Tuesday, 17 April 2012

Re: [www.keralites.net] "ഹിന്ദുത്വം"

 

ചരിത്രം
ഹിന്ദുമതം ആരു സ്ഥാപിച്ചു എന്ന് കണ്ടെത്തുക പ്രയാസമാണ്‌. ക്രിസ്തുമതം, ഇസ്ലാം മതം, ബുദ്ധമതം എന്നിവകളെപ്പോലെ വ്യക്തമായ ഒരു വിപ്ലവ ചരിത്രം ഹിന്ദുമതത്തിനില്ല. അത് സ്വാഭാവികമായും പ്രകൃത്യായും ഉണ്ടായ ആചാരാനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ്‌ ഹിന്ദുമതം അഥവാ സനാതനധര്‍മ്മം. ചരിത്രകാരന്മാരാവട്ടെ വലിയ ഒരു കാലഘട്ടമാണ്‌ ഈ മതത്തിന്റെ ഉത്ഭവത്തിനായി നല്‍കുന്നത് . അവരുടെ നിരീക്ഷണമനുസരിച്ച് ക്രി.മു. 3102-നും ക്രി.മു.1300-നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും അതിനൊപ്പം ഹിന്ദുമതവും രൂപപ്പെട്ടത്. എന്നാല്‍ ഹിന്ദുമതം വേദങ്ങള്‍ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവില്‍ ഉണ്ടായിരുന്നു എന്നാണ്‌ മറ്റു ചില ചരിത്രകാരന്മാർ പറയുന്നത്. അവരുടെ അഭിപ്രായത്തില്‍ സിന്ധു നദീതട സംസ്കാരം നില നിന്ന കാലത്തേ ഹിന്ദുമതത്തിന്റെ ആദിമ രൂപത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവില്‍ വന്നു. അത് ഒരു ദ്രാവിഡ സംസ്കാരമായതിനാല്‍ ഹിന്ദു മതവും യഥാര്‍ത്ഥത്തില്‍ ദ്രാവിഡ മതമാണെന്നാണ്‌ അവര്‍ വാദിക്കുന്നത്. ഹിന്ദു എന്നത് യഥാര്‍ത്ഥത്തില്‍ ഹിന്ദു മത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശീയര്‍ ഭാരതീയര്‍ക്ക് നല്‍കിയ പേരു മാത്രമാണത്.
 
ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിര്‍വചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതല്‍ വെളിച്ചം വീശാന്‍ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്‌. എന്നാലും ഒരു അന്തിമരൂപം നല്‍കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്‌ - ജവഹര്‍ലാല്‍ നെഹ്രു

Source: Wiki

On 17 April 2012 18:36, laly s <lalysin@yahoo.co.in> wrote:
 

Fun & Info @ Keralites.net
സിന്ധു എന്ന നദിയുടെ പേരില്‍ നിന്നാണ് ഹിന്ദു എന്ന പദം ഉണ്ടായത് എന്ന് പൊതുവേ വിശ്വസിച്ചു വരുന്നു. സിന്ധു നദിയുടെ മറുകരയില്‍ പാര്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ പേര്‍ഷ്യന്‍ ജനത അവരെ ഹിന്ദുക്കള്‍ എന്ന് വിളിച്ചു. അവര്‍ക്ക് സിന്ധു എന്ന് ഉച്ചരിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് സിധു, ഹിന്ദുവായത്‌.ഹിന്ദുസ്ഥാനില്‍ വസിക്കൂന്നവന്‍ ഹിന്ദു എന്ന അര്‍ഥം. അതായത് ഹിന്ദു എന്നത് ക്രിസ്തുമതം, ഇസ്ലാം മതം എന്നൊക്കെ പറയുന്ന തരത്തിലുള്ള ഒരു മതത്തിന്റെ പേരല്ല, ഒരു ഭൂപ്രദേശത്ത് വസിക്കുന്ന ജനതയുടെ പേരാണ്. മറ്റു മതക്കാരല്ലാതവരെയാണ് ഇന്ന് ഭാരതത്തില്‍ ഹിന്ദുക്കളായി കണക്കാക്കി പോരുന്നത്.
ധര്‍മ്മമാണ് ഹിന്ദുമതത്തിന്റെ ആധാരശില. ധര്‍മ്മം അനശ്വരമാണ്. അതിനാല്‍ സനാതന ധര്‍മം എന്നും അറിയപ്പെടുന്നു. ധര്മാമാകുന്ന മാര്‍ഗത്തിലൂടെ മോക്ഷമാകുന്ന ലക്ഷ്യത്തിലേക്കുള്ള ഒരു തീര്‍ത്ത യാത്രയാണ് ഹിന്ദുവിന് ജീവിതം. ജീവിത യാത്ര എന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനം അതൊക്കെയാണ്‌. ധര്‍മ്മത്തിന് കോട്ടം വരാതെയുള്ള തരത്തില്‍ അര്‍ത്ഥവും, കാമവും അനുവദിച്ചിരിക്കുന്നു. ഇവ നാലും ഹിന്ദുമതത്തിലെ പുരുഷാര്‍ഥങ്ങള്‍ എന്നറിയപ്പെടുന്നു.
ഹിന്ദു മതവുമായി ബന്ധപെട്ടു അധികം പഴക്കമില്ലാത്ത ഒരു പദമാണ് ഹിന്ദുത്വം എന്നത്. ഹിന്ദുത്വം എന്നത് ഒരു യോഗ്യതയാണ്. അതിനു രണ്ടു കാരണങ്ങള്‍ വേണ്ടിയിരിക്കുന്നു. ഒന്നു ഭാരതം അവനു ജന്മഭൂമിയായിരിക്കണം. രണ്ടു ഭാരതം അവനു പുണ്ണ്യഭൂമിയും ആയിരിക്കണം. ഭാരതത്തിലുള്ള ക്രിസ്ത്യാനികള്‍ക്കും, മുസ്ലിമ്കള്‍ക്കും ഭാരതം ജന്മഭൂമിയാണ്. എന്നാല്‍ പുണ്ണ്യ ഭൂമിയല്ല. അവര്‍ക്കത്‌ ജെറുസലേംമും മക്കയുമാണ്. അതിനാല്‍ അവര്‍ക്ക് ഹിന്ദുത്വം ഇല്ല. അതുപോലെ തന്നെ ചൈനയിലും, ജപ്പാനിലും മറ്റുമുള്ള ബുദ്ധമതക്കാര്‍ക്ക് ഭാരതം ശ്രീ ബുദ്ധന്റെ ജന്മ നാടായതിനാല്‍ പുണ്ണ്യ ഭൂമിയാണ്‌. എന്നാല്‍ ഭാരതം അവരുടെ ജന്മഭൂമിയല്ലാതതിനാല്‍ അവര്‍ക്കും ഹിന്ദുത്വം ഇല്ല.
ഹിന്ദുത്വം എന്നത് ദുര്‍ഭൂതമാണ്‌ എന്ന തരത്തിലാണ് പാശ്ചാത്യ സ്വാധീനമുള്ള മാധ്യമങ്ങളും, പരദേശി രാഷ്ട്രീയത്തിന്റെ വാക്താക്കളായ കമ്മ്യൂണിസ്റ്റ്‌കാരും സാധാരണകാരെ തെറ്റിദ്ധരിപ്പിചിരിക്കുന്നത്. പൊതുവേ ഹിന്ദു ശാന്ത സ്വഭാവക്കാരാവുകയാല്‍ അതിനെതിരെ ആരോപണങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് എളുപ്പം കഴിയുന്നു. അതുകൊണ്ട് മാത്രമാണ് ഹിന്ദു വര്‍ഗീയവാദിയാണ് എന്ന് പ്രചരിപ്പിക്കുന്നതില്‍ അവര്‍ താത്കാലിക വിജയം വരികുന്നത്.
ഹിന്ദുത്വം വര്‍ഗീയതയല്ല, ദേശീയത അല്ലെങ്കില്‍ ഭാരതീയത മാത്രമാണ്. സര്‍വധര്‍മ സമഭാവനയുടെ വാക്താക്കളായ ഹിന്ദുക്കളെ വര്‍ഗീയവാദി എന്ന് മുദ്ര കുത്തുന്നത് ആടിനെ പട്ടിയാക്കുന്നത് പോലെയുള്ള കുടില തന്ത്രമാണ്. മറ്റു മതക്കാരെ അംഗീകരിക്കാനും, ആദരിക്കാനും ഹിന്ദുവിനെ പോലെ ഇതു മതക്കാര്‍ക്കാണ് കഴിഞ്ഞിട്ടുള്ളത്? സ്വന്തം മതം മാത്രം സത്യം എന്ന് ഒരിക്കലും പറയാതവരാണ് ഹിന്ദുക്കള്‍. കാരണം അവര്‍ മതത്തിന്റെ അന്തസതയായ ആത്മീയതയുടെ പൊരുളറിഞാവരാണ്. എല്ലാ പുഴകളും ഒഴുകി സമുദ്രത്തില്‍ ചെന്ന് ചേരുന്നതുപോലെ എല്ലാ മതങ്ങളും ഈശ്വരനിലേക്കു നയിക്കുന്നു എന്ന് അവര്‍ക്ക് പറയാന്‍ കഴിയുന്നതും അത് കൊണ്ടാണ്.
"ആകാശാത് പതിതം തോയം
യഥാ ഗച്ചതി സാഗരം
സര്‍വ ദേവ നമസ്കാരം
കേശവം പ്രതി ഗച്ചതി"
ഭാരതീയരുടെ ഹൃദയവിശാലത അവകാശപെടാന്‍ വേറെ ഒരു മതവിഭാഗവും ഭൂമുഖതുണ്ടായിട്ടില്ല. മതങ്ങളുടെയെല്ലാം മാതാവാകാന്‍ ഭാരതത്തിനു കഴിഞ്ഞതും അതുകൊണ്ട് തന്നെയാണ്.
Fun & Info @ Keralites.net

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment