രാത്രിയിലെ അമിത വെളിച്ചം വിഷാദരോഗത്തിന് കാരണമായേക്കാം!

രാത്രിയിലെ അമിതമായ വെളിച്ചം ഡിപ്രഷന്‍ ഉണ്ടാകാന്‍ ഇടയാക്കുമെന്ന് ശാസ്ത്രജ്ഞര്‍. ഉറങ്ങുമ്പോള്‍ വേണ്ടത്ര ഇരുട്ട് ഇല്ലാതിരിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഒപ്പം വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുമെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനഫലം തെളിയിക്കുന്നു. ഹാംസ്റ്റെര്‍ വിഭാഗത്തില്‍ പെടുന്ന അണ്ണാന്‍മാരില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
രാത്രിയില്‍ നേരം വൈകി ടിവിക്കും കംബ്യൂട്ടറിനും മുന്‍പില്‍ ചെലവഴിക്കുന്നതും വിഷാദത്തിന് ഇടയാക്കും. ഇത്തരത്തില്‍ ഒരാള്‍ വിഷാദരോഗത്തിനു അടിമയായാല്‍ അതില്‍ നിന്നും മോചനം നേടാന്‍ രാത്രിയില്‍ ലൈറ്റുകള്‍ ഓഫാക്കി കിടക്കുന്നത് വഴിയാകുമെന്നും പഠനത്തില്‍ നിന്നും ബോധ്യമായിട്ടുണ്ട്. ഗവേഷകര്‍ അണ്ണാനെ തുടര്‍ച്ചയായി നാല് ആഴ്ച രാത്രി മങ്ങിയ വെളിച്ചത്തില്‍ കിടത്തി. തുടര്‍ന്നു നടത്തിയ നിരീക്ഷണത്തില്‍ അണ്ണാനില്‍ വിഷാദത്തിന്റെ സൂചനകള്‍ കണ്ടു.
ഇങ്ങനെ വിഷാദം പിടിപ്പെട്ട അണ്ണാന്‍മാരെ തുടര്‍ന്നു രണ്ടാഴ്ച സാധാരണ ഇരുട്ടില്‍ കിടത്തിയത്തില്‍ നിന്നും അവരില്‍ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ അപ്രത്യക്ഷമായതായി കാണപ്പെട്ടു. ഇതില്‍ നിന്നുമാണ് ഗവേഷകര്‍ രാത്രിയിലെ വെളിച്ചം വിഷാദത്തിന് കാരണമാകുമെന്ന നിഗമനത്തില്‍ എത്തിയത്. ജേര്‍ണല്‍ ഓഫ് മോളികുലാര്‍ സൈക്കാട്രിയില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ ലോകത്ത് വിഷാദരോഗികളുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ ഈ കണ്ടെത്തല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. ഓഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___