ശനിയാഴ്ച അവധിക്ക് ധനവകുപ്പ് നിര്‍ദേശം
തിരുവനന്തപുരം: ശനിയാഴ്ചകളില്‍ അവധി നല്‍കി പ്രവൃത്തി ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും നിര്‍ദേശമുണ്ട്. സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കുന്നതിനായി ധനവകുപ്പ് സമര്‍പ്പിച്ച നിര്‍ദേശങ്ങളിലാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്.
വന്‍തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ അനാവശ്യചെലവുകള്‍ നിയന്ത്രിക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. സംസ്ഥാനങ്ങള്‍ തങ്ങളുടെ പദ്ധതിയേതര ചെലവുകള്‍ ചുരുക്കണമെന്ന ധനകാര്യ കമ്മീഷന്റെ നിര്‍ദേശത്തിന്റെ ചുവടു പിടിച്ചാണ് ധനവകുപ്പ് ചെലവുചുരുക്കല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നല്ലാതെ എത്രവര്‍ഷം ഉയര്‍ത്തണമെന്നത് സംബന്ധിച്ച് ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ സൂചനകളില്ല.
പുതിയ തസ്തികകള്‍ സൃഷ്ടിക്കരുത് എന്നതാണ് മറ്റൊരു നിര്‍ദേശം. അത്യാവശ്യം വരുന്ന സാഹചര്യത്തിലേ പുതിയ തസ്തികകള്‍ ഉണ്ടാക്കാവൂ. മറ്റ് ഘട്ടങ്ങളില്‍ ശാസ്ത്രീയ പുനര്‍വിന്യാസം വഴി ഉദ്യോഗസ്ഥ തസ്തികകള്‍ നികത്തണം. ആവശ്യമില്ലാത്ത തസ്തികകള്‍ ഇല്ലാതാക്കണം. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ബില്ലുകള്‍ സര്‍ക്കാര്‍ നല്‍കുന്നതിന് പകരം മൊബൈല്‍ ഫോണ്‍ അലവന്‍സ് മാത്രം നല്‍കണം. സര്‍ക്കാര്‍ ഓഫീസുകളിലെ ഇന്‍റര്‍നെറ്റ് ദുരുപയോഗം തടയണം. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രകള്‍ 'ഇക്കോണമി' ക്ലാസിലാക്കണം. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ മുകളിലോട്ടുള്ള ഹോട്ടലുകളില്‍ യോഗങ്ങളും മറ്റ് ചടങ്ങുകളും സംഘടിപ്പിക്കുന്നത് നിര്‍ത്തണം. ഉദ്യോഗസ്ഥര്‍ വിദേശത്ത് സെമിനാറുകളില്‍ പങ്കെടുക്കാന്‍ പോകുന്നത് സ്വന്തം ചെലവിലായിരിക്കണം തുടങ്ങിയവയാണ് ധനവകുപ്പ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍.
സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് കഴിഞ്ഞ ഒരു മന്ത്രിസഭായോഗത്തില്‍ ധനമന്ത്രി കെ.എം. മാണി വിശദീകരിച്ചിരുന്നു. ഇതോടൊപ്പമാണ് ചെലവ് ചുരുക്കലിനായി ധനവകുപ്പ് തയ്യാറാക്കിയ നിര്‍ദേശങ്ങളും അവതരിപ്പിക്കപ്പെട്ടത്. മന്ത്രിമാരടക്കമുള്ളവര്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാരിന്റെ ധനസ്ഥിതി മനസിലുണ്ടാകണമെന്ന് ധനമന്ത്രി വിശദീകരിച്ചു.
ചെലവ് ചുരുക്കല്‍ സംബന്ധിച്ച ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ മന്ത്രിസഭ വീണ്ടും വിശദമായി ചര്‍ച്ചചെയ്യും. അതിനുശേഷമാകും തീരുമാനം ഉണ്ടാകുക.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net