ഹിന്ദുമതത്തില്‍ ബഹുദൈവങ്ങളില്ല. ഹിന്ദുമതം ഏക ഈശ്വരനില്‍ വിശ്വസിക്കുന്നു എന്ന് മാത്രമല്ല. ആ ഈശ്വരനില്‍നിന്ന് അന്യമായി പ്രപഞ്ചത്തില്‍ ഒന്നുംതന്നെയില്ലെന്നു, എല്ലാമായി തീര്‍ന്നിരിക്കുന്നത് ഈശ്വരന്‍തന്നെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. എങ്ങും നിറഞ്ഞ ചൈതന്യമാണ് ഈശ്വരന്‍. ഈശ്വരന്‍ (ദൈവം) നാമത്തിനും രൂപത്തിനും അതീതനാണ്. എങ്കിലും ഭക്തനെ അനുഗ്രഹിക്കാന്‍ ഈശ്വരന് ഏതു രൂപവും എടുക്കാം. എത്ര രൂപം വേണമെങ്കിലും സ്വീകരിക്കാം. എത്ര ഭാവവങ്ങള്‍വേണമെങ്കിലും കൈക്കൊള്ളാം. കാറ്റിനു ഇളംതെന്നലായി വരാം. ശക്തിയായി വീശാം. വേണമെങ്കില്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കാം.അതെല്ലാം അതിന്റെ സ്വഭാവമാണ്. ആ കാറ്റിനേയും നിയന്ത്രിക്കുന്ന സര്‍വ്വേശ്വരനായ ദൈവത്തിന് അപ്പോള്‍ ഏതു ഭാവമാണ് സ്വീകരിക്കാന്‍ വയ്യാത്തതായിട്ടുള്ളത്. ദൈവത്തിന്റെ അത്ഭുതം ആര്‍ക്കു വര്‍ണ്ണിക്കാന്‍ സാധിക്കും ? ഈശ്വരന് സഗുണഭാവവും നിര്‍ഗുണഭാവവും സ്വീകരിക്കാന്‍ കഴിയും . വെള്ളത്തിന് നീരാവിയാകാനും ഐസുകട്ടയാകാനും സാധിക്കുന്നതുപോലെ. അങ്ങനെ ഒരേ സര്‍വ്വേശ്വരന്‍ ശിവന്‍, വിഷ്ണു, ഗണപതി, മുരുകന്‍, ദുര്‍ഗ്ഗ, സരസ്വതി, കാളി തുടങ്ങിയ പല ഭാവങ്ങളിലും പല രൂപങ്ങളിലും ആരാധിക്കപ്പെടുന്നു. താനും ഈശ്വരനും രണ്ടല്ല, എന്ന ഏകത്വഭാവത്തില്‍ വേണം ഭക്തന്‍ ഈശ്വരനെ (ദൈവത്തെ) ആരാധിക്കാന്‍.
ഓരോരുത്തരുടെയും അഭിരുചികള്‍ വ്യത്യസ്തമാണ്. അവര്‍ ആര്‍ജ്ജിച്ച സംസ്കാരങ്ങളും അവര്‍ വളര്‍ന്നുവന്ന പരിതസ്ഥിതികളും വ്യത്യസ്തങ്ങളാണ്. അവനവന്റെ അഭിരുചിക്കും മാനസികവളര്‍ച്ചക്കും അനുസൃതമായി ഈശ്വരനെ ഏതു ഭാവത്തിലും ഏതു രൂപത്തിലും ആരാധിക്കുവാനുള്ള സ്വാതന്ത്രം ഹിന്ദുമതത്തിലുണ്ട്. ഇങ്ങനെയാണ് ഹിന്ദുമതത്തില്‍ നാനാ ഈശ്വരഭാവങ്ങള്‍ ഉടലെടുത്തത്. അല്ലാതെ അവ വ്യത്യസ്ത ദൈവങ്ങളല്ല.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment