Sunday 24 June 2012

[www.keralites.net] പ്രാര്‍ത്ഥന ഫലിച്ചില്ല

 

പ്രാര്‍ത്ഥന ഫലിച്ചില്ല; മഹി വിധിക്ക് കീഴടങ്ങി‍

ഗുര്‍ഗോണ്‍: മൂന്നര ദിവസം നീണ്ട മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രാര്‍ത്ഥനയും സൈന്യത്തിന്റെ പ്രയത്നവും വിഫലമായി. 86 മണിക്കൂറുകള്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ചുവയസ്സുകാരി മാഹി ഉപാദ്ധ്യായ മരണത്തിന് കീഴടങ്ങി. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തില്‍ സൈന്യവും എന്‍എസ്ജിയും ചേര്‍ന്നാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ ഗുഡ്ഗാവിലെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടി മരിച്ചിരുന്നുവെന്ന് ഗുഡ്ഗാവ് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. കിണറ്റില്‍ വീണ കുട്ടിയുടെ കരച്ചില്‍ രണ്ടു മണിക്കൂര്‍ നേരത്തേക്ക് കേട്ടിരുന്നുവെങ്കിലും പിന്നീട് പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ കുഞ്ഞ് മരിച്ചിരിക്കാമെന്ന് സൂചനയുണ്ടായിരുന്നു. എങ്കിലും ജീവന്റെ അവസാന കണികയെങ്കിലും കണ്ടെത്താനാകുമോ എന്ന പ്രതീക്ഷയോടെയാണ് സൈന്യം മഹിയുമായി ആശുപത്രിയിലേക്ക് കുതിച്ചത്.

നാലാം പിറന്നാള്‍ ദിനത്തിന്റെ തലേദിവസമായ ബുധനാഴ്ച രാത്രി 11 മണിയോടെ കളിക്കുന്നതിനിടെ ഹരിയാനയിലെ മനേസര്‍ സ്വദേശിയായ മഹി വീടിനു സമീപമുള്ള കിണറ്റില്‍ വീണത്. കിണറിന്‌ സമീപത്ത്‌ സമാന്തരമായി തുരങ്കം തീര്‍ത്തായിരുന്നു കുട്ടിയെ പുറത്തെടുത്തത്‌. കുഴിയില്‍ വീണ്‌ ആദ്യ രണ്ട്‌ മണിക്കൂറില്‍ മാത്രമായിരുന്നു കുഞ്ഞ്‌ പ്രതികരിച്ചത്‌. അതിന്‌ ശേഷം പ്രതികരണം ഇല്ലായിരുന്നെങ്കിലും രക്ഷാ പ്രവര്‍ത്തകര്‍ കുഴിയിലേക്ക്‌ സിലിണ്ടറിന്റെ സഹായത്തോടെ ഓക്‌സിജന്‍ നല്‍കിയിരുന്നു. ഭക്ഷണം നല്‍കാനും കാമറ കടത്തി നിരീക്ഷിക്കാനും ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു.

സമാന്തര തുരങ്കം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം തടസ്സമായി നിന്നത് പാറക്കെട്ട് ആയിരുന്നു. എന്നാല്‍ ഈ പാറക്കെട്ട്‌ കട്ടര്‍ ഉപയോഗിച്ച്‌ അറുത്തു മാറ്റി. ഇടയ്‌ക്ക് പ്രതികൂല കാലാവസ്‌ഥയും തടസ്സമായി. കിണറിന്റെ വ്യാസം തീരെ പരിമിതമായിരുന്നതിനാല്‍ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമങ്ങള്‍ അപ്പാടെ പരാജയമാവുകയായിരുന്നു. ടെലവിഷന്‍ ക്യാമറ ഇറക്കി കുട്ടി ഇരിക്കുന്ന സ്ഥലം കണ്ടെത്താനുള്ള ശ്രമവും പരാജയമായിരുന്നു.

ഏകദേശം 50 അടി താഴ്‌ചയുള്ള കിണറ്റില്‍ നിന്നും കുട്ടിയെ പുറത്തെടുക്കാന്‍ സൈന്യത്തില്‍ നിന്നും എഞ്ചിനീയര്‍മാര്‍, ഡോക്‌ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്‌ദരായ 100 പേരുടെ സംഘമായിരുന്നു ശ്രമത്തില്‍ ഏര്‍പ്പെട്ടത്‌. ഡല്‍ഹി മെട്രോ കോര്‍പ്പറേഷ​​ന്‍്റ സഹകരണവും ഉണ്ടായി. കുട്ടി കിടക്കുന്നത്‌ കൃത്യമായി മനസ്സിലാക്കാന്‍ റിലയന്‍സ്‌ അവരുടെ ഗ്രൗണ്ട്‌ പെനട്രേറ്റിംഗ്‌ റഡാര്‍ സംവിധാനത്തിന്റെ സേവനവും നല്‍കിയിരുന്നു. പുറത്തെത്തിക്കുമ്പോള്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനും പെട്ടെന്ന്‌ തന്നെ ഹോസ്‌പിറ്റലിലേക്ക്‌ കൊണ്ടുപോകുന്നതിനുമായി ഡോക്‌ടര്‍മാരുടെ സംഘം സുസജ്‌ജമായി കാത്തു നില്‍ക്കുകയായിരുന്നു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment