Saturday 28 July 2012

[www.keralites.net] ബിന്‍ലാദന്‍ മരിച്ചിട്ടില്ലേ...

 

ബിന്‍ലാദന്‍ മരിച്ചിട്ടില്ലേ...

അതേ ഇങ്ങനെ പറയുന്നത് വാഷിങ്ടണിലെ ഒരു കുടുംബമാണ്. കാരണം മറ്റൊന്നുമല്ല വാഷിങ്ടണിലെ എവെറെറ്റിലേക്ക് നടത്തിയ ഒരു ഫാമിലി ട്രിപ്പാണ് കാന്‍ഡീല്‍ഡ് കുടുംബത്തെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നത്. ക്രാബിങ് ട്രിപ്പിനിടെ ഇവരുടെ വീഡിയോ ക്യാമറയില്‍ പതിഞ്ഞ ഒരു ഞണ്ടിന്റെ ദൃശ്യമാണ് ബിന്‍ലാദന്‍ ജീവിക്കുന്നു ഞണ്ടിന്റെ രൂപത്തില്‍ എന്ന് പറയാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്. ഈ ഞണ്ടിന്റെ അടിയില്‍ മധ്യഭാഗത്തായി ബിന്‍ലാദന്റെ മുഖത്തിന്റെ അതേ രൂപമാണ് ഏവര്‍ക്കും കാണാനാകുന്നത്.
ഒരു കുട്ടയില്‍ നിറയെ ഞണ്ടിനെ പിടിച്ച് ബോട്ടിലേക്ക് മാറ്റുന്നതിനിടെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. അപ്പോഴാണ് വയര്‍ ഭാഗത്ത് ബിന്‍ലാദന്റെ മുഖവുമായുള്ള ഈ സ്‌പെഷല്‍ ഞണ്ട് അവരുടെ കണ്ണില്‍ പെടുന്നത്. വീഡിയോ ഷൂട്ട് ചെയ്തയാള്‍ ഇത് മനസിലാക്കിയില്ല. ഞണ്ടിനെ പരിശോധിച്ചപ്പോള്‍ അത് പെണ്‍വിഭാഗത്തില്‍പ്പെട്ടതാണെന്ന് മനസിലായതിനാല്‍ ഉടന്‍ തന്നെ അതിനെ തിരിച്ചു സമുദ്രത്തിലേക്ക് തന്നെ വിടുകയായിരുന്നു. അതിനാല്‍ തന്നെ ഇനി ഒരിക്കല്‍ക്കൂടി ഞണ്ടിനെ കാണണമെങ്കില്‍ ഏറെ ബുദ്ധിമുട്ടാണെന്നുമുറപ്പ്.
ഒടുവില്‍ വീട്ടിലെത്തി ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ വീണ്ടും കണ്ടപ്പോഴാണ് ഇങ്ങനെയൊരു ഞണ്ടിന്റെ കാര്യം കുടുംബാംഗങ്ങള്‍ ശ്രദ്ധിച്ചത്. അവധിക്കാലം ആസ്വദിച്ച് ചെലവഴിച്ച ശേഷം ആ ഓര്‍മകള്‍ വീണ്ടും അയവിറക്കാനായാണ് വീഡിയോ വീണ്ടും കണ്ടത്. വെറുതേ വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയുള്ള അവകാശ വാദം ഉയര്‍ത്തുന്നതെന്ന് ആരും കരുതരുതെന്നും ജോണ്‍ കാന്‍ഫീല്‍ഡ് എന്ന ഗൃഹനാഥന്‍ പറഞ്ഞു. വീഡിയോ കണ്ടപ്പോള്‍ കുടുംബാംഗങ്ങളേവരും ഞെട്ടിപ്പോയി. അതാണ് ഈ വീഡിയോ ദൃശ്യമടക്കം പുറത്ത് വിട്ട് വാര്‍ത്ത നല്‍കാന്‍ തീരുമാനിച്ചതെന്നും ജോണ്‍.
എന്നാല്‍ ഇതല്ലാതെ ഇങ്ങനെയൊരു ഞണ്ടിനെക്കുറിച്ച് മറ്റൊരു തെളിവും ശേഷിക്കുന്നുമില്ല. എന്തായാലും ഞണ്ടിലൂടെ പ്രതികാരം വീട്ടാന്‍ ഈ അല്‍ഖെയ്ദ നേതാവ് പുനര്‍ജന്മമെടുത്തതാണോയെന്ന് സംശയിക്കുന്നു പലരും. അതും വാഷിങ്ടണില്‍ തന്നെ.

--

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment