Thursday 16 February 2012

[www.keralites.net] ചിക്കന്‍പോക്‌സ് നിയന്ത്രണം: മുന്‍കരുതലുകള്‍

 

കോട്ടയം: ജില്ലയിലുടനീളം മഞ്ഞപ്പിത്തരോഗബാധ കണ്ടെത്തിയതിനുപിന്നാലെ ചിക്കന്‍പോക്‌സും പടര്‍ന്നു പിടിക്കുന്നതായി ആരോഗ്യവകുപ്പ്പരിശോധനയില്‍ വ്യക്തമായി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മാത്രം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 20 രോഗികള്‍ക്കാണ് ചിക്കന്‍ പോക്‌സ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ കൂടിയ നിരക്കിലാണ് ഇത്തവണ രോഗബാധ കണ്ടെത്തിയിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍പറയുന്നു. കോട്ടയത്ത് നാട്ടകം, അതിരമ്പുഴ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തരോഗബാധ രൂക്ഷം. ഇത് പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമ്പോഴാണ് ചിക്കന്‍ പോക്‌സ് ബാധ കണ്ടെത്തിയിരിക്കുന്നത്.

വൈറല്‍പനിയും ജില്ലയിലുടനീളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ജില്ലയിലെ സര്‍ക്കാര്‍
ആസ്​പത്രികളില്‍ മാത്രം 196 പേരാണ് വൈറല്‍പനിക്ക് ചികിത്സ തേടിയെത്തിയത്. വ്യാഴാഴ്ച കുമരകത്തും രാമപുരത്തും ഓരോരുത്തര്‍ക്ക് വീതം ചിക്കന്‍പോക്‌സ്ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോട്ടയം, വൈക്കം, മീനച്ചില്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി താലൂക്കുകളിലായാണ് 28 രോഗികള്‍ക്ക് ചിക്കന്‍പോക്‌സ് ബാധ സ്ഥിരീകരിച്ചത്. വായുവില്‍ക്കൂടി രോഗം പകരുന്നതിനാല്‍ ജനങ്ങള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ ഓരോമാസത്തെയും ആദ്യത്തെ അഞ്ചാമത്തെ പ്രവൃത്തി ദിവസം ജില്ലാതല അവലോകന യോഗങ്ങള്‍ ചേരാറുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനുശേഷമാണ് ജില്ലാതല പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏത് തരത്തില്‍ നടത്തണമെന്ന് തീരുമാനിക്കുക.

ചിക്കന്‍പോക്‌സ് നിയന്ത്രണം:
മുന്‍കരുതലുകള്‍

Q രോഗബാധ കണ്ടെത്തിയാല്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക,

Q വീട്ടിലൊരാള്‍ക്ക് രോഗം വന്നാല്‍ അയാള്‍ ഒരുമുറി മാത്രം ഉപയോഗിക്കുക.

Q പൂര്‍ണ്ണമായും വിശ്രമിക്കുക

Q ധാരാളം വെള്ളം കുടിക്കുക

Q ധാരാളം പഴങ്ങള്‍ കഴിക്കുക

Q വെയിലത്തിറങ്ങി നടക്കരുത്

Fun & Info @ Keralites.net Thanks Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment