അമ്മയുടെയും അച്ഛന്റെയും കൈയില്‍ക്കിടന്ന് പാടിവളര്‍ന്നവരാകും മലയാളത്തിലെ പിന്നണിഗായികമാരെല്ലാവരും. പക്ഷേ, ബോളിവുഡിലെ താരചക്രവര്‍ത്തി സാക്ഷാല്‍ ഷാരൂഖ്ഖാന്റെ കൈകളില്‍ കിടന്നുപാടിയ ഏകഗായിക എന്ന ക്രെഡിറ്റ് നമ്മുടെ റിമി ടോമിക്ക് മാത്രം സ്വന്തം. അമ്പരപ്പും അതിലേറെ ആഹ്ലാദവും നിറഞ്ഞ ആ കൗതുകമുഹൂര്‍ത്തത്തെക്കുറിച്ച് പറയുമ്പോള്‍ റിമിക്ക് സ്വതവേയുള്ള നൂറുനാക്ക് ഇരട്ടിയാകുന്നു. എന്റെ പള്ളീ, ദുബായില്‍ ഏഷ്യാനെറ്റ് ഷോയുടെ തലേദിവസം റിഹേഴ്‌സലിനിടയ്ക്കാണ് പരിപാടിക്ക് ഷാരൂഖ്ഖാന്‍ വരുന്നുണ്ടെന്നറിഞ്ഞത്. അപ്പോഴേ ഹൃദയം പടപടാ മിടിക്കാന്‍ തുടങ്ങി. കൊച്ചിലേമുതല്‍ ഞാന്‍ പുള്ളിയുടെ കട്ടഫാനാണല്ലോ. ഇത്രയധികം ആരാധന മറ്റൊരു സിനിമാതാരത്തോടും തോന്നിയിട്ടില്ല. എന്റെ ഷാരൂഖ്‌പ്രേമം വീട്ടുകാര്‍ക്കും ഭര്‍ത്താവിനുമൊക്കെ ശരിക്കുമറിയാം. പണ്ട് പൊള്ളാച്ചിയില്‍ 'ബില്ലു ബാര്‍ബറി'ന്റെ ഷൂട്ടിങ്ങിന് ഷാരൂഖ് വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ അവിടെച്ചെന്നു കാണാമെന്ന് ഹസ്ബന്‍ഡ് റോയ്‌സ് പറഞ്ഞതാണ്. പക്ഷേ, എന്തോ ചില കാരണങ്ങള്‍കൊണ്ട് പോകാനൊത്തില്ല. ഫിലിം അവാര്‍ഡ് ചടങ്ങില്‍ പുള്ളിയെ അടുത്തുനിന്ന് കാണാനായി. ഞാനും റോയ്‌സും ആദ്യനിരയില്‍ തന്നെ സീറ്റ് പിടിച്ചു. ഷാരൂഖ്ഖാന്‍ വരാന്‍ നേരംവൈകിയാല്‍ ഫില്ലറായി ബെന്നി ദയാലിനൊപ്പം ഒരു പാട്ട് പാടണമെന്ന് അവതാരക രഞ്ജിനി ഹരിദാസ് എന്നോട് അപ്പോഴാണ് പറയുന്നത്. ഷാരൂഖ് വരുമ്പോഴാണോ പാട്ടെന്നു ചോദിച്ച് ഞാന്‍ രഞ്ജിനിയോട് പിണങ്ങുകയും ചെയ്തു.
പക്ഷേ, എന്റെ ഭാഗ്യത്തിന് ഷാരൂഖ്ഖാന്‍ കൃത്യസമയത്തുതന്നെ വന്നു. തുടര്‍ന്ന് റിമ കല്ലിങ്ങലിനൊപ്പമുള്ള 'ചമക്ക് ചല്ലോ' നൃത്തമായിരുന്നു. അതുകഴിഞ്ഞയുടന്‍ ബോളിവുഡ് നായികമാരായ വിദ്യാബാലന്‍, അസിന്‍ എന്നിവരെ രഞ്ജിനി ഹരിദാസ് വേദിയിലേക്ക് ക്ഷണിച്ചു. പിന്നാലെ കാവ്യാമാധവന്‍, സംവൃത സുനില്‍, ഭാവന, റിമ, മൈഥിലി, അനന്യ, കാതല്‍ സന്ധ്യ, അര്‍ച്ചന കവി എന്നിവരും സ്റ്റേജിലെത്തി. എന്നെക്കൂടി വിളിച്ചില്ലെങ്കില്‍ അലമ്പാകുമെന്നുകരുതിയാകും എനിക്കും ക്ഷണം കിട്ടി. രണ്ടുവരി പാടിക്കോട്ടെയെന്ന് രഞ്ജിനിയോടു ഞാന്‍ പതുക്കെ ചോദിച്ചു. ഷോയുടെ സ്‌ക്രിപ്റ്റിലില്ലാത്ത പാട്ടൊന്നും പറ്റില്ലെന്നായിരുന്നു രഞ്ജിനിയുടെ മറുപടി. അപ്പോഴേക്കും എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ഷാരൂഖ് വേദിയില്‍ നിന്ന് നീങ്ങുകയായിരുന്നു. രണ്ടും കല്പിച്ച് മൈക്ക് പിടിച്ചുവാങ്ങി ഞാനൊരു ഡയലോഗ് കാച്ചി; ''ഷാരൂഖ് ജി, ഐ ലവ് യൂ.....'' നമ്മുടെ സ്ലിംബ്യൂട്ടി നടിമാര്‍ക്കിടയില്‍ എന്നെപ്പോലൊരു തടിച്ചിയെ കണ്ടപ്പോള്‍ ഞെട്ടിയത് ഷാരൂഖ്ഖാനാണ്. ''മലയാളത്തില്‍ ഇത്രയും തടിയുള്ള നായികയുണ്ടോ എന്നുകരുതി താങ്കള്‍ പേടിക്കേണ്ട, ഞാന്‍ നടിയല്ല ചെറിയൊരു ഗായികയാണ്''- അറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു. അറിയാതെ പാടിത്തുടങ്ങുകയും ചെയ്തു ''അബ് തോ മേരാ ദില്‍.....'' പാട്ടു തുടങ്ങിയ ഉടന്‍ കോട്ടൂരി നിലത്തുവെച്ച് എന്റെ മുന്നില്‍ മുട്ടുകുത്തിനില്‍ക്കുകയാണ് ഷാരൂഖ്ജി ചെയ്തത്. അടുത്ത വരി തുടങ്ങുമ്പോഴേക്കും രണ്ടുകൈകള്‍ കൊണ്ടും എന്നെ എടുത്തുയര്‍ത്തുകയും ചെയ്തു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment