Friday, 27 April 2012

[www.keralites.net] സ്വാമി നിത്യാനന്ദയെ മധുര അധീനം മഠാധിപതിയായി നിയമിച്ചു

 

വിവാദ സ്വാമി നിത്യാനന്ദ മധുര അധീനം മഠാധിപതി

രാമനഗര(കര്‍ണാടക): നടി രഞ്‌ജിതയുമായി ബന്ധപ്പെട്ട ലൈംഗികാപവാദത്തില്‍ കുടുങ്ങിയ സ്വാമി നിത്യാനന്ദയെ മധുര അധീനം മഠാധിപതിയായി നിയമിച്ചു. ബിദദി ജില്ലയിലെ നിത്യാനന്ദ ധന്യപീഠത്തിലാണ്‌ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്‌.

മഠത്തിന്റെ 293-ാം ഗുരുവായ അദ്ദേഹം ശ്രീ ജ്‌ഞാനസംബന്ധ ദേശിക പരമാചാര്യ സ്വാമികള്‍ എന്ന്‌ അറിയപ്പെടും.

അരുണാഗിരിനാഥ ശ്രീ ജ്‌ഞാനസംബന്ധ ദേശിക പരമാചാര്യ സ്വാമികളാണ്‌ പ്രഖ്യാപനം നടത്തിയത്‌. തന്റെ പിന്‍ഗാമിയായും അധീനത്തിന്റെ ഉടമസ്‌ഥനായും അദ്ദേഹം നിത്യാനന്ദയെ പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തുമായി 1,250 ഏക്കര്‍ സ്‌ഥലം, നിരവധി ക്ഷേത്രങ്ങള്‍, സ്‌ഥാപനങ്ങള്‍ എന്നിവ അധീനത്തിനുണ്ട്‌. തമിഴ്‌ സംഘകാലം മുതല്‍ നിലവിലുള്ള മധുര അധീനം 1500 വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ തിരുജ്‌ഞാന സംബന്ദര്‍ നവീകരിച്ചത്‌.

തമിഴ്‌ നടിയുമായുള്ള ലൈംഗികരംഗങ്ങള്‍ ടിവി ചാനലുകള്‍ പുറത്തുവിട്ടതോടെയാണ്‌ നിത്യാനന്ദ വിവാദത്തിലായത്‌. തുടര്‍ന്ന്‌ 2010 ഏപ്രില്‍ 21ന്‌ അദ്ദേഹത്തെ ഹിമാചല്‍ പ്രദേശില്‍ നിന്ന്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മാസങ്ങള്‍ക്കു ശേഷമാണ്‌ ജാമ്യം ലഭിച്ചത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment