Thursday, 19 January 2012

[www.keralites.net] വിനോദസഞ്ചാരികളേ ഇതിലേ

 

വിനോദസഞ്ചാരികളേ ഇതിലേ...കോവളം, വര്‍ക്കല, പൊന്‍മുടി, ആക്കുളം ടൂറിസ്‌റ്റു കേന്ദ്രങ്ങള്‍ മുഖം മിനുക്കിത്തുടങ്ങി

തിരുവനന്തപുരം: തലസ്‌ഥാന ജില്ലയിലെ പ്രമുഖ ടൂറിസ്‌റ്റ് കേന്ദ്രങ്ങളായ കോവളം, വര്‍ക്കല, പൊന്‍മുടി, ആക്കുളം എന്നിവയുടെ സമഗ്രവികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പദ്ധതി തയ്യാറാക്കിയതായി മന്ത്രി എ.പി.അനില്‍കുമാര്‍. അടിസ്‌ഥാനസൗകര്യവികസനം, മാലിന്യനിര്‍മാര്‍ജനം, സൗന്ദര്യവല്‍ക്കരണം തുടങ്ങി ത്രിതല പദ്ധതിയാണു നടപ്പാക്കുക. കോവളത്തെ അടിസ്‌ഥാനസൗകര്യ വികസനത്തിനായി 15 കോടി രൂപയുടെ സമഗ്ര ശുദ്ധജലവിതരണ പദ്ധതിക്കു രൂപം നല്‍കിയതായും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

കോവളം കടലിനോടു ചേര്‍ന്ന ഇടക്കല്ലു പ്രദേശം സൗന്ദര്യവത്‌കരിക്കാന്‍ 49 ലക്ഷം രൂപയുടെ പദ്ധതിക്ക്‌ അനുമതി നല്‍കിയിട്ടുണ്ട്‌. പാറക്കെട്ടുകളുടെ അരികുകളില്‍ മണ്ണിട്ടു മുള്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ചുള്ള ജൈവവേലികള്‍ നിര്‍മ്മിക്കും. നിലവിലുള്ള ഗാര്‍ഡ്‌ റൂം പൊളിച്ചുമാറ്റി ലൈറ്റ്‌ഹൗസ്‌ മാതൃകയില്‍ ചെറിയ കെട്ടിടം നിര്‍മ്മിക്കും. സഞ്ചാരികള്‍ക്കു കടലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പ്രകൃതിദത്തമായ ഇരിപ്പിടങ്ങള്‍ സജ്‌ജീകരിക്കും. പാറക്കെട്ടുകള്‍ക്കിടയില്‍ കടല്‍വെള്ളം കയറിയാലും നശിക്കാത്ത രീതിയില്‍ പൂന്തോട്ടം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്‌. ഇടക്കല്ല്‌ സൗന്ദര്യവല്‍ക്കരണം 24 ന്‌ ഉദ്‌ഘാടനം ചെയ്യും.

കോവളം ടൂറിസം മേഖലയിലെ പ്രധാന വീഥികള്‍ വികസിപ്പിക്കുക, സമുദ്രഹോട്ടലിലേക്കുള്ള റോഡും ഫുട്‌പാത്തും നവീകരിക്കുക, പാര്‍ക്കിംഗ്‌ ഏരിയാ മെച്ചമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ കോവളം മാലിന്യമുക്‌തമേഖലയാക്കാനുള്ള തീവ്രയത്നപരിപാടിക്കു തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി കോവളത്ത്‌ അത്യാധുനിക മാലിന്യസംസ്‌കരണ സംവിധാനം സ്‌ഥാപിക്കും. ബീച്ചിലേക്ക്‌ ഒഴുകിയെത്തുന്ന അഴുക്കുചാലുകള്‍ തടഞ്ഞു മറ്റു നിര്‍ഗമനമാര്‍ഗങ്ങള്‍ നിര്‍മിക്കുകയാണു ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന മറ്റൊരു പദ്ധതി.

ചാക്ക മുതല്‍ കോവളം വരെയുള്ള ദേശീയപാതയുടെ ഇരുവശവും മാലിന്യംനീക്കി സൗന്ദര്യവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും നടപ്പാക്കുക. കൂടാതെ 50 സെന്റ്‌ സ്‌ഥലത്തു കോവളം ഗേറ്റ്‌ വേ സ്‌ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ക്കല ടൂറിസ്‌റ്റ് കേന്ദ്രം 1.36 കോടിരൂപ ചെലവില്‍ നവീകരിക്കും. കാപ്പില്‍ ബോട്ട്‌ ക്ലബ്‌ സജീവമാക്കി കൂടുതല്‍ വിനോദ ബോട്ട്‌ സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. ഇവിടെനിന്നും ഹരിഹരപുരത്തേയ്‌ക്കു വിനോദബോട്ട്‌ സര്‍വീസ്‌ ആരംഭിക്കും. ഇതിനായി ഹരിഹരപുരത്ത്‌ പുതിയ ബോട്ട്‌ ജെട്ടി നിര്‍മിക്കും. സമുദ്രതീരത്തിനു പുറമേ ബാക്ക്‌ വാട്ടര്‍ ടൂറിസം സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയാണ്‌ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പൊന്‍മുടിയില്‍ നിലവിലെ ഗസ്‌റ്റ്ഹൗസ്‌ പൊളിച്ചുനീക്കി 24 മുറികളോടുകൂടിയ പുതിയ ഗസ്‌റ്റ്ഹൗസ്‌ സമുച്ചയം നിര്‍മിക്കും. പൊന്‍മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ പ്രകൃതിയോടിണങ്ങുംവിധം രൂപകല്‍പ്പന ചെയ്‌ത ഫെസിലിറ്റേഷന്‍ സെന്ററും സ്‌ഥാപിക്കും. റിസപ്‌ഷന്‍, മിനി കോണ്‍ഫറന്‍സ്‌ ഹാള്‍, റിലാക്‌സേഷന്‍ കോര്‍ണര്‍ എന്നിവ ഉള്‍പ്പെടുന്നതാവും ഇത്‌. ആദ്യഘട്ടമായി 4.9 കോടിരൂപ അനുവദിച്ചു. ആക്കുളം സ്വിമ്മിംഗ്‌ പൂളിന്റെയും കുട്ടികളുടെ പാര്‍ക്കിന്റെയും നവീകരണം, വൈദ്യുതി വിളക്കുകള്‍ സ്‌ഥാപിക്കല്‍, പൂന്തോട്ട നവീകരണം, മ്യൂസിക്കല്‍ ഫൗണ്ടന്‍ അറ്റകുറ്റപ്പണി നടത്തി സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കല്‍ എന്നീ പ്രവൃത്തികള്‍ക്കു തുടക്കംകുറിച്ചു.

നവീകരണത്തിനായി 3.59 കോടി രൂപ അനുവദിച്ചു. കായലിലെ പായല്‍ നീക്കംചെയ്‌തു ജലം ശുദ്ധീകരിക്കുന്ന നടപടി പുരോഗമിക്കുകയാണ്‌. ഇതു പൂര്‍ത്തിയാക്കിയാലുടന്‍ ബോട്ട്‌ ക്ലബ്‌ നവീകരിച്ചു ബോട്ട്‌ സര്‍വീസ്‌ ആരംഭിക്കും. ആക്കുളത്തിനു മുകളിലുള്ള രണ്ടര ഏക്കര്‍ സ്‌ഥലത്ത്‌ പ്രത്യേക നവീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഇവിടെ ഓപ്പണ്‍ തിയേറ്റര്‍, സൈക്കിള്‍ പാത, പ്രത്യേക നടപ്പാത തുടങ്ങിയ പദ്ധതികള്‍ ആരംഭിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment