Monday, 7 May 2012

[www.keralites.net] ജഡ്‌ജിമാര്‍ക്ക്‌ ഡാമിനെപ്പറ്റി ഒരു ചുക്കുമറിയില്ല

 

ജഡ്‌ജിമാര്‍ക്ക്‌ ഡാമിനെപ്പറ്റി ഒരു ചുക്കുമറിയില്ല: കൃഷ്‌ണയ്യര്‍

 

കൊച്ചി: മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ ഉന്നതാധികാര സമിതിയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്ന്‌ മുന്‍ സുപ്രീംകോടതി ജസ്‌റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍. അതിനാല്‍ വിദഗ്‌ധരെ ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റിയെ നിയോഗിക്കുകയാണു വേണ്ടത്‌.

കേരളം പുതിയ ആവശ്യമുന്നയിച്ച്‌ അപേക്ഷ സമര്‍പ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉന്നതാധികാര സമിതിയില്‍ ജഡ്‌ജിമാരെ ഉള്‍പ്പെടുത്തുന്നത്‌ അസംബന്ധമാണ്‌. അവര്‍ക്ക്‌ ഡാമുകളെപ്പറ്റി ഒന്നുമറിയില്ല. ഇക്കാര്യത്തില്‍ അവര്‍ക്കെന്തു പരിചയമാണുള്ളത്‌. ബി.എല്ലും വക്കീല്‍പണിയും കഴിഞ്ഞുവരുന്നവര്‍ക്ക്‌ ഡാമിനെപ്പറ്റി ഒരു ചുക്കുമറിയില്ല. അതുകൊണ്ട്‌ റിപ്പോര്‍ട്ട്‌ എതിരായതിന്‌ ജസ്‌റ്റിസ്‌ തോമസിനെ കല്ലെറിഞ്ഞിട്ട്‌ കാര്യമില്ലെന്നും കൃഷ്‌ണയ്യര്‍ അഭിപ്രായപ്പെട്ടു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment