ഭര്‍ത്താവ് പുകവലിച്ചാല്‍ ഭാര്യക്ക് വിവാഹമോചനം
പുകവലി എന്ന ദുശീലം അത് ശീലമാക്കിയവരേക്കാളും അവരുടെ സാമിപ്യത്തിലുള്ളവരെയാണ് ഏറെ ബാധിക്കുന്നത്. പുകവലി മൂലം ക്യാന്‍സറുണ്ടാകുന്നവരില്‍ കൂടുതലും ഇങ്ങനെയുള്ള പാസീവ് സ്്‌മോക്കേഴ്‌സിനേയുമാണ്. അതിനാല്‍ തന്നെയാണ് സൗദിയില്‍ ഈ ്അടുത്തകാലത്ത് ഒരു ജഡ്ജ് പ്രഖ്യാപിച്ച വിധി ഏറെ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവ് പുകവലിച്ചാല്‍ സൗദി സ്ത്രീകള്‍ക്ക് വിവാഹ മോചനം ലഭിക്കുമെന്നായിരുന്നു വിധി. ഭര്‍ത്താവ് പുകവലിക്കുനന്തു കൊണ്ട് പ്രയാസം അനുഭവിക്കുന്ന ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്‍മാര്‍ക്ക് എതിരെ കേസ് ഫയല്‍ ചെയ്യാം.
ഭര്‍ത്താവ് പുക വലിക്കുന്നത് മൂലം ഭാര്യയ്ക്ക് എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്ങില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരെ കേസ് കൊടുക്കാം എന്നും ഇത് വിവാഹ മോചനം വരെ എത്തിക്കാവുന്നതാണ് എന്നും ആണ് ജഡ്ജ് അറിയിച്ചിരിക്കുന്നത്. ഒരാളെ വിവാഹം ചെയ്തതിന് ശേഷം ആണ് അയാള്‍ക്ക് പുകവലി ശീലം ഉണ്ടെന്ന് അറിയുന്നത് എങ്കില്‍, പുകവലി കാരണം ഭാര്യയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ഭാര്യയ്ക്ക് വിവാഹം മോചനം ലഭിക്കും.
എന്നാല്‍ വിവാഹത്തിന് മുമ്പ് തന്നെ ഭാവി വരന് പുക വലി ശീലം ഉണ്ട് എന്നറിഞ്ഞ് വിവാഹത്തിന് തയ്യാറായ സ്ത്രീകള്‍ക്ക് പുകവലി കാരണം പറഞ്ഞ് ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ കേസു കൊടുക്കാനോ, വിവാഹം മോചനം നേടാനോ കഴിയില്ല. എന്നാല്‍ ഇങ്ങനെയൊരു കേസ് ഭാര്യ നല്‍കിയാല്‍ വിവാഹത്തിന് മുന്‍പേ ഭാര്യക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പറഞ്ഞ് തടിയൂരാന്‍ ഭര്‍ത്താക്കന്മാര്‍ക്ക് കഴിയും.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment