Saturday 28 July 2012

[www.keralites.net] നഷ്ടക്കണക്ക് പ്രഖ്യാപിക്കാന്‍ ഫേസ്ബുക്ക്

 

നഷ്ടക്കണക്ക് പ്രഖ്യാപിക്കാന്‍ ഫേസ്ബുക്ക്

കൊട്ടിഘോഷിച്ച് ഷെയര്‍മാര്‍ക്കറ്റില്‍ ഇറങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് ആദ്യ ക്വാര്‍ട്ടറിലെ ഫലം ഈ ആഴ്ച പ്രഖ്യാപിക്കും. മേയില്‍ പബ്ലിക് കമ്പനിയായ ശേഷം മാര്‍ക്കറ്റില്‍ തിരിച്ചടി നേരിട്ട ഫേസ്ബുക്ക് നഷ്ടക്കണക്കാക്കും പ്രഖ്യാപിക്കുകയെന്ന് ഉറപ്പ്. തുടക്കത്തില്‍ ഓഹരികളോട് ജനങ്ങള്‍ കാണിച്ച താത്പര്യം ദിനംപ്രതിയെന്നവണ്ണം കുറഞ്ഞുവരികയായിരുന്നു. ഈ വെള്ളിയാഴ്ച 28.76 ഡോളറിലാണ് ഫേസ്ബുക്ക് ഓഹരി ക്ലോസ് ചെയ്തത്. തുടക്കത്തിലെ വിലയേക്കാള്‍ 10 ഡോളര്‍ കുറവ്.
ഓഹരിയില്‍ നിക്ഷേപം നടത്തിയവര്‍ ഈ നഷ്ടപ്രഖ്യാപനത്തെ എങ്ങനെ കാണുമെന്ന് കാത്തിരിക്കുകയാണ് മാര്‍ക്കറ്റ് നിരീക്ഷകര്‍. ഫേസ്ബുക്ക് ഷെയറുകള്‍ കൈകാര്യം ചെയ്യുന്ന 36ഓളം ഫിനാനഷ്യല്‍ അനലിസ്റ്റുകളിലാരും തന്നെ ഈ കമ്പനിയുടെ ഓഹരി വാങ്ങാം എന്ന് സജസ്റ്റ് ചെയ്യുന്നില്ല. വാള്‍ സ്ട്രീറ്റ് മാര്‍ക്കറ്റില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്നത് ഈ അനലിസ്റ്റുകളുടം ഉപദേശം മാനിച്ചാണ്. വര്‍ഷങ്ങളായുള്ള പതിവാണിത്. പരസ്യവരുമാനം ഞൊടിയിടയില്‍ കൂട്ടാനുള്ള ഫേസ്ബുക്കിന്റെ കഴിവില്ലായ്മയെക്കുറിച്ച് നിക്ഷേപകര്‍ക്ക് സംശയമുണ്ടായതോടെയാണ് കമ്പനിയുടെ ഷെയറുകള്‍ കൂപ്പുകുത്തിത്തുടങ്ങിയത്.
മൊബൈല്‍ ഫോണ്‍ വഴിയുള്ള വരുമാനത്തെക്കുറിച്ചായിരുന്നു പ്രധാന ആശങ്ക. നസ്ദാഖില്‍ അരങ്ങേറിയ ശേഷം നേരിട്ട ടെക്‌നിക്കല്‍ പ്രശ്‌നങ്ങളും ഫേസ്ബുക്ക് ഓഹരികളുടെ സ്വീകാര്യതയെ ബാധിച്ചുവെന്നുവേണം കരുതാന്‍. 100 ബില്യണ്‍ ഡോളറിനേക്കാള്‍ മൂല്യത്തിലിരിക്കുമ്പോള്‍ ഷെയര്‍മാര്‍ക്കറ്റിലിറങ്ങുന്ന ആദ്യ അമേരിക്കന്‍ കമ്പനിയായിരുന്നു ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേഷന്‍. തുടക്കത്തില്‍ ഷെയറുകള്‍ക്കുണ്ടായ താത്പര്യം 29കാരനായ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ ഒരുരാത്രികൊണ്ട് ധനാഢ്യന്മാരിലെ ധനാഢ്യനാക്കി.
എന്നാല്‍ ഇതൊന്നുമല്ല പരീക്ഷണമെന്നും ഫേസ്ബുക്ക് നേരിടാനുള്ള യഥാര്‍ഥ പരീക്ഷണം വരാനിരിക്കുന്നതേയുള്ളുലവെന്ന് ഫേസ്ബുക്കില്‍ ഓഹരി പങ്കാളിത്തമുള്ള ഗ്രേഡിയന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ഫണ്ട് മാനേജര്‍ മൈക്കിള്‍ ബിംഗര്‍. ഈ പരീക്ഷണത്തില്‍ പരാജയപ്പെട്ടാല്‍ സ്റ്റോക്കിനുണ്ടാകുന്ന ഇടിവിനെക്കുറിച്ച് ആലോചിക്കാന്‍ പോലും ഫേസ്ബുക്കിന് കഴിയില്ലെന്നും ഇയാള്‍. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇങ്ങനെ താഴേക്ക് പോകുന്നുണ്ടെങ്കിലും കമ്പനിക്ക് പ്രതീക്ഷയേകുന്ന നിരവധി സംഭവ വികാസങ്ങള്‍ നടക്കുന്നു. ഏതാണ്ട് 90 കോടിയിലേറെ വരിക്കാരാണ് ഫേസ്ബുക്കിനുള്ളത്.
വരുമാനം കൂട്ടാന്‍ നിരവധി പരസ്യ തന്ത്രങ്ങളും ഇപ്പോള്‍ ഫേസ്ബുക്ക് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫേസ്ബുക്കില്‍ പരസ്യം നല്‍കാനുള്ള തുക 60 ശതമാനത്തിലേറെ വര്‍ധിച്ചെന്ന് ഈ വിഭാഗം കൈകാര്യം ചെയ്യുന്ന ടിബിജി ഡിജിറ്റല്‍ അറിയിച്ചു. തങ്ങള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളിലേക്ക് മാത്രം പരസ്യം എത്തിക്കാനുള്ള ഫേസ്ബുക്കിന്റെ കഴിവ് കമ്പനികളെ ഈ സോഷ്യല്‍ മീഡിയയിലേക്ക് ആകര്‍ഷിക്കുന്നു.

--

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment