Monday 25 June 2012

[www.keralites.net] 'അമ്മ' തെരഞ്ഞെടുപ്പ്‌: വിമത സ്‌ഥാനാര്‍ഥിക്കു നേട്ടം

 

'അമ്മ' തെരഞ്ഞെടുപ്പ്‌: ഔദ്യോഗികപക്ഷത്തിന്‌ വിജയം; വിമത സ്‌ഥാനാര്‍ഥിക്കു നേട്ടം

കൊച്ചി: സിനിമാമേഖലയില്‍ താരസംഘടനയായ 'അമ്മ' സജീവ സാന്നിധ്യമായതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ വിമത സ്‌ഥാനാര്‍ഥിക്കു നേട്ടം. 20 വോട്ടുകള്‍ക്കു പരാജയപ്പെട്ടെങ്കിലും ആകെ പോള്‍ ചെയ്‌ത 242 വോട്ടില്‍ 144 വോട്ടാണ്‌ വിമതസ്‌ഥാനാര്‍ഥി രവീന്ദ്രന്‍ കരസ്‌ഥമാക്കിയത്‌.

നിര്‍വാഹക സമിതിയിലേക്കായിരുന്നു തെരഞ്ഞെടുപ്പു നടന്നത്‌. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷം 12 പേരടങ്ങുന്ന എക്‌സിക്യൂട്ടീവ്‌ അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചപ്പോള്‍ ഇതിനെതിരേയാണ്‌ രവീന്ദ്രന്‍ പത്രിക നല്‍കിയത്‌. വോട്ടെടുപ്പില്‍ 12-ാമനായി കയറിക്കൂടിയ സുരാജ്‌ വെഞ്ഞാറംമൂടിന്‌ രവീന്ദ്രനേക്കാള്‍ 20 വോട്ടുകള്‍ മാത്രമാണ്‌ അധികം നേടാനായത്‌. 'അമ്മ'യുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ നിര്‍വാഹക സമിതിയിലേക്കു തെരഞ്ഞെടുപ്പു നടന്നത്‌.

സൂപ്പര്‍ താരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന 'അമ്മ'യില്‍ ഔദ്യോഗികപക്ഷ പാനല്‍ ഏകപക്ഷീയ വിജയം പ്രഖ്യാപിക്കാറാണു പതിവ്‌. എന്നാല്‍ ഇത്തവണ ഔദ്യോഗികപക്ഷ പാനലിനെതിരേ മത്സരം വന്നതാണു തെരഞ്ഞെടുപ്പ്‌ നടപടികള്‍ ശ്രദ്ധേയമാക്കിയത്‌. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ രവീന്ദ്രന്‍ സൂപ്പര്‍താരങ്ങളുടെ നേതൃത്വത്തിലുള്ള പാനലിനെതിരേ മത്സരിച്ച്‌ ഇത്രയേറെ വോട്ടുകള്‍ നേടിയതു നേതൃത്വത്തെ ഞെട്ടിച്ചു. കൊച്ചിയില്‍ നടന്ന അമ്മ ജനറല്‍ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്‌. 434 അംഗങ്ങളാണ്‌ അമ്മയിലുള്ളതെങ്കിലും 242 പേരാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌.

സംഘടനാ ചരിത്രത്തില്‍ ആദ്യമായി ഔദ്യോഗിക പാനലിനെതിരെ മത്സരം വന്നത്‌ മോശം പ്രവണതയായി കാണുന്നില്ലെന്നായിരുന്നു 'അമ്മ' പ്രസിഡന്റ്‌ ഇന്നസെന്റിന്റെ പ്രതികരണം. സുരാജ്‌ വെഞ്ഞാറംമൂടിനെതിരേ സിനിമാമേഖലയില്‍ നിന്നു വ്യാപകപരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെയാണു തെരഞ്ഞെടുപ്പ്‌ നടന്നത്‌. സുരാജ്‌ ഇന്നലത്തെ യോഗത്തിലും പങ്കെടുത്തിരുന്നില്ല.

ഇന്നസെന്റ്‌ (പ്രസിഡന്റ്‌), മോഹന്‍ലാല്‍ (ജനറല്‍ സെക്രട്ടറി), കെ.ബി. ഗണേഷ്‌കുമാര്‍, ദിലീപ്‌ (വൈസ്‌പ്രസിഡന്റുമാര്‍) ഇടവേള ബാബു(സെക്രട്ടറി), കുഞ്ചാക്കോ ബോബന്‍(ട്രഷറര്‍), നെടുമുടി വേണു, ലാല്‍, ദേവന്‍, ലാലു അലക്‌സ്, ഇന്ദ്രജിത്ത്‌, സൂരാജ്‌ വെഞ്ഞാറംമൂട്‌, ജയസൂര്യ, മുഹമ്മദ്‌ സാദിഖ്‌, കാവ്യാ മാധവന്‍, ലെന, കുക്കു പരമേശ്വരന്‍ (നിര്‍വാഹകസമിതി അംഗങ്ങള്‍) എന്നിവരെയാണു ഭാരവാഹികളായി തെരഞ്ഞെടുത്തത്‌. നിര്‍വാഹകസമിതിയിലേക്ക്‌ മാത്രമാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment