Sunday, 6 May 2012

[www.keralites.net] കാര്‍ത്തവീര്യാര്‍ജ്ജുനവിജയം

 

വരബലത്താല്‍ ത്രൈലോക്യങ്ങളേയും ജയിച്ച രാവണന്‍
അഹങ്കാരിയായ ഹേഹയരാജാവ് കാര്‍ത്തവീര്യാര്‍ജ്ജുനനോട് ഏറ്റുമുട്ടി പരാജയപ്പെടുന്നു.
ദത്താത്രേയവരപ്രസാദത്താല്‍ പ്രതാപവാനായിതീര്‍ന്ന
ചന്ദ്രവംശജനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ഹേഹയരാജ്യതലസ്ഥാനമായ മാഹിഷ്മതി നഗരത്തില്‍ രാജ്യഭാരം ചെയ്തുവന്നു. കൃതവീര്യന്റെ പുത്രനായ കാര്‍ത്തവീര്യസമീപത്തേയ്ക്ക് ശ്രീനാരദമഹര്‍ഷി എത്തുന്നു. രാവണന്‍ വരബലത്താല്‍ ലോകകണ്ടകനായിതീര്‍ന്നിരിക്കുന്നു എന്നും, അവന്റെ അഹങ്കാരം നശിപ്പിക്കണമെന്നും കാര്‍ത്തവീര്യനോട് നാരദന്‍ അഭ്യര്‍ത്ഥിക്കുന്നു. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ അത് സമ്മതിക്കുന്നു. സ്വപ്നദര്‍ശ്ശനത്താല്‍ പ്രണയകലഹിതയായ മണ്ഡോദരിയെ രാവണന്‍ സ്വാന്തനിപ്പിക്കുന്നു. പര്‍വ്വതനേയും കൂട്ടി രാവണനെ കാണാനെത്തുന്ന നാരദമഹര്‍ഷി, അഹങ്കാരിയായ കാര്‍ത്തവീര്യാര്‍ജ്ജുനനെ യുദ്ധത്തില്‍ ജയിക്കുവാന്‍ രാവണനെ പ്രേരിപ്പികുന്നു. തുടര്‍ന്ന് രാവണന്‍ മന്ത്രിമാരോട് കൂടിയാലോചിച്ചശേഷം കാര്‍ത്തവീര്യാര്‍ജ്ജുനനോട് യുദ്ധം ചെയ്യുവാന്‍ സന്നദ്ധനായി സൈന്യസമേതം പുറപ്പെടുന്നു. പുഷ്പകവിമാനത്തില്‍ സഞ്ചരിച്ച് വിന്ധ്യാചലം കടന്ന് നര്‍മ്മദാതീരത്തെത്തിയ രാവണന്‍ അവിടെ ശിവപൂജ ചെയ്യുന്നു. ആ സമയത്ത് പ്രേയസിമാരോടോത്ത് ജലക്രീഡ നടത്തുകയായിരുന്ന കാര്‍ത്തവീര്യാര്‍ജ്ജുനന്‍ തന്റെ ആയിരം കൈകള്‍കൊണ്ട് നര്‍മ്മദയിലെ ജലപ്രവാഹം തടഞ്ഞുനിര്‍ത്തുന്നു. ഇതുമൂലം നദിയുടെ മുകള്‍ ഭാഗത്ത് ജലം കരകവിഞ്ഞ് രാവണന്‍ പൂജിച്ചുകൊണ്ടിരുന്ന ശിവലിംഗവും പൂജാദ്രവ്യങ്ങളും മുങ്ങിപോകുന്നു. ജലപ്രവാഹത്തിന്റെ കാരണം അന്യൂഷിച്ച് പോകുന്ന രാവണന്റെ മന്ത്രി പ്രഹസ്തനും മറ്റും കാര്‍ത്തവീര്യന്റെ സേനയാല്‍ പരാജയപ്പെടുന്നതാണ്. പ്രഹസ്താദികള്‍ രാവണസമീപം വന്ന് വിവരങ്ങള്‍ അറിയിക്കുന്നു. നേരിട്ടുവന്ന് എതിര്‍ക്കുന്ന രാവണനെ പരാജയപ്പെടുത്തി ബന്ധിച്ച്, ചന്ദ്രഹാസം കൈക്കലാക്കി കാര്‍ത്തവീര്യന്‍ സ്വരാജധാനിയിലേയ്ക്ക് മടങ്ങുന്നു. സ്വപൌത്രന്‍ ബന്ധിതനായതറിഞ്ഞ പുലസ്ത്യമഹര്‍ഷി മാഹീഷ്മതിയിലെത്തി രാവണനെ മോചിപ്പിക്കണമെന്ന് കാര്‍ത്ത്യവീര്യനോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ രാവണനെ ബന്ധവിമുക്തനാക്കുന്നു. അര്‍ജ്ജുനന്റെ ബലം മനസ്സിലാക്കാതെ യുദ്ധത്തിനുവന്ന അപരാധത്തിന് മാപ്പ് അപേക്ഷിച്ചശേഷം രാവണന്‍ ലങ്കയ്ക്ക് മടങ്ങുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment