Saturday, 14 July 2012

[www.keralites.net] മഹാരാജാസ് കോളേജ് 'മികവിന്റെ കേന്ദ്രം' പദവിയിലേക്ക്

 

മഹാരാജാസ് കോളേജ് 'മികവിന്റെ കേന്ദ്രം' പദവിയിലേക്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിനെ മികവിന്റെ കേന്ദ്രം (സെന്‍റര്‍ ഓഫ് എക്‌സലന്‍സ് പദവിയിലേക്ക്) ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴില്‍ ആദ്യമായി മികവിന്റെ കേന്ദ്രമാകുന്ന മഹാരാജാസ് കോളേജിന് 167 വര്‍ഷത്തെ ചരിത്രമുണ്ട്. 1845 - ല്‍ കൊച്ചി രാജാവ് സ്‌കൂളായി തുടങ്ങിയ സ്ഥാപനം 1875 ല്‍ കോളേജായി ഉയര്‍ത്തപ്പെട്ടു. ഇന്ന് 2600 - ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലായി 19 ബിരുദ പ്രോഗ്രാമുകളും 19 ബിരുദാനന്തര പ്രോഗ്രാമുകളും നടക്കുന്നു. 13 വകുപ്പുകളിലായി 121 പേര്‍ ഡോക്ടറല്‍ ബിരുദത്തിനായി ഗവേഷണം നടത്തുന്നുമുണ്ട്.

പതിനൊന്നാം പദ്ധതിക്കാലത്ത് യുജിസി ഈ കോളേജിനെ കോളേജ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ് സ്‌കീമില്‍ പെടുത്തിയിരുന്നു. ഇതിനു പുറമെ വിവിധ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റുകള്‍ക്കും ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അംഗീകാരവും കിട്ടിയിട്ടുണ്ട്.

പന്ത്രണ്ടാം പദ്ധതിക്കാലത്ത് കോളേജില്‍ വിപുലമായ വികസന പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയാണ്. കേന്ദ്രമന്ത്രിയും മുന്‍ വിദ്യാര്‍ത്ഥിയുമായ എ.കെ. ആന്‍റണിയുടെ എം.പി. ഫണ്ടുപയോഗിച്ച് ലൈബ്രറി കം റിസര്‍ച്ച് സെന്‍റര്‍ പണിയാന്‍ അനുമതി ആയിട്ടുണ്ട്. ഹൈബി ഈഡന്‍ എം.എല്‍.എ., കേന്ദ്രമന്ത്രി കെ.വി. തോമസ് എംപി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കാന്‍റീന്‍ മന്ദിരത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ആധുനിക തരത്തിലുള്ള കോഴ്‌സുകള്‍ തുടങ്ങുവാന്‍ ആവശ്യമായ ക്ലാസ് മുറികള്‍ പണിയുവാനും പദ്ധതിയുണ്ട്. ഹോസ്റ്റലുകള്‍ മറ്റു സൗകര്യങ്ങള്‍ എന്നിവ മികച്ചതാക്കുന്നതിനുള്ള വിപുലമായ പരിപാടികള്‍ക്കും രൂപം നല്‍കിയതായി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കോളേജിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച 10 ന് ആലുവ ഗസ്റ്റ് ഹൗസില്‍ ഉന്നതതല യോഗം ചേരും.

മാതൃഭൂമി വെബ്‌ എഡിഷന്‍.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment