാഷട്രീയബന്ധങ്ങള്‍, എപ്പോഴും ടിവിയില്‍ വരുന്നു, എപ്പോഴും എല്ലാ വിഷയങ്ങളിലും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ വാചാലരാകുന്നു, സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍ പുറത്ത്് കൊണ്ടുവരുന്നു, എന്നാല്‍ കിട്ടുന്ന ശമ്പളമോ പറയേണ്ടതില്ല. സമൂഹത്തില്‍ നല്ലൊരു ശതമാനം ആളുകള്‍ മാധ്യമമേഖലയില്‍ ഉപജീവനമാര്‍ഗം നടത്തുന്നു. അതേസമയം ഒരുതുണ്ട് ഭൂമിപോലുമില്ലാത്ത അവശത അനുഭവിക്കുന്ന പത്രക്കാര്‍ ഇപ്പോഴുമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ ചിലര്‍ക്ക് തൊട്ടുകൂടാത്തവര്‍, തീണ്ടി കൂടാത്തവര്‍..

ഒരു കാര്യം മനസിലാക്കുക, ഈ ആക്ഷേപങ്ങള്‍ കൊണ്ടൊന്നും മാധ്യമപ്രവര്‍ത്തകരെ മൊത്തത്തില്‍ തളര്‍ത്താന്‍ നോക്കേണ്ട- അവര്‍ ഇവിടെ നടക്കുന്ന സംഭവങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. അത് അവരുടെ ജോലിയാണ്. ഇപ്പോഴത്തെ ഫ്ളാറ്റ് വിവാദവും ഒരു മാധ്യമം തന്നെയാണ്, ഒരു മാധ്യമ പ്രവര്‍ത്തകന്‍ തന്നെയാണ് പുറത്ത്് കൊണ്ടുവന്നത്. അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരോടും വാശിയില്ല- അവരുടെ തൊഴിലില്‍ ഉള്ള ആത്മാര്‍ഥത ഇനിയും കൃത്യമായി തുടരും-

എഴുത്തിലൂടെയും വാചാലതയിലൂടെയും-ഒപ്പം ക്യാമറ കണ്ണുകളിലൂടെയും.

സജിന്‍ തിരുവല്ലം
അദ്ദ്ലൈട്ദ് ആസ്ട്രേലിയ
(മുന്‍ സബ്-എഡിറ്റര്‍, വീക്ഷണം, തിരുവനന്തപുരം)

On Sat, Jul 21, 2012 at 10:50 PM, Sanal Kumar <sanalfreeland@gmail.com> wrote:


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment