Monday 25 June 2012

[www.keralites.net] സൗമ്യയുടെ വഴിയെ ലിജിയും - പീഡനശ്രമം ചെറുത്തതിന്‌ ബൈക്കിടിച്ചു വീഴ്‌ത്തിയ യുവതി മരിച്ചു

 

പീഡനശ്രമം ചെറുത്തതിന്‌ ബൈക്കിടിച്ചു വീഴ്‌ത്തിയ യുവതി മരിച്ചു

 

വര്‍ക്കല: സൗമ്യയുടെ വഴിയെ ലിജിയും ഒന്നരയാഴ്‌ചത്തെ വേദനയ്‌ക്കുശേഷം യാത്രയായി.

പീഡനശ്രമത്തെ ചെറുത്തതിന്‌ യുവാവ്‌ ബൈക്കിടിച്ചുവീഴ്‌ത്തിയ വര്‍ക്കല മുണ്ടയില്‍ പഴവിള വീട്ടില്‍ ജയന്റെ മകള്‍ ലിജി (19)യാണ്‌ ഇന്നലെ പുലര്‍ച്ചെ ഒന്നരയ്‌ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ മരിച്ചത്‌. ഷൊര്‍ണൂരില്‍ ട്രെയിനില്‍ മൃഗീയമായി ആക്രമിക്കപ്പെട്ടു മരിച്ച സൗമ്യയുടെ ദുരന്തത്തിനു സമാനമാണ്‌ ലിജിയുടെ മരണവും. കഴിഞ്ഞ 15ന്‌ വൈകുന്നേരം ആറരയോടെയായിരുന്നു പീഡനശ്രമം. വര്‍ക്കല മൈതാനം ഫാന്‍സി സെന്ററിലെ ജീവനക്കാരിയായിരുന്ന ലിജി ജോലികഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങവേയായിരുന്നു ബൈക്കിലെത്തിയ യുവാവിന്റെ ആക്രമണം. വര്‍ക്കല റെയില്‍വേ സ്‌റ്റേഷനു മുന്നിലെ വിജനമായ മുണ്ടയില്‍ റോഡിലൂടെ ലിജി നടന്നുപോകുമ്പോള്‍ യുവാവു ലിജിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൈയിലിരുന്ന കുടകൊണ്ട്‌ യുവാവിനെ നേരിട്ട ലിജി അടുത്തുള്ള വീട്ടിലേക്ക്‌ ഓടിക്കയറി. കുറെ സമയം കഴിഞ്ഞ്‌ ബൈക്കില്‍ എത്തിയയാള്‍ പോയെന്ന ധാരണയില്‍ വീണ്ടും റോഡിലേക്കിറങ്ങിയ യുവതിയെ വീടിനു സമീപത്തുളള അംഗന്‍വാടിക്കു സമീപംവച്ച്‌ വീണ്ടും ആക്രമിക്കുകയായിരുന്നു. ഇത്‌ ലിജി ചെറുത്തതോടെ യുവാവ്‌ ബൈക്കിനിടിച്ചു വീഴ്‌ത്തി. ശരീരത്തുകൂടി ബൈക്ക്‌ കയറ്റിയിറക്കിയ ശേഷം യുവാവ്‌ രക്ഷപെട്ടു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാര്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. മെഡിക്കല്‍കോളജില്‍ ആദ്യം ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച ലിജിയെ നില വഷളായതിനെത്തുടര്‍ന്ന്‌ സി.സി.യുവിലേക്കു മാറ്റിയിരുന്നു.

സംഭവം നടന്ന്‌ ഒന്നരയാഴ്‌ചയായിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ ലിജിയുടെ മൃതദേഹവുമായി ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നരയോടെ നാട്ടുകാര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചു. വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ നാലരയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാതാവ്‌: ലീന. സഹോദരന്‍: ജിലിന്‍.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment