ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് കേസില്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി രാജു രാമചന്ദ്രന്‍െറ റിപ്പോര്‍ട്ട്. കലാപത്തിനിടെ ഗുല്‍ബര്‍ഗയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരിയുടെ ഭാര്യ സകിയ ജാഫരിക്ക് തിങ്കളാഴ്ച ലഭിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ടിനൊപ്പമാണ് അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടും കൈമാറിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍െറ വിവിധ വകുപ്പുകള്‍ പ്രകാരം മോഡിക്കെതിരെ കുറ്റം ആരോപിക്കാമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസ് കൈകാര്യം ചെയ്ത ചില പൊലീസ് ഉദ്യോഗസ്ഥരും പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരും ഗുരുതര വീഴ്ചകള്‍ വരുത്തിയതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
സുപ്രധാന കേസുകളില്‍ സഹായിക്കാന്‍ കോടതി നിയോഗിക്കുന്ന അഭിഭാഷകനാണ് അമിക്കസ്ക്യൂറി. ഇഹ്സാന്‍ ജാഫരി കൊല്ലപ്പെട്ട സംഭവത്തില്‍ മോഡിക്കും മറ്റ് 61 പേര്‍ക്കുമെതിരെയാണ് സകിയ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് സുപ്രീംകോടതി കലാപം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ട് പരിശോധിക്കാനാണ് അമിക്കസ്ക്യൂറിയെ നിയോഗിച്ചത്.
പ്രത്യേക അന്വേഷണസംഘം നരേന്ദ്ര മോഡിക്ക് ക്ളീന്‍ ചിട്ട് നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ട്. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് ആക്രമിക്കപ്പെട്ട ശേഷം വര്‍ഗീയ സംഘര്‍ഷം തടയാന്‍ സംസ്ഥാനത്തെ ഭരണ സംവിധാനം ഇടപെടേണ്ട എന്ന സന്ദേശം മോഡി നല്‍കിയിരുന്നോ എന്ന കാര്യത്തില്‍ ഉള്‍പ്പെടെ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നതിലേക്ക് സൂചന നല്‍കുന്ന നിരവധി സാഹചര്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ടിലും സംഘത്തിന്‍െറ അധ്യക്ഷന്‍െറ പരാമര്‍ശങ്ങളിലും 2002 ഫെബ്രുവരി 27ന് രാത്രി 11 മണിയോടെ മുഖ്യമന്ത്രിയുടെ വസതിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചതായി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ താന്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്ന അന്നത്തെ ഇന്‍റലിജന്‍സ് ഡെപ്യൂട്ടി കമീഷണറായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്‍െറ വാദം ശരിയല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. യോഗത്തില്‍ പങ്കെടുത്തതിന് തെളിവ് ഹാജരാക്കാന്‍ സഞ്ജീവ് ഭട്ടിന് കഴിഞ്ഞില്ലെങ്കിലും തന്‍െറ വാദങ്ങള്‍ തെളിയിക്കാനുള്ള സാഹചര്യത്തെളിവുകള്‍ നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കുമെന്നതിനാല്‍ അന്വേഷണം നടത്തണമെന്ന് രാജു രാമചന്ദ്രന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച അഹ്മദാബാദ് മെട്രോപോളിറ്റന്‍ കോടതി സകിയ ജാഫരിക്ക് കൈമാറിയത് 25000 പേജ് വരുന്ന റിപ്പോര്‍ട്ടാണ്. റിപ്പോര്‍ട്ടില്‍ എന്തെങ്കിലൂം പാകപ്പിഴയുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ മേയ് 10നകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിന് രണ്ടു മാസം സമയം അനുവദിക്കണമെന്ന് സകിയ ആവശ്യപ്പെട്ടിട്ടുണ്ട്
http://www.madhyamam.com/news/167241/120507
With Regards
Abi
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment