Friday 27 April 2012

[www.keralites.net] power 4 corruption in BJP also...

 

Fun & Info @ Keralites.net 


ബി ജെ പിയുടെ മുന്‍ ദേശീയ പ്രസിഡന്റ്‌ ബംഗാരു ലക്ഷ്മണ്‍ ജയിലിലേക്ക്...

ആയുധ അഴിമതിക്കേസില്‍ ബി.ജെ.പി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി ദ്വാരകയിലെ കോടതി കണ്ടെത്തി. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. ആയുധങ്ങള്‍ വാങ്ങുന്നതിന് കമ്മീഷനായി ഒരു ലക്ഷം രൂപ ബംഗാരു ലക്ഷ്മണ്‍ കൈപ്പറ്റുന്നതായി തെഹല്‍ക പുറത്തുകൊണ്ടുവന്ന ഒളികാമറ ദൃശ്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2001 മാര്‍ച്ച് 13 നാണ് തെഹല്‍ക ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ആയുധവ്യാപാരികളുടെ ഇടനിലക്കാര്‍ എന്ന വ്യാജേനയാണ് തെഹല്‍കയിലെ മാധ്യമപ്രവര്‍ത്തകര്‍ ബംഗാരു ലക്ഷ്മണെ സമീപിച്ചത്. 2000 ഡിസംബര്‍ 23 നും 2001 ജനവരി ഏഴിനുമടിയില്‍ എട്ട് തവണ തെഹല്‍ക സംഘം ബംഗാരു ലക്ഷ്മണുമായി കൂടിക്കാഴ്ച നടത്തിയതായി സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

നെയ്യാറ്റിന്‍കരയിലും ബി ജെ പിക്ക് സ്ഥാനാര്‍ത്ഥിയുണ്ട്...തനത് ശൈലിയില്‍ വര്‍ഗീയത പറഞ്ഞു വോട്ട് പിടിക്കാന്‍ ആണ് പരിപാടി...വേറെയൊന്നും പറയാന്‍ അവര്‍ക്ക് അറിയില്ലല്ലോ...ഈ അരി ഇവിടെ വേവില്ലെന്നു അവര്‍ക്ക് വഴിയെ മനസ്സിലായിക്കൊള്ളും.
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment