Friday 17 February 2012

Re: [www.keralites.net] ആത്മവിശ്വാസം തന്ന ചോയിസ്‌

 

രഞ്ജിനി ഹരിദാസ് വെറും ഒരു ടെലിവിഷന്‍ അവതാരിക എന്നതിലപ്പുറം വേറെ എവിടെയെങ്കിലും എത്തി എന്ന് ആര്‍കും ഒരു അഭിപ്രായമില്ല. അങ്ങനെ സ്വയം അങ്ങ് ചിന്തിച്ചാല്‍ മതി. കേരള മനസ്സ് ഇപ്പോഴും നിനക്ക് എതിരാണ്. മലയാളം അറിയാമെന്കിലം സ്റ്യലെ ആകിയിട്ടു നമ്മുടെ ഭാഷയെ അറിയാതംമാതിരി നടിക്കുന്നവരെ മലയാളികള്‍ അന്ഗീകരിക്കാന്‍ ബുദ്ധിമുട്ടാണ് . പ്രതേകിച്ചു 'കേരളിറെസ് ഗ്രൂപ്സ്'.

Zahir

From: Prasoon K.P <prasoonkp1@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Wednesday, February 15, 2012 7:52 AM
Subject: [www.keralites.net] ആത്മവിശ്വാസം തന്ന ചോയിസ്‌

ആത്മവിശ്വാസം തന്ന ചോയിസ്‌

ഓര്‍മ്മകളിലേക്ക്‌ ഞാനൊന്ന്‌ ഒളിഞ്ഞുനോക്കി. സത്യം പറയാലോ. അവ്യക്‌തമായ ചില നിറങ്ങളും മണങ്ങളും എവിടെ നിന്നൊക്കെയോ മനസില്‍ വന്ന്‌ മുട്ടുന്നു. പൊതുവെ കുട്ടിക്കാലം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇഷ്‌ടപ്പെടാത്ത ഒരാളാണ്‌ ഞാന്‍.സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ എന്റെ ബാല്യം എനിക്ക്‌ നല്‍കിയിട്ടില്ല. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ വന്നാലും തടകെട്ടി നിര്‍ത്തുന്നതാണ്‌ എന്റെ ശീലം. പൊതുവെ വളരെ സെന്‍സിറ്റീവായ പെണ്‍കുട്ടിയാണ്‌ ഞാന്‍. എല്ലാ വികാരങ്ങളും അതിന്റെ തീവ്രതയില്‍ എന്നെ വന്നു തൊടും. അച്‌ഛന്‍ മരിച്ച കാര്യം ഓര്‍ത്താല്‍ ഞാന്‍ ഇപ്പോഴും കരയും. അതേ വികാരവിക്ഷുബ്‌ധതയോടെ കുഞ്ഞുന്നാളില്‍ മരിച്ചു പോയ എന്റെ നായ്‌ക്കുട്ടിയെ ഓര്‍ത്തും കരയും. കരയാന്‍ ഇഷ്‌ടപ്പെടുന്നയാളല്ല ഞാന്‍. വളരെ ബോള്‍ഡായ ഒരു പെണ്‍കുട്ടി എന്നാണ്‌ എന്നെക്കുറിച്ചുള്ള പൊതുസങ്കല്‍പ്പം. എന്നിരുന്നാലും നമ്മളൊക്കെ മനുഷ്യരല്ലേ? ഓര്‍മ്മകളും കണ്ണുനീരും എല്ലാം മാറ്റിനിര്‍ത്തി ഒരു ജീവിതമുണ്ടോ?

ഓര്‍മ്മകള്‍ അതിന്റെ ക്രമത്തില്‍ അടുക്കി വയ്‌ക്കാനൊന്നും എനിക്കറിയില്ല. എന്റെ മലയാളം പോലെയാണ്‌ എന്റെ ജീവിതവും. ഇന്നലെകളെക്കുറിച്ച്‌ പറയുമ്പോള്‍ പെട്ടെന്ന്‌ ഇന്ന്‌ കയറി വരും. ഇന്നിന്റെ സന്തോഷങ്ങളില്‍ മനസ്‌ തുള്ളിക്കളിക്കുമ്പോള്‍ ഇന്നലെകള്‍ ഓര്‍ത്ത്‌ വിതുമ്പും. ഞാന്‍ എന്തും നേരിടാന്‍ കെല്‍പ്പുള്ള പുതിയ കാലത്തിന്റെ പ്രതിനിധിയാണെന്ന്‌ വാഴ്‌ത്തുന്നവരുണ്ട്‌. മാതൃഭാഷപോലും നേരെചൊവ്വേ പറയാനറിയാത്ത താന്തോന്നിയെന്ന്‌ പരിഹസിക്കുന്നവരുമുണ്ട്‌. സത്യത്തില്‍ ഇത്‌ രണ്ടുമല്ല ഞാന്‍. യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണെന്ന്‌ എനിക്കുപോലും അറിയില്ല. അതാത്‌ സമയത്തെ തോന്നലുകളില്‍ നിന്നാണ്‌ എന്റെ പ്രവൃത്തിയും പ്രതികരണങ്ങളും. ഇവിടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നതും ഓര്‍മ്മകളുടെ ഒരു കൊളാഷാണ്‌. എല്ലാ കുറവുകള്‍ക്കും പരിമിതികള്‍ക്കുമിടയിലും രഞ്‌ജിനി ഹരിദാസ്‌ എന്ന എന്നെ സ്‌നേഹിക്കുന്ന മലയാളികള്‍ക്ക്‌ ഈ കുറിപ്പുകള്‍ സ്‌നേഹപൂര്‍വം സമര്‍പ്പിക്കുന്നു. കോന്നിയിലാണ്‌ അച്‌ഛന്റെ തറവാട്‌. അവിടെ ഒരു ആട്‌ ഉണ്ടായിരുന്നു. അച്‌ഛന്റെ കുടുംബത്തെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത്‌ ഈ ആടാണ്‌. പിന്നെ പശുക്കള്‍. അച്‌ഛന്റെ ഒരു കസിന്റെ വീട്‌ നിറയെ പശുക്കളെ വളര്‍ത്തിയിരുന്നു. വളര്‍ത്തുമൃഗങ്ങളോടും ജന്തുക്കളോടും വല്ലാത്ത അടുപ്പം സൂക്ഷിക്കുന്ന ആളാണ്‌ ഞാന്‍. മനുഷ്യനേക്കാള്‍ സ്‌നേഹിക്കാനും വിശ്വസിക്കാനും കൊള്ളാവുന്നത്‌ അവരാണെന്ന്‌ ഞാന്‍ കരുതുന്നു. ഏതു കാര്യവും വല്ലാത്ത കൗതുകത്തോടും ആകാംക്ഷയോടും നോക്കിക്കണ്ടിരുന്ന കുട്ടിയാണ്‌ ഞാന്‍. നാട്ടില്‍ ഒരു റൈസ്‌മില്ലുണ്ടായിരുന്നു. ഞാന്‍ ഏതു സമയവും അവിടെ പോയിരിക്കും. യാത്രകളും ഇഷ്‌ടമായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചിരുന്നത്‌ രവിപുരത്ത്‌ ഒരു കൊച്ചുവീട്ടിലായിരുന്നു. ഇടയ്‌ക്കിടെ ഞങ്ങള്‍ അവിടെ പോകും. ആ യാത്രകള്‍ വല്ലാത്ത ഉത്സാഹം പകര്‍ന്നിരുന്നു. ബോഗണ്‍വില്ലകളുടെ ഭംഗിയും, ധാരാളം മാങ്ങകള്‍ കുലകുലയായി തൂങ്ങിക്കിടക്കുന്ന ഒരു മാവും, ഒക്കെ ഇന്നും കണ്‍മുന്നില്‍ എന്നതുപോലെ മനസിലുണ്ട്‌. കുറേക്കാലം ഞങ്ങള്‍ വാടകയ്‌ക്ക് താമസിച്ചിരുന്നു. വൈറ്റിലയിലും രവിപുരത്തും ഒക്കെയുള്ള വാടകവീടുകള്‍. ഓരോ തവണയും സാധനങ്ങളും കെട്ടിപ്പെറുക്കിയുള്ള ആ കൂടുമാറ്റങ്ങള്‍ ഓര്‍മ്മയിലുണ്ട്‌.

പെണ്‍കുട്ടികള്‍ പൊതുവെ അച്‌ഛനോട്‌ തീവ്രവൈകാരിക ബന്ധം സൂക്ഷിക്കുന്നവരാണെന്നും പരസ്‌പരം സുഹൃത്തുക്കളെപ്പോലെയാണെന്നും കേട്ടിട്ടുണ്ട്‌. എന്നാല്‍ എനിക്ക്‌ അച്‌ഛനെ പേടിയായിരുന്നു. കൂട്ടുകാര്‍ കളിക്കാന്‍ വരുമ്പോള്‍ അച്‌ഛന്‍ വഴക്കു പറയും. അപ്പൂപ്പന്‍ എന്നെ എടുത്തു കൊണ്ടുപോയി ആശ്വസിപ്പിക്കും. കാറിനിടയില്‍ വച്ച്‌ വിരല്‍ ജാമായതും മാങ്ങ എറിഞ്ഞു വീഴ്‌ത്തി എന്റെ മേലെ വീണതും - എല്ലാം ഓര്‍ക്കുന്നു എങ്കിലും ഒന്നിന്റെയും സൂക്ഷ്‌മവിശദാംശങ്ങള്‍ മനസില്‍ ഇല്ല. ഒരു ഫ്‌ളാഷ്‌ പോലെ മിന്നിമറഞ്ഞുപോവുന്ന ഓര്‍മ്മപൊട്ടുകള്‍. വൈറ്റില ബൈപ്പാസിനടുത്ത്‌ ഒരു വാടകവീട്ടില്‍ താമസിച്ചിരുന്ന കാലം. അവധിക്ക്‌ ചില കസിന്‍സ്‌ എന്നെ കാണാന്‍ വന്നിരുന്നു. തിരിച്ചു പോകാന്‍നേരം ഞാനും അച്‌ഛനും കൂടി അവരെ ബസ്‌ സ്‌റ്റോപ്പില്‍ ഡ്രോപ്പ്‌ ചെയ്യാന്‍ പോയി. തൊട്ടടുത്തുള്ള ഹോസ്‌പിറ്റലില്‍ ഒരു കുളമുണ്ട്‌. ഞാന്‍ അതിനരികില്‍ ചുറ്റിപ്പറ്റി നിന്നു. ആശുപത്രിക്കാര്‍ എല്ലാ വേസ്‌റ്റും അതിലാണ്‌ ഇടുന്നത്‌. സാമാന്യം നല്ല ആഴമുള്ള കുളം. ഞാന്‍ ഒരു പട്ടിക്കുട്ടിയുടെ പിന്നാലെ പോയി ആ കുളത്തില്‍ വീണു. ചിറകില്ലാത്ത ഒരു പക്ഷിയെപ്പോലെ ആഴങ്ങളിലേക്ക്‌ താഴ്‌ന്നു പറക്കുകയാണ്‌ ഞാന്‍. ചെറുതായി ശ്വാസം മുട്ടുന്നുണ്ട്‌. ഒന്ന്‌ നിലവിളിക്കാന്‍ പോലും കഴിയാത്ത അവസ്‌ഥ. ഭാഗ്യത്തിന്‌ ഏതോ ഒരു വേരില്‍ പിടുത്തം കിട്ടി. ജീവിതത്തിനും മരണത്തിനുമിടയിലെ നേര്‍ത്ത പിടിവള്ളിയില്‍ കുരുങ്ങിക്കിടക്കുകയാണ്‌ ജീവന്‍. ആ സമയത്ത്‌ കാണാതെപോയ ഞാന്‍ വെള്ളത്തിലാണെന്ന്‌ അച്‌ഛനു മനസിലായി. അച്‌ഛന്‍ കുളത്തിലേക്ക്‌ എടുത്തു ചാടി രക്ഷിച്ചു.

പഴം എനിക്ക്‌ ഇഷ്‌ടമല്ല. ആര്‌ എത്ര നിര്‍ബന്ധിച്ചാലും അത്‌ ഞാന്‍ കഴിക്കില്ല. എന്നിട്ടും ഒരിക്കല്‍ ഒറ്റപ്പാലത്തു വച്ച്‌ കഴിക്കേണ്ടി വന്നു. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നില്ലേ? ഒരു പഴമൊഴി പറഞ്ഞു എന്നേയുള്ളു. അത്യാവശ്യം കുസൃതി കൈയിലുണ്ടെങ്കിലും അന്ന്‌ ഞാന്‍ അത്ര പുലി ഒന്നുമായിരുന്നില്ല. ഒരു പാവം രഞ്‌ജിനി. ഞണ്ടും കൊഞ്ചും തിന്നാന്‍ വലിയ ഇഷ്‌ടമായിരുന്നു. ആദ്യമായി അതു കഴിച്ചത്‌ ഓര്‍ക്കുന്നു. അച്‌ഛനെ പേടിയുണ്ടെങ്കിലും അച്‌ഛന്റെ പുറത്തുകൂടി നടക്കുന്നതായിരുന്നു ഇഷ്‌ടവിനോദം. ജോലി ചെയ്‌ത് ക്ഷീണിച്ചു വന്ന്‌ അച്‌ഛന്‍ കിടക്കുമ്പോള്‍ ഞാന്‍ പുറത്തുകൂടി നടക്കും. പിന്നെ സാമാന്യം നല്ല കള്ളിയായിരുന്നു. അച്‌ഛന്‌ സിഗരറ്റ്‌ വലിക്കുന്ന ശീലമുണ്ട്‌. പുക വലിച്ചാല്‍ എങ്ങനെയിരിക്കും എന്ന ആകാംക്ഷ സ്വാഭാവികമായും എനിക്കുണ്ടായി. അച്‌ഛന്‍ കാണാതെ ഞാന്‍ കട്ടു വലിക്കും. ഒരിക്കലും അച്‌ഛന്‍ അത്‌ കണ്ടുപിടിച്ചില്ല. ഇതെല്ലാം ഏഴു വയസിന്‌ മുന്‍പ്‌ നടന്ന വീരശൂരപരാക്രമങ്ങളാണ്‌.

പിന്നെ ഞങ്ങളുടെ വീട്ടില്‍ എല്ലാവരും ഭയങ്കര ദൈവഭക്‌തരാണ്‌. ഞായറാഴ്‌ചകളിലും ചൊവ്വ, വെള്ളി -മിക്ക ദിവസങ്ങളിലും മുഴുവന്‍ സമയം അമ്പലത്തിലായിരിക്കും. എന്നെയും കൂടെ കൊണ്ടുപോകും. എന്നിട്ടും ഞാന്‍ ഭക്‌തയായില്ല. അമ്പലമുറ്റത്ത്‌ കളിക്കാന്‍ പറ്റും എന്നതായിരുന്നു ഉത്സാഹം.

അനുജന്‍ ശ്രീക്കുട്ടന്‍ ഞാന്‍ ജനിച്ച്‌ ഒന്‍പതു വര്‍ഷം കഴിഞ്ഞാണ്‌ ഭൂമിയുടെ വെളിച്ചം കാണുന്നത്‌. സാധാരണഗതിയില്‍ പ്രായത്തിന്‌ അകലം വരുമ്പോള്‍ കൂടുതല്‍ സ്‌നേഹം കാണേണ്ടതാണ്‌. സത്യത്തില്‍ എനിക്ക്‌ ശ്രീക്കുട്ടനോട്‌ ഉള്ളില്‍ സ്‌നേഹം ഉണ്ട്‌. പക്ഷേ അത്‌ ദേഷ്യത്തിന്റെ രൂപത്തിലാണ്‌ പുറത്തു വരുന്നത്‌. കാരണം ഞാന്‍ വല്ലാത്ത ദേഷ്യക്കാരിയാണ്‌. എനിക്ക്‌ ശരിയെന്ന്‌ തോന്നുന്നതേ ചെയ്യൂ. മറിച്ച്‌ ആരു പറഞ്ഞാലും കേള്‍ക്കില്ല. ദേഷ്യം വന്നാല്‍ ആരോടായാലും പ്രകടിപ്പിക്കും. അച്‌ഛനെന്നോ അമ്മയെന്നോ അനുജനെന്നോ ദൈവങ്ങളെന്നോ നോട്ടമില്ല. പക്ഷേ കുട്ടിക്കാലത്ത്‌, പ്രത്യേകിച്ചും 12-ാം സ്‌റ്റാന്‍ഡേര്‍ഡ്‌ വരെ ഞാന്‍ ഭയങ്കര പേടിയുള്ള കുട്ടിയായിരുന്നു. എന്തു കണ്ടാലും പേടി. ഒറ്റയ്‌ക്ക് കിടക്കാന്‍ പേടി. രാത്രി പുറത്ത്‌ ഇറങ്ങുകകൂടിയില്ല. ഒരു കാര്യത്തിനും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എനിക്ക്‌ തോന്നുന്നു സാഹചര്യങ്ങളാണ്‌ നമ്മളില്‍്‌ ആത്മവിശ്വാസം സൃഷ്‌ടിക്കുക.

ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ അച്‌ഛന്‍ മരിച്ചു. അമ്മയ്‌ക്ക് അന്ന്‌ ഇപ്പോഴത്തെ എന്റെ പ്രായമേയുള്ളൂ, 30 വയസ്‌. അച്‌ഛന്‍ മരിച്ചശേഷം അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും തണലിലാണ്‌ ഞാന്‍ വളര്‍ന്നത്‌. അവരെ ആശ്രയിക്കാതെ ഞങ്ങള്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. വേറൊരാളുടെ തണലില്‍ വളര്‍ന്നപ്പോള്‍ എന്റെ ആത്മവിശ്വാസം തീര്‍ത്തും കുറഞ്ഞു. അച്‌ഛന്‍ ജീവിച്ചിരുന്ന കാലത്തും ഞങ്ങള്‍ അത്ര സമ്പന്നരായിരുന്നില്ല. എന്നിട്ടും അന്ന്‌ കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം എനിക്ക്‌ ലഭിക്കണമെന്ന്‌ അച്‌ഛനു നിര്‍ബന്ധമുണ്ടായിരുന്നു. കൊച്ചിയിലെ ചോയ്‌സ് സ്‌കൂളില്‍തന്നെ കൊണ്ടുപോയി ചേര്‍ത്തു. വളരെ കഷ്‌ടപ്പെട്ടാണ്‌ എന്നെ പഠിപ്പിച്ചിരുന്നത്‌. അച്‌ഛന്‍ മരിച്ചശേഷം സ്‌കൂളില്‍ നിന്നും ചില ട്രിപ്‌സ് ഒക്കെ വരുമ്പോള്‍ കാശില്ലാതെ വിഷമിച്ചിട്ടുണ്ട്‌. ചോയ്‌സില്‍ എല്ലാവരും പണമുള്ള വീട്ടിലെ കുട്ടികളാണ്‌. അവര്‍ക്ക്‌ ഒപ്പം കുറവുകള്‍ പുറത്ത്‌ അറിയിക്കാതെ കഴിയണം. അവസാനനിമിഷം എങ്ങനെയോ പൈസ ഉണ്ടാക്കിത്തരും അമ്മ. അതുകൊണ്ട്‌ ഒരു സങ്കടക്കടല്‍ ഉള്ളിലൊതുക്കി ജീവിക്കുന്ന കുട്ടിയാണെന്ന്‌ ആരും അറിഞ്ഞില്ല. ആ സ്‌കൂള്‍, അവിടുത്തെ അദ്ധ്യാപകര്‍, കുട്ടികള്‍-അവര്‍ എന്നെ തുല്യതയോടെ കാണുന്നു. എന്നില്‍ ആത്മവിശ്വാസം സൃഷ്‌ടിച്ചത്‌ അവരാണ്‌. ഇന്നത്തെ നിലയിലേക്ക്‌ വളരാന്‍ വിത്തും വളവും പാകിയതും അവരാണ്‌.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment