Friday 17 February 2012

[www.keralites.net] ചോദ്യം: മരണാനന്തരം ഒരു ജീവിതം ഉണ്ടോ?

 

ചോദ്യം: മരണാനന്തരം ഒരു ജീവിതം ഉണ്ടോ?

ഉത്തരം:
മരണാനന്തരം ഒരു ജീവിതം ഉണ്ടോ? സത്യവേദപുസ്തകം ഇങ്ങനെ പറയുന്നു: "സ്ത്രീ പ്രസവിച്ച മനുഷന്‍ അല്‍പായുസുള്ളവനും കഷ്ട സമ്പൂര്‍ണ്ണനും ആകുന്നു. അവന്‍ പൂപോലെ വിടര്‍ന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്‍കാതെ നിഴല്‍ പോലെ ഓടിപ്പോകുന്നു" (ഇയ്യോ.14:1,2). "മനുഷന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ?" (ഇയ്യോ.14:14).

"ഇയ്യോബിനെപ്പോലെ നമുക്കെല്ലാവര്‍ക്കും ഈ ചോദ്യം ഒരു വെല്ലുവിളിയായി ശേഷിക്കയാണ്‌. നാം മരിക്കുംബോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിക്കുന്നത്‌?

നാം മരിക്കുംബോള്‍ വസ്തവത്തില്‍ എന്താണ്‌ സംഭവിക്കുന്നത്‌? നാം മാഞ്ഞു പോകുമോ അതോ വീണ്ടും വീണ്ടും ജനിച്ചു മരിക്കുമോ? മരിച്ചവര്‍ എല്ലാം ഒരേ സ്ഥലത്തേക്കാണോ പോകുന്നത്‌, അതോ വേറേ വേറേ സ്ഥലങ്ങളിലേക്കോ? യഥാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗ്ഗവും നരകവും ഉണ്ടോ അതോ അത്‌ മനസ്സിന്റെ വെറും ഒരു അവസ്ഥയാണോ?

സത്യവേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നത്‌ മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നു മാത്രമല്ല, "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്‌ കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷന്റേയും ഹൃദയത്തില്‍ തോനനീടട്ടുമില്ല" (1കൊരി.2:9) എന്നത്രേ.

കര്‍ത്താവായ യേശുക്രിസ്തു മനുഷനായി ഈ ലോകത്തില്‍ വന്നത്‌ നിത്യജീവന്‍ മനുഷര്‍ക്ക്‌ ദാനമായി തരുവാനായാണ്‌. "എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല്‍ ആയി. അവന്റെ അടിപ്പിണരുകളാല്‍ നമുക്ക്‌ സൌഖ്യം വന്നുമിരിക്കുന്നു" (യേശ.53:5). നാം ഓരോരുത്തരും അര്‍ഹിക്കുന്ന ശിക്ഷ അവന്‍ തന്റെ മേല്‍ വഹിച്ച്‌ തന്റെ ജീവിതം ഒരു ബലിയാക്കി മാറ്റി. താന്‍ മരിച്ചെങ്കിലും മൂന്നാം ദിവസം ഉയിര്‍തതെ്ഴുന്നേറ്റ്‌ മരണത്തിന്‍മേല്‍ ജയഘോഷം കൊണ്ടാടി. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നാല്‍പതു ദിവസങ്ങള്‍ അനേകര്‍ക്ക്‌ തന്നെത്താന്‍ വെളിപ്പെടുത്തി കാണിച്ച ശേഷം തന്റെ നിത്യ ഭവനത്തിലേക്ക്‌ അഥവാ സ്വര്‍ഗ്ഗത്തിലേക്ക്‌ യാത്രയായി. റോമ,4:24 ഇങ്ങനെ പറയുന്നു: "നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മരണത്തിന്‌ ഏല്‍പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിച്ചും ഇരിക്കുന്നു".

യേശുകര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ നിഷേധിക്കാനാവാത്ത ഒരു ചരിത്ര സത്യമാണ്‌. അപ്പൊസ്തലനായ പൌലൊസ്‌ ദൃക്സാക്ഷികളെ നിരത്തി ആര്‍ക്കെങ്ങിലും വെല്ലുവിളിക്കാനാവാത്ത രീതിയില്‍ ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ തെളിയിച്ചു. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്‌. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിനാല്‍ നാമും ഉയിര്‍ത്തെഴുന്നേല്‍കും എന്ന്‌ നമുക്ക്‌ വിശ്വസിക്കാനാകും.

പുനരുത്ഥാനത്തില്‍ വിശ്വാസമില്ലാതിരുന്ന ചില ആദിമ വിശ്വാസികളെ പൌലൊസ്‌ ഇങ്ങനെയാണ്‌ ഉല്‍ബോധിപ്പിച്ചത്‌: "ക്രിസ്തു മരിച്ചിട്ട്‌ ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചു വരുന്ന അവസ്ഥക്ക്‌ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്ന്‌ നിങ്ങളില്‍ ചിലര്‍ പറയുന്നത്‌ എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല" (1കൊരി.15:12-13).

ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ മരിച്ചവരില്‍ നിന്ന്‌ ആദ്യ ഫലമാണ്‌. നമ്മുടെ ശാരീരികമരണം ആദാമില്‍ കൂടെ വന്നതു പോലെ ക്രിസ്തുവുമായുള്ള ബന്ധത്താല്‍ നമുക്ക്‌ നിത്യജീവനിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്‌ ഉറപ്പാണ്‌. ക്രിസ്തുവിന്റെ ശരീരം ദൈവം ഉയിര്‍പ്പിച്ചതു പോലെ, യേശുക്രിസ്തു മൂലം ദൈവ ഭവനത്തിന്റെ അംഗമായിത്തീര്‍ന്നവരുടെ ശരീരങ്ങളേയും ക്രിസ്തുവിന്റെ വരവിങ്കല്‍ ദൈവം ഉയിര്‍പ്പിക്കും (1കൊരി.6:14).

നാമെല്ലാവരും ഉയിര്‍ത്തെഴുന്നേല്‍കും എന്നത്‌ സത്യമാണെങ്കിലും, എല്ലാവരും ഒരുപോലെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കയില്ല. നിത്യത എവിടെ ചെലവിടും എന്നതിനെപ്പറ്റി ഈ ലോകത്തില്‍ ജീവിക്കുംബോള്‍ത്തന്നേ അവരവര്‍ തീരുമാനിക്കേണ്ടതാണ്‌. ഒരിക്കല്‍ മരണവും പിന്നീട്‌ ന്യായവിധിയും മനുഷന്‌ നിയമിച്ചിരിക്കുന്നു എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (എബ്ര.9:27). നീതീകരണം പ്രാപിച്ചവര്‍ മാത്രം സ്വര്‍ഗ്ഗത്തിലും, അവിശ്വാസികള്‍ എല്ലാം നിത്യ ശിക്ഷയായ നരകത്തിലും അയക്കപ്പടും (മത്താ.25:46) എന്ന് വായിക്കുന്നു.

നരകവും സ്വര്‍ഗ്ഗത്തേപ്പോലെ തന്നേ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥലമാണ്‌; ഒരു അവസ്ഥ അല്ല. ആ സ്ഥലത്ത്‌ നീതികെട്ടവര്‍ എന്നെന്നേക്കുമായി ദൈവക്രോധം അനുഭവിക്കേണ്ടിവരും. അവിടെ അവര്‍ ലജ്ജ,അനുതാപം,അവജ്ഞ എന്നിവയില്‍ നിന്നുണ്ടാകുന്ന വികാരപരവും, മാനസീകവും,ശരീരികവുമായ വേദന ബോധപൂര്‍വം സഹിക്കേണ്ടി വരും.

നരകത്തെ അടിയില്ലാത്ത കുഴി എന്നും, ഗന്ധകം എരിയുന്ന തീപൊയ്ക എന്നും, അവിടുത്തെ നിവാസികള്‍ നിത്യകാലം വേദന അനുഭവിക്കുമെന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്‌ (ലൂക്കോ.8:31; വെളി.9:1; 20:10). ആഴമായ ദുഃഖവും കോപവും കൊണ്ടുണ്ടാകുന്ന കരച്ചിലും പല്ലുകടിയും അവിടെ ഉണ്ടായിരിക്കും എന്നും വായിക്കുന്നു (മത്താ.13:42). അവിടത്തെ പുഴു ചാകുന്നില്ല, തീ കെട്ടുപോകുന്നുമില്ല എന്നും വായിക്കുന്നു (മര്‍ക്കോ. 9:48). ദുഷ്ടന്റെ മരണത്തില്‍ ദൈവത്തിന്‌ പ്രസാദമില്ലെന്നും ദുഷ്ടന്‍ തന്റെ വഴികളെ വിട്ട്‌ ജീവനെ തെരഞ്ഞെടുക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു (യെഹ.33:11). ബലം പ്രയോഗിച്ച്‌ അവന്‍ നമ്മെ കീഴ്പെടുത്തുകയില്ല; ദൈവത്തെ വേണ്ടാ എന്ന് നാം തീരുമാനിച്ചാല്‍ നമ്മുടെ ഇച്ഛാനുസരണം അവനെ കൂടാതെ നിത്യത ചെലവഴിക്കുവാന്‍ അവന്‍ നമ്മെ അനുവദിക്കും.

നമ്മുടെ ഈ ലോക ജീവിതം വരുവാനുള്ള ലോകത്തിനു വേണ്ടിയുള്ള ഒരുക്കമാണ്‌. വിശ്വാസികള്‍ക്ക്‌ ദൈവസാന്നിധ്യത്തിലെ നിത്യജീവനാണ്‌ ലഭിക്കുക. എങ്ങനെയാണ്‌ ഈ നിത്യജീവന്റെ അവകാശി ആകേണ്ടതിന്‌ നാം നീതീകരണം പ്രാപിക്കുന്നത്‌? അതിന്‌ ഒരേ ഒരു വഴി ദൈവപുത്രനായ യേശുക്രിസ്തുവിങ്കലുള്ള വിശ്വാസം മാത്രമാണ്‌. "യേശു അവളോട്‌, ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്ന ആരും ഒരുനാളും മരിക്കയില്ല...എന്നു പറഞ്ഞു" (യോഹ.11:25,26).

സൌജന്യമായ നിത്യജീവന്‍ ഇന്ന് സകല മനുഷര്‍ക്കും ലഭ്യമാണ്‌. എന്നാല്‍ അതു പ്രാപിക്കുവാന്‍ നാം ലോകത്തെ തിരസ്കരിച്ച്‌ ദൈവതതി്ങ്കലേക്ക്‌ തിരിയേണ്ടത്‌ ആവശ്യമാണ്‌. പുത്രനില്‍ വിശ്വസിക്കുന്നവന്‌ നിത്യജീവന്‍ ഉണ്ട്‌; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല: ദൈവ ക്രോധം അവന്റെ മേല്‍ ഇരിക്കുന്നതേയുള്ളൂ (യോഹ. 3:36). മരണശേഷം മാനസാന്തരപ്പെടുവാന്‍ ഒരവസരമില്ല. ദൈവത്തെ നേരില്‍ കണ്ട ശേഷം വിശ്വസിക്കാതിരിപ്പാന്‍ തരമില്ലല്ലോ. ഇന്ന് നാം അവനെ വിശ്വസിച്ച്‌ ആശ്രയിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അവന്റെ പുത്രനായ ക്രിസ്തുവിന്റെ മരണ പുനരുദ്ധാരണങ്ങള്‍ നമ്മുടെ പാപത്തിന്റെ പരിഹാരമായി സ്വീകരിച്ച്‌ അവനില്‍ ആശ്രയിക്കുമെങ്കില്‍ ഇന്ന് ഒരു സൌഭാഗ്യ ജീവിതവും മരണാനന്തരം നിത്യജീവനും നമുക്കു ലഭിക്കും.

നിങ്ങള്‍ക്ക്‌ യേശുകര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ച്‌ മരണാനന്തരം അവനോടു കൂടെ നിത്യത ചെലവഴിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ പ്രര്‍ത്ഥന ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് പ്രാര്‍ത്ഥിക്കുക. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ തെറ്റുചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും മനസ്സിലാക്കുന്നു. യേശു കര്‍ത്താവിന്റെ മരണ പുനരുദ്ധാനങങ ളാല്‍ എനിക്ക്‌ പാപക്ഷമ ലഭ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നോട്‌ ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായി നന്ദി. നിത്യ ജീവനായി സ്തോത്രം. പുത്രന്റെ നാമത്തില്‍ പിതാവേ, ആമേന്‍.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment