കേസെടുത്താല്‍ നേരിടും: റൗഫ്
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ തനിക്കെതിരേ കേസെടുത്താല്‍ നിയമപരമായി നേരിടുമെന്നു കെ.എ. റൗഫ്. തന്റെ പേരില്‍ കേസെടുക്കാന്‍ പോലീസ് മേധാവി ഓടിനടക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം നടക്കുമ്പോള്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഉന്നത പോലീസ് മേധാവി ഓടി നടക്കുകയാണ്. തന്നെ നുണപരിശോധനയ്‌ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘത്തലവന്‍ എ.ഡി.ജി.പി: വിന്‍സന്‍ എം. പോളിന് കത്തയച്ചിട്ടുണ്ട്. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെ നുണപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് പറയാന്‍ തനിക്ക ്‌അവകാശമില്ല. എന്നാല്‍ അദ്ദേഹത്തെ നുണപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെയാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്റെ ബാങ്ക് അക്കൗണ്ടിലാണ് താനും അദ്ദേഹത്തിന്റെ ടെലിഫോണ്‍ ഓപ്പറേറ്ററും ചേര്‍ന്ന് 15 ലക്ഷം രൂപ അടച്ചത്. ബാക്കി സംഖ്യ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കു ചെക്കായി നല്‍കുകയായിരുന്നു. പണംഅടയ്‌ക്കുന്നത് കണ്ട അദ്ദേഹത്തിന്റെ ടെലിഫോണ്‍ ഓപ്പറേറ്ററെയും നുണപരിശോധനയ്‌ക്ക് വിധേയമാക്കണം.
തന്റെ കൈയിലുള്ള രേഖകളെല്ലാം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. എം.കെ. ദാമോദരന് പണം കൊടുത്തതിനു തെളിവായുള്ള അദ്ദേഹത്തിന്റെ പാസ് ബുക്കിന്റെ കോപ്പിയും നല്‍കിയിട്ടുണ്ട്. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ അന്വേഷണം നടത്തി കണ്ടെത്തിയ അഞ്ചു മണിക്കൂര്‍ ദൈര്‍ഘ്യമുളള ദൃശ്യങ്ങള്‍ ഇന്ത്യാവിഷന്‍ പുറത്തുവിടണമെന്നും റൗഫ് ആവശ്യപ്പെട്ടു.
No comments:
Post a Comment