മാനഭംഗം: പ്രതിക്ക് ജീവപര്യന്തവും 40 വര്‍ഷം കഠിനതടവും
കൊല്ലം: ബാലികയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി വനത്തില്‍ വച്ചു മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനും 40 വര്‍ഷം കഠിനതടവിനും 20000 രൂപ പിഴയ്‌ക്കുംകൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-രണ്ട് ശിക്ഷിച്ചു. ചുരുങ്ങിയത് 30 വര്‍ഷമെങ്കിലും ഇളവുകൂടാതെ പ്രതി തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. ഇതിനിടെ പരോളും പാടില്ല.
കുളത്തൂപ്പുഴ തിങ്കള്‍ക്കരിക്കം സാംനഗര്‍ ഫ്‌ളോട്ട് നമ്പര്‍ 144-ല്‍ മനോജിനെ(27)യാണ് കൊല്ലം രണ്ടാം അഡിഷണല്‍ സെഷന്‍സ് ജഡ്‌ജി ടി.കെ.മധു ജീവപര്യന്തത്തിനു പുറമേ 40 വര്‍ഷത്തെ കഠിന തടവിനും ശിക്ഷിച്ചത്. 2007 ഫെബ്രുവരി 25നായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന നാലു വയസുകാരിയെ മനോജും കൂട്ടാളിയായ സാം നഗര്‍ ഷീജാ ഭവനില്‍ കൊച്ചുസുരേഷും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി അഞ്ചല്‍ വനാന്തരത്തിലെ പാങ്ങല്‍കാട് ഭാഗത്ത് കൊണ്ടുപോയി വെട്ടിമരത്തിന്റെ ചുവട്ടില്‍വച്ചാണ് മാനഭംഗപ്പെടുത്തിയത്. പലവട്ടം മാനഭംഗപ്പെടുത്തുന്നതിനിടെ ബാലിക ബഹളംകൂട്ടിയപ്പോള്‍ കൈലി കഴുത്തിനുകെട്ടി മരത്തില്‍ കെട്ടിത്തൂക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഗണത്തില്‍ പെടുത്താവുന്ന കുറ്റകൃത്യം നടത്തിയ പ്രതി യാതൊരു മാനുഷിക പരിഗണനയ്‌ക്കും അര്‍ഹനല്ലെങ്കിലും ഇയാളുടെ കുറഞ്ഞ പ്രായം കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. കൊലപാതകത്തിന് ജീവപര്യന്തവും ഭവനഭേദനം, തട്ടിക്കൊണ്ടുപോകല്‍, മാനഭംഗപ്പെടുത്തല്‍, പ്രകൃതിവിരുദ്ധ നടപടി എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പത്ത് വര്‍ഷം വീതവുമാണ് തടവ് വിധിച്ചത്. കേസിലെ രണ്ടാം പ്രതി കൊച്ചുസുരേഷിന് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ വിചാരണ കൊല്ലം ജുവനൈല്‍ കോടതിയില്‍ നടക്കുകയാണ്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ഹാജരാക്കിയ ശാസ്‌ത്രീയ തെളിവുകള്‍ കോടതി അംഗീകരിച്ചു. കുളത്തൂപ്പുഴ സി.ഐ. ആയിരുന്ന കെ. രാജുവാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മണികണ്‌ഠന്‍പിള്ള കോടതിയില്‍ ഹാജരായി.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment