അടുത്തിടെ കേരളത്തില്‍ പ്രശസ്‌തമായ ഒരു കറി പൗഡര്‍ ബ്രാന്‍ഡ് റെയ്‌ഡ് ചെയ്‌തത് വന്‍ വാര്‍ത്തയായി മാറിയിരുന്നു. കയറ്റുമതിയ്‌ക്കായി സൂക്ഷിച്ചിരുന്ന കറി പൗഡര്‍ പാക്കറ്റുകള്‍ റെയ്‌ഡില്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കറി പൗഡര്‍ നിര്‍മ്മിക്കുന്ന നെല്ലിയാംപേട്ടയിലുള്ള ഫാക്‌ടറിയാണ് റെയ്‌ഡ് ചെയ്‌തത്. റെയ്‌ഡില്‍ ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പാക്കറ്റുകളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
കറി പൗഡറില്‍ ക്യാന്‍സറിന് കാരണമായ സുഡാന്‍ എന്ന രാസവസ്‌തു വന്‍തോതില്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നതായാണ് സൂചന. സ്‌പൈസസ് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരാണ് റെയ്‌ഡിന് നേതൃത്വം നല്‍കിയത്. ഈ കറി പൗഡര്‍ ബ്രാന്‍ഡില്‍ അടങ്ങിയിട്ടുള്ള സുഡാന്‍ മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധരും അഭിപ്രായപ്പെട്ടിരുന്നു. ഇതേ വിഷയത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകളാണ് ഓണ്‍ലൈനില്‍ അരങ്ങേറിയത്.
എന്നാല്‍ കറി പൗഡര്‍ റെയ്‌ഡു ചെയ്‌ത് നശിപ്പിച്ച വാര്‍ത്ത ഞെട്ടലോടെയാണ് ഗള്‍ഫിലെ മലയാളികള്‍ കേട്ടത്. കാരണം വര്‍ഷങ്ങളായി ഇതേ ബ്രാന്‍ഡില്‍പ്പെട്ട കറി പൗഡറാണ് അവിടെ ഉപയോഗിച്ചുവരുന്നത്. കേരളത്തില്‍ നിന്നുള്ള ബ്രാന്‍ഡായതിനാല്‍ ഏറെ വിശ്വാസ്യതയോടെയാണ് അവര്‍ ഇത് ഉപയോഗിച്ചുവന്നത്. എന്നാല്‍ ഇതേ കറി പൗഡറില്‍ ക്യാന്‍സറിന് കാരണമായ സുഡാന്‍ എന്ന രാസവസ്‌തു അടങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത ഗള്‍ഫ് മലയാളികളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.
അതേസമയം തങ്ങള്‍ക്കെതിരെ ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന വാര്‍ത്ത അര്‍ദ്ധസത്യം മാത്രമാണെന്ന് കറി പൗഡര്‍ ബ്രാന്‍ഡ് നിര്‍മ്മിക്കുന്ന കമ്പനി അധികൃതര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. റെയ്‌ഡ് നടന്നു എന്നത് വാസ്‌തവമാണ്. എന്നാല്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്‌തു അതില്‍ അടങ്ങിയിട്ടുണ്ടെന്നത് പച്ചക്കള്ളമാണെന്നും കമ്പനി അധികൃതര്‍ വ്യക്‌തമാക്കിയിരുന്നു. നവംബര്‍ ഒമ്പതിന് നടന്ന റെയ്‌ഡിനെക്കുറിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇക്കാര്യം ഇന്റര്‍നെറ്റില്‍ വ്യാപക ചര്‍ച്ചയായി മാറിയത്
No comments:
Post a Comment