Sunday, 13 May 2012

[www.keralites.net] "രാഷ്ട്രീയകൊലപാതകം" മാധ്യമസൃഷ്ടി തന്നെ__ഡിജിപി

 

Fun & Info @ Keralites.net

ടി പി ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകമാണെന്ന പ്രയോഗം മാധ്യമ സൃഷ്ടിയാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പൊലീസ് അന്വേഷിക്കുന്നത് കൊലപാതക കേസാണ്. എവിടെയെങ്കിലും ചൂണ്ടയിട്ട് കുറച്ചു പേരെ പിടിക്കുന്നതല്ല പൊലീസിന്റെ രീതി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പിടികൂടും. അന്വേഷണത്തില്‍ സമഗ്രമായ പുരോഗതിയുണ്ടെന്നും പൊലീസിനു മേല്‍ സമ്മര്‍ദ്ദമില്ലെന്നും" ഡിജിപി പറഞ്ഞു.

ചിലരുടെ സ്വകാര്യലാഭത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് കഴിഞ്ഞ ആഴ്ച ഡിജിപി ഒഞ്ചിയം സന്ദര്‍ശിച്ച ശേഷം ഡിജിപി പറഞ്ഞിരുന്നു. കൊന്നവരെ പിടികിട്ടിയതായും കൊല്ലിച്ചവരെയാണ് ഇനി പിടിക്കേണ്ടതെന്നും അദ്ദേഹം സൂചനകള്‍ നല്‍കിയിരുന്നു. അന്നു വൈകിട്ട് തന്നെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ ഡിജിപിയെ തിരുത്തി രംഗത്തുവന്നു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേസ് അന്വേഷണം അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment