Saturday 21 July 2012

[www.keralites.net] റമദാനെ മാനിച്ചില്ലെങ്കില്‍ സൗദിയില്‍നിന്ന്‌ പുറത്താകും

 

റമദാനെ മാനിച്ചില്ലെങ്കില്‍ സൗദിയില്‍നിന്ന്‌ പുറത്താകും

 

റിയാദ്‌: റമദാന്‍ നോമ്പു കാലത്തു പൊതുസ്‌ഥലങ്ങളില്‍ ഭക്ഷണം കഴിക്കുന്നതും പുകവലിക്കുന്നതും സൗദി അറേബ്യ നിരോധിച്ചു. സൂര്യനുദിക്കുന്നതു മുതല്‍ അസ്‌തമിക്കുന്നതു വരെയാണു വിശ്വാസികള്‍ ഉപവാസം അനുഷ്‌ഠിക്കുന്നത്‌. മുസ്ലിം സമുദായാംഗങ്ങളുടെ അനുഷ്‌ഠാനങ്ങള്‍ വിദേശികളും അന്യമതസ്‌ഥരും മാനിക്കണമെന്ന്‌ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. നിര്‍ദേശം ലംഘിക്കുന്നവരെ നാടുകടത്തും. സൗദി അറേബ്യയില്‍ 90 ലക്ഷം ഏഷ്യന്‍വംശജരാണ്‌ ഉള്ളത്‌. യൂറോപ്പ്‌ അടക്കമുളള സ്‌ഥലങ്ങളില്‍ നിന്നു തൊഴില്‍തേടി നിരവധിപ്പേര്‍ രാജ്യത്തുണ്ട്‌. റമദാനോട്‌ അനാദരവ്‌ കാട്ടുന്നവരെ തൊഴില്‍ വിസ റദ്ദാക്കി മടക്കിയയയ്‌ക്കാനാണു തീരുമാനം. സൗദിയിലാണ്‌ പുണ്യനഗരങ്ങളായ മക്കയും മദീനയും സ്‌ഥിതി ചെയ്യുന്നത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment