തിരുവനന്തപുരം: മുസ്‌ലി പവര്‍ എക്‌സ്ട്രായുടെ നിര്‍മ്മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ലൈസന്‍സ് പുതുക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് കമ്പനി ലൈസന്‍സ് പുതുക്കുന്നത്. ലൈംഗിക ഉത്തേജക മരുന്നു മേഖലയില്‍ വ്യാപകമായി പരസ്യങ്ങള്‍ നല്‍കി വിപണി കണ്ടെത്തിയിരുന്ന മുസ്‌ലി പവര്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം നിരോധിച്ചിരുന്നു. പരസ്യങ്ങള്‍ക്കുള്ള വിലക്ക് ലൈസന്‍സില്‍ തന്നെ പ്രത്യേകം രേഖപ്പെടുത്തിയാകും സര്‍ക്കാര്‍ കുന്നത്ത് ഫാര്‍മസിയുടെ ലൈസന്‍സ് പുതുക്കി നല്‍കുക. ഇതനുസരിച്ച് അടുത്തയാഴ്ച തന്നെ പുതിയ ലൈസന്‍സ് മുസ്‌ലി പവര്‍ എക്‌സ്ട്രക്ക് ലഭ്യമാകും.
എന്നാല്‍ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് ആക്ട് ലംഘിച്ച് പരസ്യം നല്‍കിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 17നാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മുസ്‌ലി പവര്‍ എക്‌സ്ട്രയുടെ പരസ്യങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയത്. 2011 ഏപ്രിലില്‍ സര്‍ക്കാര്‍ മുസ്‌ലി പവര്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയെങ്കിലും ഇതിനെ ചോദ്യം ചെയ്ത് ജൂലൈയില്‍ കുന്നത്ത് ഫാര്‍മ ഹെക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവിലൂടെ അനുകൂല വിധി സമ്പാദിച്ചു. ഗാസിയാബാദിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും കമ്പനിക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്ക് കയറ്റുമതിക്കുള്ള അനുമതി നല്‍കാമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരസ്യങ്ങള്‍ റദ്ദാക്കിയ നിലവിലെ ഹൈക്കോടതി വിധിക്കെതിരെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിന്റെ പുന; പരിശോധന ഹരജി കോടതിയുടെ പരിഗണനയിലാണ്. പരസ്യം നല്‍കാന്‍ കഴിയാത്ത 56 മരുന്നുകളുടെ വിഭാഗത്തിനുള്ളിലാണ് മുസ്‌ലി പവര്‍ എക്‌സ്ട്രയും ഉള്‍പ്പെടുന്നത്.
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment