Saturday 28 July 2012

[www.keralites.net] ജീന്‍സിട്ട യുവതിയെ പാക്കിസ്ഥാനില്‍ സഹോദരന്‍ വെടിവെച്ചു കൊന്നു

 

ജീന്‍സിട്ട യുവതിയെ പാക്കിസ്ഥാനില്‍ സഹോദരന്‍ വെടിവെച്ചു കൊന്നു


Fun & Info @ Keralites.net
ജീന്‍സ് ധരിച്ച സഹോദരിയെ പോലീസുകാരനായ സഹോദരന്‍ വെടിവെച്ചുകൊന്നു. പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം. പാക് പോലീസ് കോണ്‍സ്റ്റബിളായ ആസാദ് അലിയാണ് ഈ കൃത്യം ചെയ്തത്. 22 കാരിയായ സഹോദരി നജ്മ ബീബിയെയാണ് അലി വെടിവെച്ചു കൊന്നത്. പുരുഷന്മാര്‍ ധരിക്കുന്ന വസ്ത്രമാണ് ജീന്‍സ് എന്ന് ആരോപിച്ചാണ് അലി സഹോദരിക്കു നേരെ വെടിയുതിര്‍ത്തത്.
മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാനുള്ള യുവതിയുടെ താത്പര്യത്തെക്കുറിച്ച് ഇവര്‍ തമ്മില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാകുക പതിവാണത്രേ. ജീന്‍സും ട്രൗസറും ധരിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ കൊല്ലുമെന്ന് സഹോദരിയെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അലി ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. ഇതേത്തുടര്‍ന്ന് സഹോദരനെതിരേ നജ്മ ഷഹ്ദാര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷണം നടത്താനോ അലിക്കെതിരേ എന്തെങ്കിലും നടപടി കൈക്കൊള്ളാനോ പോലീസ് തയാറായില്ല.
വെള്ളിയാഴ്ച ജീന്‍സും ധരിച്ച് പുറത്തേക്കിറങ്ങിയ നജ്മയെ അലി പിന്തുടരുകയായിരുന്നു. ഷഹ്ദാരയ്ക്ക് സമീപം വച്ച് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഉടന്‍ തന്നെ നജ്മ അന്ത്യശ്വാസം വലിച്ചു. അലി രക്ഷപ്പെടുകയും ചെയ്തു. പോലീസ് അന്വേഷണം നടത്തുകയാണ്. ഒളിത്താവളം കണ്ടെത്താന്‍ റെയ്ഡും നടത്തുന്നുണ്ട്.

--

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment