Sunday 24 June 2012

[www.keralites.net] ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിങിന് 'ക്രോപ്പ് മീ'

 

ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിങിന് 'ക്രോപ്പ് മീ'


-ബി. എസ് .ബിമിനിത്‌




ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്ലസ് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ മുതല്‍ ജോലിക്കുള്ള അപേക്ഷ വരെ എല്ലാത്തിനും ഡിജിറ്റല്‍ ചിത്രങ്ങള്‍ ആവശ്യമാണിന്ന്.

സെല്‍ഫോണ്‍, ഡിജിറ്റല്‍ ക്യാമറ പിന്നെ നെറ്റില്‍ നിന്ന് അടിച്ചു മാറ്റുന്നവ വേറെ... ഇവയുടെ വലിപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണമെങ്കില്‍ നമ്മളില്‍ പലരും ഫോട്ടോഷോപ്പ് സോഫ്റ്റ്‌വേറിനെയോ പിക്കാസയും ഓണ്‍ലൈന്‍ ഫോട്ടോഷോപ്പും പോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളേയോ ആണ് ആശ്രയിക്കാറ്.

ചിത്രത്തിന്റെ വലിപ്പത്തില്‍ മാറ്റം വരുത്തുകയോ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ വെട്ടിക്കളയുകയോ മാത്രമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ കാര്യം സാധിച്ചു തരാമെന്ന വാഗ്ദാനവുമായി ഒരാള്‍ രംഗത്തുണ്ട്. ഇംഗ്ലീഷ് പറഞ്ഞാല്‍ 'ക്രോപ്പ് മി'. ഇംഗ്ലീഷില്‍ എഴുതിയാല്‍ വെബ്‌സൈറ്റിന്റെ പേരാകും - cropp.me

മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി ഒരേ സമയം നാല് അളവുകള്‍ വരെയുള്ള ചിത്രങ്ങള്‍ സിപ്പ് ഫയലിലാക്കി കൈയില്‍ തരുന്ന ഏക സംവിധാനമാണെന്ന് അവര്‍ അവകാശപ്പെടുന്നു.

www.cropp.me
ലൂടെ ഫോട്ടോ അപ്‌ലോഡു ചെയ്ത്, വേണ്ട അളവുകള്‍ തിരഞ്ഞെടുത്ത ശേഷം cropp your images അമര്‍ത്തിയാല്‍ ജോലി തീര്‍ന്നു. വലതു ഭാഗത്ത് ആവശ്യപ്പെട്ട അളവില്‍ ചിത്രങ്ങള്‍ റെഡിയായിട്ടുണ്ടാകും. അതില്‍ കഴ്‌സര്‍ വെച്ചാല്‍ അതേ അളവിലുള്ള ചിത്രം കാണാം. Edit ല്‍ പോയാല്‍ ആവശ്യമില്ലാത്ത ഭാഗം കളഞ്ഞ് ചിത്രം ശരിക്കും 'ക്രോപ്പ്' ചെയ്യാം. വേണ്ടെങ്കില്‍ deselect ചെയ്യാം.

ഇഷ്ടമുള്ള വീതിയും ഉയരവും രേഖപ്പെടുത്തി ചിത്രം എഡിറ്റു ചെയ്യാനുള്ള സംവിധാനവുമുണ്ട്.Download All cropps ല്‍ ക്ലിക്കു ചെയ്താല്‍ വേണ്ട സ്ഥലത്ത് സിപ്പ് ഫയലായി ചിത്രങ്ങളെത്തും. ഇത്രയും ജോലികള്‍ ചെയ്യാന്‍ ക്രോപ്പ് മിക്ക് മിനിറ്റുകള്‍ മാത്രം മതി.

പല തലത്തില്‍ ചിത്രങ്ങള്‍ എഡിറ്റു ചെയ്യാവുന്ന picresize.com, webresizer.com,www.drpic.com തുടങ്ങിയ ലളിതമായ ഓണ്‍ലൈന്‍ ടൂളുകള്‍ നിരവധിയുണ്ട് നെറ്റില്‍. കൂടുതല്‍ എഡിറ്റിങ് സംവിധാനങ്ങള്‍ ആവശ്യമുള്ളവര്‍ online photoshop എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മതി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment