നീലപ്പടയുടെ തേരോട്ടമായിരുന്നു നാലുപതിറ്റാണ്ടുമുമ്പ് കേരളത്തിലെ കലാലയങ്ങളില്‍. ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടന എന്ന് അന്ന് കെഎസ്യു അഹങ്കരിച്ചു. ആ പ്രാമാണിത്തം തകരാന്‍ തുടങ്ങിയപ്പോള്‍ ആയുധം കൈയിലെടുത്തു. ആ സംഘടനയും അതിന്റെ രാഷ്ട്രീയ യജമാനന്‍മാരും കൊന്നുതള്ളിയ വിദ്യാര്‍ഥികളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ട്, നേതാക്കളുണ്ട്, കെഎസ്യുവിന്റെ തന്നെ പ്രവര്‍ത്തകനുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കോളേജില്‍ കെഎസ്യു നേതാവും മാഗസിന്‍ എഡിറ്ററുമായിരുന്ന പുതിയ വീട്ടില്‍ ബഷീറിനെ 1990 മാര്‍ച്ച് മൂന്നിനാണ് സഹപ്രവര്‍ത്തകര്‍ പരസ്യമായി ആക്രമിച്ചത്. കോളേജില്‍ കെഎസ്യുവിന് ആധിപത്യമുണ്ടായിരുന്നു. മാഗസിന്‍ എഡിറ്ററായി മത്സരിച്ച ബഷീര്‍ ഏറ്റവുമധികം വോട്ടുനേടി ജയിച്ചു. നന്നായി പ്രവര്‍ത്തിച്ചു. മാഗസിന്‍ ഫണ്ട് ബഷീറിന്റെ കൈയിലെത്തിയതുമുതല്‍ പ്രശ്നമായി. ഓരോ നേതാവിനും വേണം വിഹിതം. ബഷീര്‍ വഴങ്ങിയില്ല. മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് ക്യാന്റീനിലേക്ക് കൂട്ടുകാരോടൊപ്പം പോകുകയായിരുന്നു ബഷീര്‍. വഴിയില്‍ കെഎസ്യു നേതാക്കള്‍ ബഷീറിനെ വിളിച്ച് മാഗസിന്‍ ഫണ്ടിന്റെ കാര്യം പറഞ്ഞു. തര്‍ക്കമായി. ഒടുവില്‍ ക്യാന്റീനടുത്ത് കൂട്ടിയിട്ട വിറക് കെഎസ്യു നേതാക്കള്‍ കൈയിലെടുത്തു. ആദ്യത്തെ അടിയില്‍ത്തന്നെ ബഷീര്‍ വീണു. എഴുന്നേറ്റ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ഓടാന്‍ തുടങ്ങിയപ്പോള്‍ കെഎസ്യു യൂണിറ്റ് സെക്രട്ടറി മമ്പറം ബിജു വിറകെടുത്ത് എറിഞ്ഞു. ബഷീര്‍ വീണു. ആദ്യം ബോധരഹിതനായി, പിന്നെ ആശുപത്രിയില്‍ മരണത്തിലേക്ക്. രക്തം കൊടുക്കാന്‍പോലും കെഎസ്യുക്കാര്‍ തയ്യാറായില്ല. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് രക്തം നല്‍കിയത്. ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതാവായ ഒരാളുടെ ബന്ധുവായിരുന്ന മുഖ്യപ്രതിക്ക് അഞ്ചുകൊല്ലം തടവുശിക്ഷ കിട്ടി.
From: Aniyan <jacobthomas_aniyankunju@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Friday, May 11, 2012 11:44 PM
Subject: [www.keralites.net] മനോരമ "കസ്റ്റഡി"യിലാക്കി; വളയത്തുകാര്‍ ഞെട്ടി
To: Keralites <Keralites@yahoogroups.com>
Sent: Friday, May 11, 2012 11:44 PM
Subject: [www.keralites.net] മനോരമ "കസ്റ്റഡി"യിലാക്കി; വളയത്തുകാര്‍ ഞെട്ടി
ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് വിളിച്ചുവരുത്തുകപോലും ചെയ്യാത്തവര്‍ "കസ്റ്റഡി"യിലാണെന്ന് മലയാള മനോരമ.
കോഴിക്കോട് വളയത്തെ തടിയന്‍ ബാബു, വിളക്കോട്ടൂര്‍ രാജീവന്‍, പ്രതീഷ് കല്ലുനിര, സുനി, ഉണ്ണി, സനല്‍, ബാബു, പ്രമോദ് എന്നിവരുള്‍പ്പെടെ 12 പേര്‍ കസ്റ്റഡിയിലാണെന്നായിരുന്നു വെള്ളിയാഴ്ചത്തെ മനോരമയുടെ പ്രധാന വാര്‍ത്ത.
എന്നാല്‍, ഇവരെല്ലാം രാവിലെ മനോരമയിലൂടെയാണ് തങ്ങളെ "കസ്റ്റഡി"യിലെടുത്തത് അറിയുന്നത്. ഇവര്‍ "എല്‍ടിടിഇ" സംഘക്കാരാണെന്നും സ്വന്തം ലേഖകന്റെ വാര്‍ത്തയിലുണ്ട്.
സിപിഐ എം വളയം ലോക്കല്‍കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവുമാണ് പ്രതീഷ് കല്ലുനിര. വളയത്തെ മത്സ്യക്കച്ചവടക്കാരനായ കക്കുടിക്കല്‍ ബാബുവിനെയാണ് മലയാള മനോരമ തടിയന്‍ ബാബു എന്ന് വിശേഷിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെയും സാധാരണപോലെ കച്ചവടത്തിലായിരുന്നു ബാബു. വളയം അങ്ങാടിയില്‍ വച്ച് പലരും ചോദിച്ചപ്പോഴാണ് പ്രതീഷും ബാബുവും "കസ്റ്റഡി" വിവരം അറിഞ്ഞത്. നിര്‍മാണതൊഴിലാളികളാണ് മറ്റുപലരും. "കസ്റ്റഡി"യിലാണെന്ന് ജോലിസ്ഥലത്തുവച്ച് അറിഞ്ഞ് ഇവര്‍ ഞെട്ടി.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment