ഒരു യഥാര്‍ത്ഥ ഭക്തന് പ്രഹ്ലാദന്റെ ധൈര്യം ,ധൃവകുമാരന്റെ ദൃഡവിശ്വാസം ,സുദാമാവിന്റെ ധീരത ,ശബരിയുടെ ഗഹനത,വൃജഗോപികളുടെ സ്ഥിരോത്സാഹം ,രാധാദേവിയുടെ തീഷ്ണത,കുന്തി മാതാവിന്റെ വിശ്വാസം എന്നിവയുണ്ടായിരിക്കണം.... ആരാധനാക്രമമനുസരിച്ചു ഭക്തിയോഗികള്‍ അഞ്ചുവിധമുണ്ട്....ശാന്തഭക്തന്‍ ,ദാസ്യഭക്തന്‍ ,സഖ്യഭക്തന്‍ ,വാത്സല്യഭക്തന്‍ ,മാധുര്യ ഭക്തന്‍ .... * നിക്ഷ്പക്ഷഭാവേന ഭക്തിപരമായ സേവനത്തിലേര്‍പ്പെടുന്നവനെ ശാന്തഭക്തന്‍ എന്ന് പറയപ്പെടുന്നു.... * ഭഗവാനെ ദാസനെപ്പോലെ സേവിക്കുന്നവന്‍ ദാസ്യഭക്തന്‍ ..... * ഭഗവാനെ സുഹൃത്തിനെപ്പോലെ സേവിക്കുന്നവനെ സഖ്യഭക്തന്‍ എന്ന് പറയുന്നു.. * ഭഗവാനെ മാതപിതാക്കലെപോലെ സേവിക്കുന്നവന്‍ വാത്സല്യ ഭക്തന്‍ .... * ഭഗവാനെ പ്രേമഭാജനത്തെപ്പോലെ സേവിക്കുന്നവന്‍ മാധുര്യ ഭക്തന്‍ .... ഒരു ഭക്തന് ഭക്തിസാദനയ്ക്ക് ഏഴു യോഗ്യതകള്‍ക്കൂടിയെ തീരു എന്നാണ് അദ്വൈതാചാര്യനായ ശ്രീരാമാനുജാചാര്യരുടെ അഭിപ്രായം..വിവേകം,വിമുഖത,അഭ്യാസം,ക്രിയ,കല്യാണ്‍ ,അനവസാദം,അനുദ്ധര്‍ഷ എന്നിവയാണവ... *ഭക്ഷണകാര്യത്തില്‍ ഉണ്ടാകേണ്ട വിവേചനബോധത്തെ "വിവേകം" എന്ന് പറയുന്നു... *കാമനകള്‍ക്ക് വംശവദനാവാത്ത സ്ഥിതിയെ "വിമുഖത" എന്ന് പറയുന്നു... *സാധനാക്രമങ്ങളെയാണ് "അഭ്യാസം" എന്ന് പറയുന്നത് ... *അന്യന്മാര്‍ക്കു ഉപകാരം ചെയ്യുന്ന സ്വഭാവത്തെയാണ് "ക്രിയ" എന്ന് പറയുന്നത് .... *മനസ്സിലും ,വാക്കിലും പ്രവര്‍ത്തിയിലുമുള്ള പരിശുദ്ധഭാവം,അഹിംസ,ദാനം മുതലായ സദ്‌ഗുണങ്ങളെയാണ് "കല്യാണ്‍" എന്ന് പറയുന്നത് ... *ഇപ്പോഴും സന്തുഷ്ടഭാവം ഉള്ളതിനെയാണ് "അനവസാദം"എന്ന് പറയുന്നത് ... *മതിമറന്ന ആഹ്ലാദത്തെ "അനുദ്ധര്‍ഷ"എന്ന് പറയുന്നു .... ഓരോ മഹാത്മാവും ഭക്തിയുടെ നിര്‍വചനം വ്യത്യസ്തമായ ലക്ഷണങ്ങളോടുകൂടിയാണ് വിവരിച്ചിരിക്കുന്നത് .. 'ഭഗവത് പൂജാദികളിലുള്ള അനുരാഗം' എന്നാണ് പരാശരപുത്രനായ വേദവ്യാസമഹര്‍ഷി ഭക്തിയെ നിര്‍വചിച്ചിരിക്കുന്നത് ... "ഭഗവത്കഥാശ്രവണത്തിലുള്ള അത്യാസക്തി " എന്നാണ് ഗര്‍ഗമുനി ഭക്തിയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നത്... "യാതൊരു തടസ്സവും ഇല്ലാത്ത അനസ്യൂതമായ ആത്മരതി" എന്നാണ് ശാണ്‍ഡില്യ മഹര്‍ഷി ഭക്തിയെപ്പറ്റി നിര്‍വചിച്ചിരിക്കുന്നു... "അഖില കര്‍മ്മങ്ങളും ഭഗവാനില്‍ പ്രേമപൂര്‍വ്വമുള്ള അര്‍പ്പണവും ഭഗവത് വിരഹത്തില്‍ പരമവ്യാകുലത,അസഹനീയമായ വേദന എന്നാണ് ദേവര്‍ഷിയായ നാരദമഹര്‍ഷി ഭക്തിയെപ്പറ്റി നിര്‍വചിച്ചിരിക്കുന്നത്.... ഭക്തിയുടെ നിര്‍വ്വചനങ്ങള്‍ വിവിധമായിത്തന്നെ ഇരുന്നാലും ഭഗവത് പ്രേമഭക്തിക്ക് ഉത്തമോദാഹരണം വൃജഗോപിമാരുടെ ഭക്തിതന്നെയാണ് എന്നാണ് നാരദമഹര്‍ഷിയുടെ അഭിപ്രായം .....
|
No comments:
Post a Comment