Saturday, 14 July 2012

[www.keralites.net] അറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചുപോയി.....

 

Fun & Info @ Keralites.net

പറയുവാന്‍ ഏറെയുണ്ടെങ്കിലും, പിരിയുവാന്‍ സമയമായി,

ഇനിയില്ല നമുക്കൊരു നിമിഷവും സ്വന്തമായി
പറയാതെ പോകുവാന്‍ വയ്യ എനിക്കെന്നാല്‍...
പറയുവാന്‍ ആവില്ല കൂട്ടുകാരാ..
പറയാത്തതൊക്കെയൊരു മയില്‍പ്പീലി പൊലെയെന്‍-
മനസ്സാം പുസ്തകത്താളില്‍ മയങ്ങുന്നു.
നീ ഒരിക്കലും വരക്കാത്ത ചിത്രങ്ങളില്‍-
ഞാന്‍ കാണുവാന്‍ കൊതിച്ചനിറങ്ങളുണ്ടെന്ന്
അറിയാതെ പോയി നീ, പറയുവാന്‍ ഞാനും മറന്നു
ഒരുമിച്ചു നടന്നോരോ, നിമിഷങ്ങളിലെന്നോ
അറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചുപോയി.
കാലം നിറം ചേര്‍ത്തൊരീ ഓര്‍മ്മകള്‍ എല്ലാം
മയങ്ങുമെന്‍ മനസാം ചിപ്പിയിലെന്നും
കാലം കൊരുക്കുന്ന മറവികള്‍ക്കുള്ളില്‍ ഒരുപാട്
 ഓര്‍മ്മകള്‍ അലിഞ്ഞു തീരും...
അതിലൊരു പഴങ്കഥയായ് ഞാനും എന്‍ ഓര്‍മ്മകളും
ഒരിക്കല്‍ എന്നോര്‍മ്മയില്‍ നിന്‍ മിഴിനീരു വീണീ,
 അക്ഷരമുത്തുകള്‍ മായാന്‍ തുടങ്ങുമ്പോള്‍ ,
‍അന്നു നീ കുറിക്കണമൊരു സാക്ഷ്യപത്രം,
എന്‍..സ്നേഹവും ഞാനും സത്യമായിരുനെന്ന്....
Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment