Monday 14 May 2012

FW: [www.keralites.net] Libel Lawsuit by Kodiyeri

 

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനിടെ വടകരയില്‍ സി.പി.എം പ്രവര്‍ത്തകരും-റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പ്രകടനങ്ങള്‍ നടത്തി പരസ്പരം വെല്ലുവിളിച്ചിരുന്നു. സി.പി.എമ്മിന്‍െറ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം പൊലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു. 'പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞോട്ടെ, ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, വാളുകൊണ്ടൊരു പരിപാടി, ബോംബുകൊണ്ടൊരു പരിപാടി, അപ്പോ പേടിച്ചോടല്ലേ' എന്നായിരുന്നു മുദ്രാവാക്യം. ഈ മുദ്രാവാക്യം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയതായി പൊലീസ് സംശയിക്കുന്നു

 

'പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞോട്ടെ, ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, വാളുകൊണ്ടൊരു പരിപാടി, ബോംബുകൊണ്ടൊരു പരിപാടി, അപ്പോ പേടിച്ചോടല്ലേ' സി.പി.എമ്മിന്‍െറ ഈ മുദ്രാവാക്യം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നു! 'ഉന്മൂലന സിദ്ധാന്തം' പ്രമേയമാക്കി സിപിഎം പുതിയ മുദ്രാ വാക്ക്യങ്ങള്‍ രചിച്ചു 'അരിവാള്‍' കൊല വാളാക്കി രാഷ്ട്രീയ എതിരാളികളെ പച്ചക്ക് വെട്ടി നുറുക്കാന്‍ പാര്‍ട്ടി കൊണ്ഗ്രസ്സില്‍ എടുത്ത തീരുമാനം ഉള്ളില്‍ ഒളിപ്പിച്ചായിരുന്നില്ലേ പിണറായി വിജയന്‍ മറ്റുള്ളവരെ തീവ്ര വാദികളാക്കാന് മൈക്ക് കെട്ടിയിരുന്നത്?‍ ആശയങ്ങളെ ആയുധം കൊണ്ട് നേരിടുന്ന സിപിഎം ഇനിയും ആദര്‍ശം പ്രസംഗിച്ചു കൊണ്ട് തൊഴിലാളികളുടെ പാര്‍ട്ടിയാണെന്ന് പറഞ്ഞു രംഗത്ത് വരുമോ?.!

റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ക്ക് അതിന്റെയൊരു എല്ലാമെല്ലാമായ നേതാവിനെ നഷ്ട്ടപ്പെട്ടപ്പോള്‍, പൊതു സമൂഹത്തിനു നഷ്ട്ടമായത് ആദര്‍ശവാനും കര്‍മ്മോല്സുകനുമായ ഒരു പൊതു പ്രവര്‍ത്തകനെയാണ്‌. ചന്ദ്ര ശേഖരന്റെ കുടുംബത്തിന്റെ നഷ്ട്ടം പറയാന്‍ നമുക്ക് വാക്കുകള്‍ മതിയാകില്ല. നഷ്ട്ടം എല്ലാവരുടെതുമാണ്. കൊലപാതകം കഴിഞ്ഞു 12 മണിക്കൂറിനകം പ്രതികളെ കുറിച്ച നിര്‍ണ്ണായക തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞ പോലീസ് അഭിനന്ദനം അര്ഹിക്കുന്നു. കൊലയാളികള്‍ക്ക്, അവര്‍ എത്ര വലിയ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ ആണെങ്കിലും, തക്കതായ ശിക്ഷ നല്‍കുന്ന കാര്യത്തില്‍ ഇനിയങ്ങോട്ട് പോലീസും നിയമവും ഉഴപ്പരുത്. കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്ന്, നരാധമാന്മാരായ കൊലയാളി രാഷ്ട്രീയ ഗുണ്ടാ പടയെ ഒറ്റപ്പെടുത്തണം, അത് വഴി നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡലത്തില്‍ 'മനുഷ്യത്വം' ആദ്യം തിരിച്ചു വരട്ടെ..

 

 

സിപി എമ്മിന് ഒരു എതിരാളി കൂടി ഇല്ലാതായി.നമുക്ക് ലഭിച്ചത് കൊലപാതക രാഷ്ട്രീയത്തില്‍ മോശമല്ലാത്ത പങ്കു വഹിച്ച സാക്ഷര സംസ്ഥാനമെന്ന വിളിപ്പേരും. പൊതു ദര്‍ശനത്തിനു വെക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ മുഖം വികൃതമാക്കിയിരിക്കുന്നു.ശുകൂരിനു പാര്‍ട്ടി കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമോന്നും സിപി എമ്മിന്‍റെ അക്രമ വാസനയുടെ വീര്യം കുറച്ചില്ല.വിപ്ലവ മുദ്രാവാക്യങ്ങള്‍ എതിരാളിയുടെ പള്ളക്ക് കത്...തിവെക്കാന്‍ പ്രചോദനം നല്‍കുന്നുണ്ടെങ്കില്‍,ആ കാലഹരണപ്പെട്ട മുദ്രാവാക്യങ്ങള്‍ തന്നെ മുഴുവന്‍ പൊളിച്ചെഴുതാന്‍ സമയമായിരിക്കുന്നു.സമൂഹം ഒന്നടങ്കം ഈ പ്രവണത മാറ്റണമെന്ന് ആവശ്യപ്പെടുമ്പോഴും അതിനെ ദാര്‍ഷ്ട്യത്തോടെ കാണുന്ന രീതി നമ്മളെല്ലാം ഉള്‍പ്പെടുന്ന സമൂഹത്തെ സമൂല നാശത്തിലേക്ക് നയിക്കും.പരസ്യമായി വിമര്‍ശിക്കാന്‍ ഭയമാണെങ്കില്‍ സിപി എമ്മിനെ മനസ്സുകൊണ്ടെങ്കിലും ബഹിഷ്കരിക്കുക..നമ്മുടെ സഹജീവികള്‍ ആയുസ്സ് തികഞ്ഞു മരിക്കുന്നവരാകാന്‍ വേണ്ടി മാത്രം...

 

ഈ കടാര ആദര്‍ശം കൊണ്ട് സിപിഎം ഇനി എത്ര പടവുകള്‍ ചവിട്ടിയാലും കുത്തി വലിച്ചെടുത്ത ഈ ജീവനുകള്‍ക്ക് സംരക്ഷിക്കാന്‍,അവരുടെ വരവും കാത്തു വീട്ടില്‍ ഇരിക്കുന്ന കുറെ കുഞ്ഞുങ്ങള്‍ ഉണ്ടെന്നുള്ള അവബോധം ഇല്ലാതെ പോയല്ലോ...സിപിഎം ഇനി എത്ര ഉന്നതങ്ങളില്‍ എത്തിയാലും അവര്‍ക്ക് നഷ്ടപ്പെട്ട ഈ ജീവന്‍ തിരികെ നല്കാന്‍ സിപിഎം എന്ന ബുദ്ധി രക്ഷസന്മാര്‍ക്ക് കഴിയുമോ...കൊടുക്കുമോ ആ കുഞ്ഞുക്കള്‍ക്ക് ഒരു പിതാവിനെ...കഴിയുമോ ഈ കുഞ്ഞുങ്ങളുടെ അനാഥത്വം ഇല്ലാതാക്കാന്‍ ..?? കഴിയുമോആ കുഞ്ഞുങ്ങളുടെ പട്ടിണി മാറ്റാന്‍...??സിപിഎം നു എതിരെ  ഇനി ആരു ഗൂഢാലോചന നടത്തിയാലും ഇല്ലെങ്കിലും....കടാര എടുത്ത ഈ ജീവനുകള്‍ ഇനി തിരിച്ചു വരില്ലല്ലോ...നാളെ നമുക്കും ഈ ഗദി വരാതിരിക്കട്ടെ...നമ്മുടെ കുഞ്ഞുങ്ങള്‍ അനാഥര്‍ ആകാതിരിക്കട്ടെ....ഇനി ഒരിക്കലും ഇങ്ങനെയുള്ള രാക്ഷ്ട്രീയത്തെ അന്ഗീകരിക്കില്ലെന്ന പ്രാര്‍ത്ഥനയോടെ....

 

 

 

From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Aniyan
Sent: Tuesday, May 15, 2012 12:03 AM
To: Keralites
Subject: [www.keralites.net] Libel Lawsuit by Kodiyeri

 

 

 

 

 

ഈ പ്രസ്താവനയെ തുടര്‍ന്ന് പ്രദേശം സംഘര്‍ഷത്തിലേക്ക് നീങ്ങിയെന്ന പരാമര്‍ശവുമുണ്ടായി. ഇത്തരമൊരു പരാമര്‍ശം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയിട്ടില്ല. 2006 ഒക്ടോബര്‍ 23ന് മനോരമയില്‍ വന്ന "സമാധാന ആഹ്വാനവുമായി സര്‍വകക്ഷിയോഗം" എന്ന വാര്‍ത്തക്ക് വിരുദ്ധമാണിതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. സമാന പരാമര്‍ശത്തോടെയുള്ള വാര്‍ത്ത മാതൃഭൂമി പത്രം മെയ് 12നും 13നും പ്രസിദ്ധീകരിച്ചു.

 

 

നിയമവിരുദ്ധവും മാധ്യമ മര്യാദക്ക് നിരക്കാത്തതുമായ നുണ വാര്‍ത്ത ഉടന്‍ തിരുത്തണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍, പത്രാധിപര്‍ കെ കേശവമേനോന്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പി വി ഗംഗാധരന്‍, കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കും മലയാളമനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍മാത്യു, പ്രിന്റര്‍ ആന്‍ഡ്് പബ്ലിഷര്‍ എന്നിവര്‍ക്കുമണ് നോട്ടീസയച്ചത്.

 


www.keralites.net

 



Our Vision: A sustainable world-class utility.

Our Mission: Meeting customer satisfaction and promoting Dubai's vision through delivery of electricity and water services at a world-class level of reliability, efficiency, safety and environment by a competent workforce and effective partnerships; supporting resources sustainability.



Please consider the environment before printing this email.




Disclaimer:

The information in this email and in any files transmitted with it is intended only for the addressee and may contain confidential and/or privileged material. Access to this email by anyone else is unauthorized. If you receive this in error, please contact the sender immediately and delete the material from any computer. If you are not the intended recipient, any disclosure, copying, distribution or any action taken or omitted to be taken in reliance on it, is strictly prohibited. Statement and opinions expressed in this e-mail are those of the sender, and do not necessarily reflect those of DEWA. DEWA accepts no liability for any damage caused by any virus/worms transmitted by this email.

Dubai Electricity and Water Authority, Dubai, UAE, http://www.dewa.gov.ae

Our Vision: A sustainable world-class utility.
Our Mission: Meeting customer satisfaction and promoting Dubai's vision through delivery of electricity and water services at a world-class level of reliability, efficiency, safety and environment by a competent workforce and effective partnerships; supporting resources sustainability.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment