Thursday 16 February 2012

[www.keralites.net] മദ്യപന്മാര്‍ സൂക്ഷിക്കുക

 

മദ്യപന്മാര്‍ സൂക്ഷിക്കുക

Fun & Info @ Keralites.netവീട്ടുമുറ്റത്തേക്ക്‌ ആംമ്പുലന്‍സ്‌ കടന്നു വന്നതും ഒരു കൂട്ടനിലവിളിയാണുര്‍ന്നത്‌. വീടിനുള്ളില്‍ നിന്നും ഒരു യുവതി വാവിട്ടു നിലവിളിച്ച്‌ ഓടിയെത്തി. കുഞ്ഞ്‌ അമ്മയുടെ കൈയിലിരുന്നു പുഞ്ചിരി തൂകി. ആ കാഴ്‌ച കണ്ടു നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. മരിച്ചയാളുടെ പ്രായം 38 വയസ്‌. മരണ കാരണം ആല്‍ക്കഹോളിക്ക്‌ ഹെപ്പറ്റൈറ്റിസ്‌. അമിതമദ്യപാനം പിച്ചിച്ചീന്തിയ ഒരു കുടുംബംകൂടി. കോടികളാണ്‌ ഓരോ ആഘോഷനാളുകളിലും മലയാളി കുടിച്ചു തീര്‍ക്കുന്നത്‌. ഓണം, ക്രിസ്‌മസ്‌, പുതുവര്‍ഷം, ജനനം, മരണം ഇങ്ങനെ മലയാളിക്ക്‌ മദ്യാഘോഷത്തിന്‌ നൂറു നൂറു കാരണങ്ങളുണ്ട്‌. ഒരു കുഞ്ഞു ജനിച്ചാല്‍ അതിന്റെ സന്തോഷത്തില്‍ മദ്യം വിളമ്പുന്നു. ഒരു വ്യക്‌തി മരിച്ചാല്‍ ആ ദു:ഖം തീര്‍ക്കാന്‍ മദ്യം. ഒരാളുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളും ദു:ഖ നിമിഷങ്ങളും മദ്യത്തില്‍ തിമിര്‍ത്താടുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ നിലനില്‍ക്കുന്നത്‌.

ആല്‍ക്കഹോളിക്ക്‌ ഹെപ്പറ്റൈറ്റിസ്‌

ഒരു നിശ്‌ചിത അളവില്‍ കൂടുതല്‍ മദ്യം മനുഷ്യ ശരീരത്തില്‍ എത്തുന്നതു വഴി ശരീരത്തിന്‌ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആല്‍ക്കഹോളിന്റെ അമിതമായ ഉപയോഗം മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തമാണ്‌ ആല്‍ക്കഹോളിക്ക്‌ ഹെപ്പറ്റൈറ്റിസ്‌ എന്ന്‌ അറിയപ്പെടുന്നത്‌. ദിവസവും കുറഞ്ഞത്‌ 40 - 60 മില്ലിലിറ്റര്‍ മദ്യം ശരീരത്തിലെത്തുന്ന വ്യക്‌തിക്ക്‌ 10 വര്‍ഷം കഴിയുമ്പോള്‍ ആല്‍ക്കഹോളിക്ക്‌ ഹെപ്പറ്റൈറ്റിസ്‌ എന്ന രോഗത്തിന്‌ അടിമയാകുമെന്നതില്‍ സംശയമില്ല. പതുങ്ങിയിരുന്നു ആക്രമിക്കുന്ന രീതിയാണ്‌ ഈ രോഗത്തിന്‌. രോഗലക്ഷണങ്ങള്‍ പുറത്ത്‌ കാണപ്പെടുന്നില്ല. അതുകൊണ്ടു തന്നെ രോഗം തിരിച്ചറിയുമ്പോഴേക്കും ചികിത്സകള്‍ ഫലിക്കാത്ത അവസ്‌ഥയിലായിരിക്കും രോഗി.ഒരു ഔണ്‍സ്‌ മദ്യത്തില്‍ 12 യൂണിറ്റ്‌ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്‌. അതായത്‌ 30 മില്ലിലിറ്റര്‍. 12 യൂണിറ്റില്‍ 10 - 12 മില്ലിലിറ്റര്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്‌. എന്നാല്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്ന മദ്യത്തിന്റെ വീര്യം (ആല്‍ക്കഹോളിന്റെ അളവ്‌) വളരെ കൂടുതലാണ്‌. സ്‌ഥിരമായി മദ്യം കഴിക്കുന്നവര്‍ ഈ രോഗത്തിന്‌ അടിമയാകാന്‍ അധികം താമസമില്ല എന്ന്‌ ഓര്‍ക്കുക.

മഞ്ഞപ്പിത്തവും കരളും

അമിതമായ മദ്യപാനം ശരീരത്തിന്റെ എല്ലാ ഭാഗത്തേയും ബാധിക്കും എന്നതില്‍ സംശയമില്ല. തലച്ചോറു മുതല്‍ കാല്‍പാദം വരെ ദോഷകരമായി ബാധിക്കുന്നു. ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെയും മന്ദഗതിയിലാക്കുകയാണ്‌ ചെയ്യുന്നത്‌. മഞ്ഞപ്പിത്തം വന്നാല്‍ ആദ്യം നോക്കേണ്ടത്‌ കരളിന്‌ എന്തു സംഭവിച്ചുവെന്നാണ്‌. രോഗത്തിന്റെ സ്വഭാവം കണ്ടെത്തിയശേഷം മാത്രം ചികിത്സ ആരംഭിക്കുക. കാരണം എല്ലാ മഞ്ഞപ്പിത്തത്തിന്റെയും സ്വഭാവം ഒരു പോലെയല്ല. ചിലത്‌ ഭയപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍ ചിലത്‌ അപകടകാരിയാണ്‌. ഇത്‌ മരണത്തിലേക്ക്‌ നയിക്കുന്നു.ആല്‍ക്കഹോളിക്ക്‌ ഹെപ്പറ്റൈറ്റിസ്‌ ബാധിച്ച വ്യക്‌തിയുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ പരാജയത്തിലേക്കാണ്‌ പോകുന്നത്‌. സിറോസിസ്‌, കരള്‍ കാന്‍സര്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്‌. കരളിന്റെ കോശങ്ങള്‍ നശിച്ച്‌ നീര്‍വീക്കമുണ്ടാകുന്നു. സിറോസിസ്‌ ഉണ്ടായാല്‍ ഒരോ അവയവങ്ങളുടെയും പ്രവര്‍ത്തനത്തിന്‌ മാറ്റങ്ങള്‍ സംഭവിക്കുന്നു. സെല്ലുകള്‍ നശിക്കുന്നതാണ്‌ ഇതിനു പ്രധാന കാരണം. ചെറിയ ചെറിയ മുഴകള്‍ രൂപപ്പെടുകയും ഇത്‌ പല അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

കരള്‍ എന്ന വിലപ്പെട്ട അവയവം

ആഹാരത്തില്‍ നിന്ന്‌ വലിച്ചെടുക്കുന്ന പോഷകങ്ങളേയും മറ്റു വസ്‌തുക്കളെയും വേര്‍തിരിച്ച്‌ ശരീരത്തിനാവശ്യമായ ഘടകങ്ങളേ പുറത്തേക്ക്‌ കളയാന്‍ പാകത്തിലാക്കുന്ന ഒരു ഫാക്‌ടറിയാണ്‌ കരള്‍. അമിത മദ്യപാനം കരളിലെ കോശങ്ങള്‍ ചുരുങ്ങി നശിച്ചു പോകുന്നതിന്‌ കാരണമാകുന്നു. ശരീരത്തിനാവശ്യമായ പല ഘടകങ്ങളും നിര്‍മ്മിക്കപ്പെടുന്നത്‌ കരളിലാണ്‌. വിഷവസ്‌തുക്കള്‍ ശരീരത്തുനിന്ന്‌ നീക്കം ചെയ്യുന്നതിനും രക്‌തശുദ്ധീകരണത്തിനും വലിയ പങ്കുണ്ട്‌.ശരീരത്തിനകത്തെ ഏറ്റവും വലിയ അവയവമാണ്‌ കരള്‍. ഉദരത്തിന്റെ വലതു ഭാഗത്ത്‌ ഡയഫ്രത്തിന്‌ താഴെയാണ്‌ ഇതിന്റെ സ്‌ഥാനം. ഏതാണ്ട്‌ ഒന്നര കിലോഭാരം ഉണ്ട്‌. ഒരേ സമയം വ്യത്യസ്‌തമായ പ്രവര്‍ത്തനങ്ങളില്‍ കരള്‍ ഏര്‍പ്പെടുന്നു. ശരീരത്തിന്റെ എഞ്ചിന്‍ എന്നും കരളിനെ വിശേഷിപ്പിക്കാം. ദഹന രസങ്ങള്‍ ഉണ്ടാവുന്നത്‌ കരളിലാണ്‌. ദഹനപ്രക്രിയയ്‌ക്കു ശേഷം ആഹാരഘടകങ്ങള്‍ കരളില്‍ എത്തും. ഇവിടെ നിന്നാണ്‌ ശരീരത്തിന്‌ ആവശ്യമായ ഉര്‍ജ്‌ജം ലഭിക്കുന്നത്‌. കൊഴുപ്പ്‌, വിറ്റാമിനുകള്‍, ഗ്ലൂക്കോസ്‌ എന്നിവയൊക്കെ കരളിലാണ്‌ സംഭരിക്കുന്നത്‌. ഗ്ലൂക്കോസിനെ ഗ്ലൈക്കോജന്‍ ആക്കുന്നതും ആവശ്യം വരുമ്പോള്‍ ഇതിനെ വിഘടിപ്പിച്ച്‌ ഗ്ലൂക്കോസാക്കുന്നതും കരളാണ്‌. പ്ലാസ്‌മ പ്രോട്ടീനുകളുടെ ഉല്‍പാദനവും കൊളസ്‌ട്രാള്‍ ഉത്‌പാദനവൂം നിര്‍വഹിക്കുന്നത്‌ കരള്‍ തന്നെ. ദഹനത്തിന്‌ ആവശ്യമായ പിത്തരസം ഉത്‌പാദിപ്പിക്കുന്നതും കരളാണ്‌. ഇങ്ങനെ ഒരേ സമയം ഒട്ടനവധി പ്രവര്‍ത്തനങ്ങളില്‍ കരള്‍ ഏര്‍പ്പെട്ടിരിക്കുന്നു. ആല്‍ക്കഹോളിക്ക്‌ ഹെപ്പറ്റൈറ്റിസ്‌ ബാധിച്ച വ്യക്‌തികള്‍ക്ക്‌ ഈ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുകയാണ്‌. രോഗം മൂര്‍ഛിച്ച അവസ്‌ഥയിലാണ്‌ കണ്ടെത്തുന്നതെങ്കില്‍ ഒരിക്കലും ജീവന്‍ രക്ഷിക്കാനാവില്ല എന്നതാണ്‌ സത്യം. ചികിത്സയിലൂടെ ജീവന്‍ കുറച്ചു ദിവസം കൂടി നീട്ടാമെന്നു മാത്രം.രോഗനിര്‍ണ്ണയം നേരത്തെ നടത്താന്‍ സാധിക്കാത്തതാണ്‌ ആല്‍ക്കഹോളിക്ക്‌ ഹെപ്പറ്റൈറ്റിസ്‌ ബാധിച്ച വ്യക്‌തിയേ മരണത്തിലേക്ക്‌ നയിക്കുന്നതിന്റെ കാരണം. മറ്റെന്തെങ്കിലും ആവശ്യത്തിനായുള്ള പരിശോധനകളില്‍ ആവും മിക്കവാറും ഈ രോഗം കണ്ടെത്തുന്നത്‌.

ലക്ഷണങ്ങള്‍

വീട്ടുമാറാത്ത പനി, വിശപ്പില്ലായ്‌മ, മനംപുരട്ടല്‍, തലവേദന, വയറിന്റെ വലതുവശത്തു വേദന, മൂത്രത്തിനും ത്വക്കിനും കണ്ണിനും മഞ്ഞനിറം ഇവയൊക്കെ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. ഇങ്ങനെയുള്ള ലക്ഷണങ്ങളുമായി എത്തുന്നവരില്‍ കരളിന്‌ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നാണ്‌ ആദ്യം പരിശോധിക്കുക.

ബിലിറൂബിന്‍


ബിലിറൂബിന്‍ എന്ന വര്‍ണ്ണവസ്‌തു രക്‌തത്തില്‍ കൂടുന്നതിന്റെ ഫലമായാണ്‌ മഞ്ഞനിറം കാണപ്പെടുന്നത്‌. ചുവന്ന രക്‌ത കോശങ്ങളില്‍ നിന്നാണ്‌ ബിലിറൂബിന്‍ ഉണ്ടാവുന്നത്‌. ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം വര്‍ദ്ധിച്ചുവരുന്നതിന്റെ ഫലമായി ചുവന്ന രക്‌തകോശങ്ങള്‍ ആയുസ്‌് എത്തുംമുമ്പ്‌ നശിച്ചു പോകുന്നു. 'ഹീമോലിറ്റിക്‌ ജോണ്ടിസ്‌' എന്നാണിത്‌ അറിയപ്പെടുന്നത്‌.

കരളില്‍ ഉണ്ടാകുന്ന പിത്തരസം ചെറുകുടലില്‍ എത്തുന്ന വഴിയില്‍ തടസങ്ങള്‍ ഉണ്ടാകുന്നു. ഇത്‌ പിത്തരസം കെട്ടിനില്‍ക്കുന്നതിന്‌ കാരണമാകുന്നു. പിത്തരസം കരളില്‍ നിന്ന്‌ തിരികെ രക്‌തത്തിലേക്ക്‌ കയറുകയും ചെയ്യുന്നു. പിത്ത സഞ്ചിയില്‍ രൂപപ്പെടുന്ന കല്ലുകള്‍ കരളിന്റെ ശരിയായ പ്രവര്‍ത്തനത്തിന്‌ തടസം സൃഷ്‌ടിക്കുന്നു.ആല്‍ക്കഹോളിന്റെ അളവ്‌ കരളില്‍ എത്തുന്നതിലൂടെ ഒരോ കോശങ്ങളെയും വൈറസ്‌ കേടുവരുത്തും. അവിടെ നീര്‍ക്കെട്ട്‌ ഉണ്ടാവും. അതോടെ കരളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നു. ഇത്‌ മഞ്ഞപ്പിത്തത്തിന്‌ വഴിതെളിക്കുന്നു.

എ. എല്‍. ടി

അലാമില്‍ അമിനോ ട്രാന്‍സ്‌ഫറേസ്‌ (എ എല്‍ ടി) ന്റെ അളവ്‌ രക്‌തത്തില്‍ കൂടിയാല്‍ കരള്‍ കോശങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കുന്നു.

എ. എസ്‌. ടി

ആസ്‌പര്‍ട്ടേറ്റ്‌ അമിനോ ട്രാന്‍സ്‌ഫറേസ്‌ (എ.എസ്‌.ടി) ന്റെ അളവ്‌ രക്‌തത്തില്‍ കൂടുന്നത്‌ കരളിന്‌ രോഗം ഉണ്ട്‌ എന്നതിന്റെ സൂചനയാണ്‌.

അല്‍ബുമിന്‍

രക്‌തത്തിലെ പ്രധാന പ്രോട്ടീനാണ്‌ അല്‍ബുമിന്‍. കരളിന്‌ തകരാറുണ്ടെങ്കില്‍ ഇതിന്റെ അളവ്‌ താഴുന്നു.

അള്‍ട്രാസൗണ്ട്‌ സ്‌കാന്‍

കരളിന്റെ തകരാറുകള്‍ കണ്ടെത്തുന്നതിനും രോഗസ്‌ഥിരീകരണത്തിനും നടത്തുന്നതാണ്‌ അള്‍ട്രാസൗണ്ട്‌ സ്‌കാന്‍.

Thanks


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment