ഇത് ഉത്സസവങ്ങളുടെ കാലമാണ്.
ഹൈന്ദവ സങ്കല്‍പ്പ പ്രകാരം ക്ഷേത്രങ്ങളില്‍ വര്‍ഷം തോറും ഉത്സവം ആഘോഷിക്കണമെന്നാണ് . ഉത്സവങ്ങളുടെ ഉല്പത്തിയെ കുറിച്ച് താന്ത്രിക ഗ്രന്ഥങ്ങളില്‍ പ്രദിപാതിക്കുന്നുണ്ട്. ശ്രി സുബ്രമഹ്ന്യണ്‍ താരകാസുരനെ വധിച്ചു. ദേവലോകവും സര്‍വ്വ സുഖങ്ങളും ദേവന്‍ മാര്‍ക്ക് തിരിച്ചു കിട്ടി. ആഹ്ലാദഭരിതരായ ദേവന്‍മാര്‍ സുബ്രമഹ്ന്യനെ പൂജിച്ച് ആ വിജയം ആഘോഷപൂര്‍വ്വം കൊണ്ടാടി. ദേവന്‍മാരുടെ കൂട്ടായ്മയില്‍ സംതൃപ്തനായ ശ്രി സുബ്രമഹ്ന്യണ്‍ വിജയത്തില്‍ എല്ലാ ദേവന്‍മാരും പങ്കാളികളാണെന്നും എല്ലാവരും ഉത്സവം നടത്തി ആഘോഷിക്കെണ്ടാതാണെന്നും അരുള്‍ ചെയ്തു. ചട്ടവട്ടങ്ങള്‍ക്കും അനുഷ്ടാന ക്രമങ്ങള്‍ക്കും രൂപം നല്‍കി. അങ്ങനെയാണ് ഉത്സവം എന്ന ആഘോഷം തുടങ്ങിയതെന്ന് ഒരു ഐതീഹ്യം ഉണ്ട്. എന്നാല്‍ പിന്നീടു ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിലെ പ്രതിഷ്ട്ടാ മൂര്‍ത്തിയുടെ പിറനാള്‍ ഉത്സവമായി ആഘോഷിച്ചു പോരുന്നു. ഉത്സവം തുടങ്ങുന്നതിനു മുന്‍പ് ഉത്സവത്തിന്റെ വരവറിയിച്ചു കൊണ്ട് ദേവന്‍ അല്ലെങ്കില്‍ ദേവി എഴുന്നെള്ളത്തായി ദേശം മുഴുവനും വലം വെയ്ക്കുന്ന ഒരു ആചാരമുണ്ട്. ഓരോ വീട്ടുമുറ്റത്തും എഴുന്നെള്ളത്തു വന്നു ചേരുമ്പോള്‍ ചാണകം മെഴുകിയ തറയില്‍ നിലവിളക്ക് കൊളുത്തി വെച്ച്, നിറപറ ഇട്ട് ദേശദേവതയെ സ്വീകരിക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങ് ഹൈന്ദവര്‍ "പറ എഴുന്നള്ളത്ത്" ഉത്സവമായി ആചരിച്ചുവരുന്നു. ഇപ്രകാരം പറ എഴുന്നള്ളത്ത് ഉത്സവം തുടങ്ങുന്നതിനു മുന്‍പ് ഇവിടെ ക്ഷേത്ര സംസ്കാരം ഉടലെടുത്ത കാലഘട്ടത്തില്‍ ക്ഷേത്രങ്ങളില്‍ എല്ലാ ദിവസവും "നേര്‍ച്ചപറ" നടത്താറുണ്ടായിരുന്നു. ഭഗവാന്റെ ഇഷ്ട്ട വഴിപാടായാണ് അന്ന് ക്ഷേത്രങ്ങളില്‍ ചടങ്ങ് നടത്തിപോന്നത്. ദേശദേവത സ്വഭവനത്തില്‍ വന്നു ചേരുമ്പോള്‍ പറയിട്ടു സ്വീകരിക്കുന്നതിനും ചില ആചാര ക്രമങ്ങള്‍ ഉണ്ട്. കഴുകി വൃത്തിയാക്കിയ തറയില്‍ ചാണകം മെഴുകി അതില്‍ ഇല നിരത്തിയാണ് പറയ്ക്കു ഒരുങ്ങുന്നത്. (ചാണകം മെഴുകുന്നതിനു പകരമായി ബ്രാഹ്മണര്‍ അരിമാവ് കൊണ്ട് കോലം വരയ്ക്കാറുണ്ട്.) ഇപ്രകാരം മെഴുകിയ തറയില്‍ അരിപ്പൊടി കൊണ്ട് നക്ഷത്രം അല്ലെങ്കില്‍ 'അഷ്ടദളം' വരച്ച് അതിനു മുകളില്‍ ദേവത എഴുനെള്ളി വരുന്ന ദിശയ്ക്ക് അഭിമുഖമായി തൂശനില വയ്ക്കുക. ഇടത്തേ ഇലയുടെ പിന്നിലായി നിലവിളക്ക് തെളിയിച്ചു വയ്ക്കുക. ഇടത്തേ ഇലയില്‍ പഴങ്ങളും അവലും മലരും ശര്‍ക്കരയും നളീകേരവും നിരത്തി വയ്ക്കുക. പഴവര്‍ഗങ്ങളില്‍ ഉത്തമം കദളിപഴമാണ്. പിന്നെ നേന്ത്രപഴം മൂന്നാമാതായി പൂവന്‍പഴം എന്നാണ് ക്രമം. അതിനുശേഷം മറ്റു രണ്ടു ഇലകളുടെയും നടുവിലായി പറ വെച്ചിട്ട് അതില്‍ ദ്രവ്യം നിറയ്ക്കണം. പറയില്‍ ദ്രവ്യം നിറച്ചതിനു ശേഷം കര്‍പൂരആരതി നടത്തണം. ആദ്യമായി നെല്‍പറ നിറയ്ക്കണം പിന്നെ നിറനാഴിയും. പറ നിറയ്ക്കുന്ന സമയത്ത് ഭവനത്തിലുള്ള സ്ത്രീകള്‍ വായ്കുരവയിടണം. ഇത് എറെ ഐശ്വര്യദായകമാണ്. വായ്കുരവ കേള്‍ക്കുന്ന ദിക്കില്‍ ആസുര ഭാവങ്ങള്‍ക്ക് കടന്നു ചെല്ലാനാകില്ല എന്നാണ് ഹൈന്ദവ വിശ്വാസം. ആഭിചാരദോഷം, മാന്ത്രികദോഷം, ശത്രുഭയം എന്നിവ വായ്കുരവയിടുന്നവേളയില്‍ ഒഴിഞ്ഞുമാറുമെന്നും വിശ്വാസമുണ്ട്. ക്ഷേത്രങ്ങളിലെ ദീപാരാധന്യ്ക്കും മറ്റും സ്ത്രീകള്‍ വായ്കുരവയിടാറുണ്ട്. ഇപ്രകാരം വായ്കുരവ ഉതിര്‍ക്കുന്ന സ്ത്രീകള്‍ക്ക് മഹാതപ തുല്യമായ അനുഗ്രഹങ്ങള്‍ ദൈവം നല്‍കുമെന്നാണ് വിശ്വാസം. പറ എഴുന്നള്ളത്തോടു അനുബന്ധിച്ച് നേര്‍ച്ച വഴിപാടുകള്‍ നടത്താറുണ്ട്. അതില്‍ അതിസ്രേഷ്ടമാണ് സര്‍വ്വദുരിതങ്ങളും അകലുവാന്‍ നടത്തുന്ന "അന്‍പൊലി നേര്‍ച്ച" തിരുവിതാംകൂര്‍ ഭാഗത്താണ് ഈ നേര്‍ച്ച കൂടുതലായി കാണപ്പെടുന്നത്. വിവിധ ദ്രവ്യങ്ങള്‍ അടങ്ങിയ അഞ്ചു തരം പറയാണ് ഈ നേര്‍ച്ച വഴിപാട്. ഇഷ്ട്ടഭല ലബ്ദിക്കായി എല്ലാ ദേവതകള്‍ക്കും ഈ വഴിപാട് നടത്താം. നെല്ല്, അവില്‍, അരി, മലര്‍, പഴം ഇവകൊണ്ടാണ് സാധാരണ ഈ വഴിപാട് നടത്തുന്നത്. അഞ്ചുപറ എന്നും മധ്യകേരളത്തില്‍ ഈ വഴിപാട് വിളിക്കപ്പെടുന്നു. അന്‍പൊലി എന്നത് തമിഴ് നാമമായിട്ടാണ് കരുതുന്നത്. കരുണ എന്ന് അര്‍ഥം വരുന്ന അന്പ് എന്ന വക്കും ശബ്ദം എന്നര്‍ത്ഥം വരുന്ന ഒലി എന്ന വക്കും ചേര്‍ന്നാണ് അന്‍പൊലി എന്ന നാമം ഉണ്ടായത്. ദൈവത്തിന്റെ സ്നേഹം നിറഞ്ഞ ആശ്വാസം ലഭിക്കുന്നു എന്നാണ് ഇതിന്റെ വ്യാഖ്യാനം. ആഗ്രഹ പൂര്‍ത്തീകരണ ത്തിനും സമാധാനത്തിനും വേണ്ടിയാണ് ഈ നേര്‍ച്ച വഴിപാട് നടത്തുന്നത്. ചില ദേശങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹ തടസ്സം നീങ്ങുവനും നല്ല ഭര്‍ത്താവിനെ ലഭിക്കുവാനും വേണ്ടി ഈ വഴിപാട് നടത്താറുണ്ട്. നെല്ല്, മഞ്ഞള്‍, മണമുള്ള പൂക്കള്‍ ഇവയാണ് ഈ ദേശങ്ങളില്‍ അന്‍പൊലി വിഭവങ്ങളായി കാണുന്നത്. വിഷ്ണു ഭഗവാനാണ് നേര്‍ച്ച സമര്‍പ്പിക്കുന്നതെങ്കില്‍ നന്ദ്യാര്‍വട്ടം കൂടുതല്‍ ചേര്‍ക്കണം. ശിവന് കൂവളത്തിലയും, ശ്രി പാര്‍വതിയ്ക്ക് തുമ്പപൂവും ധാരാളം ഉണ്ടാവണം. എല്ലാ ദേവതകള്‍ക്കും താമരപ്പൂവ് വളരെ പ്രിയംകരമാണ്. ഒരു പറ നിറയെ പൂക്കള്‍ അതാണ് കണക്ക്. ഇങ്ങനെ നിറയ്ക്കുന്നതിനെ 'പൂപറ' എന്നും പറയുന്നു. ആയുസ്സിനും ധനപുഷ്ട്ടിക്കും ഈ ജന്മത്തിലും മുന്‍ജന്മത്തിലും നാം അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ നീങ്ങുവാനായി വിവിധ ദേശങ്ങളില്‍ വിവിത സങ്കല്‍പ്പങ്ങളില്‍ അന്‍പൊലി നേര്‍ച്ച സ്രേഷ്ട്ടമായ ഒരു വഴിപാടായി കണ്ടു തലമുറകളായി ആചരിച്ചു വരുന്നു. ക്ഷേത്രങ്ങളും ക്ഷേത്രോത്സവങ്ങളും ഇവിടെ നില നിന്ന് പോണമെങ്കില്‍ ഓരോ ഹിന്ദുവും ഹൈന്ദവ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും അറിഞ്ഞിരിക്കേണ്ടതും അത് വരും തലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതും അനിവാര്യമാണ്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment