Friday, 20 July 2012

[www.keralites.net] സ്വപ്ങ്ങളുടെ തണുത്ത താഴ്‌വരയില്‍ ഏകനായ് ..........

 

Fun & Info @ Keralites.net
ഞാന്‍ കാത്തിരുന്നു ,സ്വപ്നങ്ങളുടെ ആ താഴ്‌വരയില്‍
സ്നേഹത്തിന്റെ ഒരു പിടി വാടാ മലര്‍ ചെണ്ടുമായി
നിനക്കായ്‌ . അങ്ങകലെ ദേവദാരു പൂക്കള്‍
നിറഞ്ഞ ഒറ്റയടി പാതയിലൂടെ
വെള്ള കുതിരെയെ പൂട്ടിയ തേരില്‍ നീ വരുന്നത് കാണാം
വസന്തം നിനക്കായി വഴിമാറി തന്നു
കാരണം നീ വസന്തത്തെക്കള്‍
സുന്ദരി ആയിരുന്നു
അകലെ സൂര്യന്‍ എന്നെ അസൂയയോടെ നോക്കി
നിന്റെ കാമുകന്‍ ആണല്ലോ എന്നോര്‍ത്ത്
അപ്പോള്‍ എവടെ നിന്നോ മഴയുടെ താളം
ഞാന്‍ കേട്ടു കിളികള്‍ കരഞ്ഞു കൊണ്ട്
പറന്നകലുന്നത് ഞാന്‍ കണ്ടു
അകലെ സൂര്യന്‍ മഴമേഘങ്ങളില്‍ ഒളിച്ചു
നീ എന്‍റെ കണ്‍ മുന്‍പിലൂടെ

മറ്റേതോ ലോകത്തേക്ക് കടന്നു പോകുന്നു
എന്നെ നോക്കാതെ എന്‍റെ സ്നേഹം
നിന്നെ തിരികെ വിളിച്ചു കൊണ്ട് നിന്നെ പിന്തുടര്‍ന്നു
നീ നില്‍ക്കാതെ , അതു കേള്‍ക്കാതെ
അതിവേഗം കടന്നു പോക്കൊണ്ടേ ഇരുന്നു
അകലങ്ങളിലേക്ക് .......
ഇന്നും ഞാന്‍ കാത്തിരിക്കുന്നു നിനക്കായി
എന്‍റെ വാടിയ പൂക്കളുമായി
ആ സ്വപ്ങ്ങളുടെ തണുത്ത താഴ്‌വരയില്‍ ഏകനായ് ..........

Fun & Info @ Keralites.net



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment